അവസാന ശ്വാസം വരെ നീ എന്റെ മാലാഖ കുഞ്ഞായിരിക്കും; ഓറിയോയ്ക്ക് പിറന്നാൾ ആശംസകളുമായി നസ്രിയ
മലയാളികൾക്ക് മുഖവുര ആവശ്യമില്ലാത്ത നടിയാണ് നസ്രിയ നസിം . ബാലതാരമായി വന്ന് നായികാ പദവിയിലേക്കുയർന്ന്, ഒരുപിടി മികച്ച വേഷങ്ങളും ഹിറ്റും സമ്മാനിച്ച താരം. വിവാഹ ശേഷം ചെറിയ ഇടവേളയ്‌ക്കു ശേഷം നസ്രിയ പൂർവാധികം ശക്തിയോടെ തിരികെവരികയും, അന്യ ഭാഷകളിലും വേഷമിടുകയും ചെയ്‌തു
സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ പോസ്റ്റുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ വളർത്തുനായ ഓറിയോയുടെ പിറന്നാൾ ദിനത്തിൽ താരം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“എന്റെ കുഞ്ഞ് ഹൃദയമിടിപ്പിന് പിറന്നാളാശംസകൾ. ഈ എട്ടു വർഷങ്ങൾ ഞാൻ ഒരുപാട് സന്തോഷിച്ചു. കളങ്കളമില്ലാത്ത സ്നേഹമാണ് നീ. ഞങ്ങളെ തന്നെ നീ തിരഞ്ഞെടുത്തതിൽ ഭാഗ്യം തോന്നുന്നു. ഞങ്ങളുടെ പ്രകാശവും സന്തോഷം തേടുന്ന ഇടവുമെക്കെയാണ് നീ. നീ നല്ലൊരുവനാണ്. എന്റെ ശരീരത്തിൽ നിന്ന് അവസാന ശ്വാസം പോകും വരെ നീ എന്റെ മാലാഖ കുഞ്ഞായിരിക്കും. പിറന്നാൾ ആശംസകൾ ഓറിയോ, നീയാണ് എന്റെ എല്ലാം” നസ്രിയ കുറിച്ചു. ആരാധകരും ഓറിയോയ്ക്ക് ആശംസകളറിയിച്ചിട്ടുണ്ട്.
പളുങ്ക്’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ ‘കൂടെ’യിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. ഫഹദിന്റെ നിര്‍മ്മാണക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നസ്രിയ ഇപ്പോള്‍. ‘അന്റെ സുന്ദരനാകിനി’യാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.ഫഹദും നസ്രിയയും ഒന്നിച്ചെത്തിയ പരസ്യ ചിത്രം ഏറെ വൈറലായിരുന്നു. നാളുകൾക്കു ശേഷം ഇരുവരെയും ഒന്നിച്ച് കണ്ടതിന്റെ ആഹ്ളാദത്തിലായിരുന്നു ആരാധകർ. ബാംഗ്ലൂർ ഡേയ്സ്, ട്രാൻസ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.