Connect with us

ഓരോ നാണയവും സമ്പാദിക്കുമ്പോള്‍ നാണയത്തില്‍ നമ്മുടെ വിയര്‍പ്പ് ഉണ്ടാവണം; ഒരു ജോലിയും ചെയ്യാതെ ഞാന്‍ മേടിച്ചാല്‍ ഞാനത് എന്റെ മനസാക്ഷിയോട് ചെയ്യുന്ന വഞ്ചന ആയിരിക്കും.

Malayalam

ഓരോ നാണയവും സമ്പാദിക്കുമ്പോള്‍ നാണയത്തില്‍ നമ്മുടെ വിയര്‍പ്പ് ഉണ്ടാവണം; ഒരു ജോലിയും ചെയ്യാതെ ഞാന്‍ മേടിച്ചാല്‍ ഞാനത് എന്റെ മനസാക്ഷിയോട് ചെയ്യുന്ന വഞ്ചന ആയിരിക്കും.

ഓരോ നാണയവും സമ്പാദിക്കുമ്പോള്‍ നാണയത്തില്‍ നമ്മുടെ വിയര്‍പ്പ് ഉണ്ടാവണം; ഒരു ജോലിയും ചെയ്യാതെ ഞാന്‍ മേടിച്ചാല്‍ ഞാനത് എന്റെ മനസാക്ഷിയോട് ചെയ്യുന്ന വഞ്ചന ആയിരിക്കും.

സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും കയ്യേറ്റം ചെയ്തിരുന്നു

ഈ സംഭവത്തില്‍ പലരും ഇവരെ പിന്തുണച്ച് രംഗത്ത് എത്തി.നിയമ പോരാട്ടത്തിന് പലരും സഹായ വാഗ്ദാനങ്ങളുമായി രംഗത്ത് എത്തുന്നുണ്ട്.ഇത്തരത്തില്‍ പലരും പണവും വാഗ്ദാനം ചെയ്യുന്നുണ്ട്.എന്നാല്‍ എനിക്ക് തീര്‍ച്ചയായും പൈസക്ക് നല്ല ആവിശ്യങ്ങളുണ്ട്.എന്ന് കരുതി അര്‍ഹതയില്ലാത്ത പണം വാങ്ങാന്‍ സാധിക്കുകയില്ല എന്നാണ് ശ്രീലക്ഷ്മി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,സുഹുര്‍ത്തുക്കളേ.കൂടെ നില്‍ക്കുന്നതിനും സപ്പോര്‍ട്ട് ചെയ്യുന്നതിനും ഒരുപാട് നന്ദി.വിവാദമായ വിഷയത്തില്‍ കേസില്‍പെട്ടിട്ടുണ്ട്.അതിനാല്‍ തന്നേ വളരേയധികം മാനസിക സംഘര്‍ഷങ്ങളാണ്.ജോലി,പഠനം എന്നിവയേ ഓര്‍ത്താണ് ടെന്‍ഷന്‍.സാരമില്ല..എല്ലാം നല്ലതിന് വേണ്ടിയല്ലേ എന്ന് പ്രത്യാശിക്കാം.പറയാന്‍ പോകുന്നത് വേറേ ഒരു കാര്യത്തേ പറ്റിയാണ്.ഈ ഒരു വിവാദവിഷയം വിവാദമാകുമെന്നോ നേരത്തേ നിശ്ചയിച്ചോ നടന്നതല്ല.ഇതില്‍ പേരെടുക്കണമെന്നോ സമാധാനം നഷ്ടപ്പെടും എന്ന ആശങ്കയോ ഒന്നും ഉണ്ടായിരുന്നില്ല.അതിനാല്‍ തന്നെ ഇതിനേ ഹീറോയിക് ആക്ട് ആയി ആരും കാണേണ്ടതില്ല.എന്തൊക്കെയോ സംഭവിച്ചു.അത് ആ സമയത്തിന്റേയും സ്ഥലത്തിന്റേയും സാഹചര്യത്തിന്റേയും അപേക്ഷികമായി സംഭവിച്ചതാണ്

ലോകത്തിന്റെ പലകോണുകളില്‍ നിന്നും ഒരുപാട് ആളുകള്‍ വിളിക്കുന്നുണ്ട്.പലരും’അക്കൗണ്ട് നമ്പര്‍ അയക്കൂ…സ്വല്‍പം കാശ് ഇടാം..അങ്ങനയേ എനിക്ക് തന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയൂ..ട്യൂഷനെടുത്ത് പഠിക്കുന്ന കുട്ടിയല്ലേ..കുറച്ച് പൈസ അയക്കാം’എന്ന് പറയുന്നുണ്ട്.പ്രിയപ്പെട്ടവരേ…നിങ്ങളുടെ ഉദ്ദേശശുദ്ധിയേ ഞാന്‍ മാനിക്കുന്നു..പക്ഷേ എന്റെ അമ്മൂമ്മ എനിക്ക് പകര്‍ന്ന് തന്ന മൂല്യം അര്‍ഹത ഇല്ലാത്ത കാശ് കൈകൊളളരുത് എന്നാണ്.ഓരോ നാണയവും സമ്പാദിക്കുമ്പോള്‍ ആ നാണയത്തില്‍ നമ്മുടെ വിയര്‍പ്പ് ഉണ്ടാവണം എന്നാണ്.നിങ്ങളുടെ വിയര്‍പ്പ് പുരണ്ട നാണയങ്ങള്‍ ഒരു ജോലിയും ചെയ്യാതെ ഞാന്‍ മേടിച്ചാല്‍ ഞാനത് എന്റെ മനസാക്ഷിയോട് ചെയ്യുന്ന വഞ്ചന ആയിരിക്കും.ആയതിനാല്‍ ആരും തന്നെ കുറച്ച് പൈസതരാം എന്ന് പറഞ്ഞ് എന്നേ സങ്കടത്തിലാക്കരുത്(നിങ്ങളുടെ സ്‌നേഹം ഞാന്‍ മനസ്സിലാക്കുന്നു).എനിക്ക് തീര്‍ച്ചയായും പൈസക്ക് നല്ല ആവിശ്യങ്ങളുണ്ട്.എന്ന് കരുതി അര്‍ഹതയില്ലാത്ത പണം വാങ്ങാന്‍ സാധിക്കുകയില്ല.ഈ വിഷയവുമായി ബന്ധപ്പെട്ട് പണത്തിന് അത്രയധികം ആവിശ്യം വന്നാല്‍ ഞാന്‍ പബ്ലിക് ആയി പോസ്റ്റ് ഇട്ടുകൊളളാം.അന്നേരം നിങ്ങള്‍ ആവുന്ന രീതിയില്‍ സഹായിച്ചാല്‍ മതി.ഇപ്പോള്‍ എനിക്ക് പണത്തിന് ആവശ്യമില്ല.Thanks for your love n support

Continue Reading
You may also like...

More in Malayalam

Trending

Recent

To Top