Connect with us

ദൈവത്തിന്റെ അനു​​ഗ്രഹത്താൽ എനിക്ക് യാതൊരു പ്രശ്നങ്ങളുമില്ല, എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല; താൻ ജീവനോടെ ഉണ്ടെന്ന് നടി നീന കുൽക്കർണി

Actress

പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് നീന കുൽക്കർണി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വ്യാപക പ്രേക്ഷക ശ്രദ്ദ നേടുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ മരണ വാർത്തയിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് താരം.

തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇത്തരത്തിൽ അടിസ്ഥാനര​ഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നീന കുൽകർണി സോഷ്യൽ മീഡിയയിൽ‌ കുറിച്ചു. ഞാൻ സുഖമായി ഇരിക്കുന്നു. ജോലിയുമായി സംബന്ധപ്പെട്ട തിരക്കുകൾ മൂലമാണ് ഈ വാർത്ത അറിഞ്ഞ ഉടനെ പ്രതികരിക്കാതിരുന്നത്.

ദൈവത്തിന്റെ അനു​​ഗ്രഹത്താൽ എനിക്ക് ഇതുവരെ യാതൊരു പ്രശ്നങ്ങളുമില്ല. എനിക്ക് ഒന്നും സംഭവിച്ചിട്ടുമില്ല. ദയവായി ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ഇത്തരം വാർത്തകളെ ആരും പ്രോത്സാഹിപ്പിക്കരുത് എന്നും നീന കുൽകർണി കുറിച്ചു.

കഴിഞ്ഞ ദിവസമായരുന്നു നടി മരണപ്പെട്ടുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. പിന്നാലെ ആരാധകർ അനുശോചനവുമൈയും രം​ഗത്തെത്തിയിരുന്നു. ഹിന്ദി, മറാഠി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നീന കുൽക്കർണി. ശ്രദ്ധേയമായ ഒട്ടനവധി വേഷങ്ങൾ അവിസിമരണീയമാക്കാൻ താരത്തിനായിട്ടുണ്ട്.

More in Actress

Trending