Connect with us

മഞ്ഞ നിറത്തിലുള്ള വസ്‍ത്രത്തില്‍ അതീവ സുന്ദരിയായി നീത പിള്ള, സഹോദരിയുടെ വിവാഹത്തില്‍ തിളങ്ങി താരം

Social Media

മഞ്ഞ നിറത്തിലുള്ള വസ്‍ത്രത്തില്‍ അതീവ സുന്ദരിയായി നീത പിള്ള, സഹോദരിയുടെ വിവാഹത്തില്‍ തിളങ്ങി താരം

മഞ്ഞ നിറത്തിലുള്ള വസ്‍ത്രത്തില്‍ അതീവ സുന്ദരിയായി നീത പിള്ള, സഹോദരിയുടെ വിവാഹത്തില്‍ തിളങ്ങി താരം

ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറുകയായിരുന്നു നീത പിള്ള. ‘പൂമരം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നീത പിള്ള ‘പാപ്പനി’ലൂടെ വീണ്ടും മികവ് തെളിയിച്ചു. നായകൻ സുരേഷ് ഗോപിയോളം പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ നീത പിള്ളയ്‍ക്ക്. ഇപ്പോഴിതാ സഹോദരിയുടെ വിവാഹ ചടങ്ങുകള്‍ ആഘോഷമാക്കുന്ന നീത പിള്ളയുടെ വീഡിയോയും ഫോട്ടോകളുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള വസ്‍ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് നീത പിള്ളയെ കാണാനാകുന്നത്. സഹോദരി മനീഷയ്‍ക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. നീത പിള്ളയുടെ അനുജത്തിയാണ് മനീഷ. ഇഷാൻ തോമസ് ആണ് മനീഷയുടെ വരൻ.

നീണ്ട നാളുകൾക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ‘പാപ്പൻ’. ‘എബ്രഹാം മാത്യു മാത്തന്‍’ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ മകളായ ‘വിന്‍സി എബ്രഹാം ഐപിഎസ്’ ആയിട്ടായിരുന്നു നീത പിള്ള അഭിനയിച്ചത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിച്ച ചിത്രം വൻ വിജയമായിരുന്നു നേടിയത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി. ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതാദ്യമായിട്ടാണ് സുരേഷ് ഗോപിയും മകൻ ഗോകുലും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. കേരളത്തില്‍ 250 ഓളം തീയറ്ററുകളിലായിരുന്ന ചിത്രം റിലീസ് ചെയ്‍തത്. രണ്ടാമത്തെ ആഴ്‍ച കേരളത്തിന് പുറത്തും റിലീസ് ചെയ്‍തപ്പോള്‍ 600 സ്‍ക്രീനുകളായിരുന്നു. ‘സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ് ജോഷിയുടെ സംവിധാനത്തിലുള്ള ‘പാപ്പൻ’.

Continue Reading
You may also like...

More in Social Media

Trending