Connect with us

നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ പകര്‍ത്തി, നടിയെ പിടികൂടി പോലീസ്.. വിശ്വസിക്കാനാകാതെ സിനിമാലോകം

News

നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ പകര്‍ത്തി, നടിയെ പിടികൂടി പോലീസ്.. വിശ്വസിക്കാനാകാതെ സിനിമാലോകം

നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ പകര്‍ത്തി, നടിയെ പിടികൂടി പോലീസ്.. വിശ്വസിക്കാനാകാതെ സിനിമാലോകം

സഹനടിമാര്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച നടിക്കെതിരെ കേസ്. പാകിസ്ഥാനി നടിയായ ഖുശ്ബു, കൂട്ടാളിയായ കാഷിഫ് ചാന്‍ എന്നിവര്‍ക്കെതിരെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) സൈബര്‍ ക്രൈം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ പകര്‍ത്തി അവരെ അപകര്‍ത്തിപ്പെടുത്തുക എന്നതായിരുന്നു ഖുശ്ബുവിന്റെ ലക്ഷ്യം. ലാഹോര്‍ തിയേറ്ററിലായിരുന്നു സംഭവം. തിയേറ്ററില്‍ ക്യാമറ വെയ്ക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും വേണ്ടി തിയേറ്റര്‍ ജീവനക്കാരന് ഒരു ലക്ഷം രൂപ നടി നല്‍കി.

പിന്നീട് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിപ്പെടുത്തിയതായും എഫ്ഐഎ പിറ്റിഐയോട് പറഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നാടകത്തിന്റെ നിര്‍മ്മാതാവ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എഫ്ഐഎയെ സമീപിച്ചത്.

സഹനടിമാരുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ഖുശ്ബുവിനെ നാടകത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച പകയാണ് സംഭവത്തിന് പിന്നിലെന്ന് നിര്‍മ്മാതാവ് മാലിക് താരിഖ് മഹ്‌മൂദ് ആരോപിച്ചു.

സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ നാടകനിർമാതാവ് നൽകിയ കേസിലാണ് നടപടി.
നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തില്‍ രഹസ്യ ക്യാമറകള്‍ വിപണിയിലുണ്ട്. ബള്‍ബായും, എഴുതാനുള്ള പെന്‍ ആയും, ബട്ടനായും, ചാര്‍ജര്‍ അഡാപ്ടര്‍ ആയും, പ്ലഗ് പോയിന്റായും, കുളിമുറിയില്‍ വസ്ത്രങ്ങള്‍ തൂക്കിയിടാനുള്ള ഹൂക്ക് ആയും എന്തിന് സോപ്പ് പെട്ടിയുടെ രൂപത്തില്‍ വരെ രഹസ്യക്യാമറകള്‍ ഇറങ്ങുന്ന കാലമാണിത്. അപ്പോള്‍ വെറും കണ്ണുകൊണ്ടുള്ള പരിശോധനകൊണ്ടു മാത്രം പരിസരത്ത് രഹസ്യ ക്യാമറ ഇല്ലെന്ന് ഉറപ്പുവരുത്താനാവില്ല. നിങ്ങളുടെ മൊബൈല്‍ ഫോണില്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്ന സ്‌പൈ ക്യാം ഡിറ്റക്ടര്‍ ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. Detectify, Hidden Camera Detector, Radarbot എന്നിവ അതില്‍ ചിലതാണ്. ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ചും മാഗ്നറ്റോ മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയും ഇത്തരം ആപ്പുകളുടെ സഹായത്താല്‍ നടത്താവുന്നതാണ്.

More in News

Trending

Recent

To Top