Actress
10 വര്‍ഷങ്ങള്‍ക്ക് ശേഷം കീര്‍ത്തനയും റെജീനയും വീണ്ടും കണ്ടുമുട്ടി; ചിത്രങ്ങളുമായി നസ്രിയ
10 വര്‍ഷങ്ങള്‍ക്ക് ശേഷം കീര്‍ത്തനയും റെജീനയും വീണ്ടും കണ്ടുമുട്ടി; ചിത്രങ്ങളുമായി നസ്രിയ
ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായാണ് സിനിമയിലെത്തിയത്. നിരവധി ചിത്രങ്ങളില്‍ തന്റെ കഴിവ് തെളിയിച്ച നസ്രിയ നസീം എന്ന നടിയുടെ ഉദയം സിനിമാ പ്രേക്ഷകര്‍ കണ്ടത് ഏറെ പ്രതീക്ഷയോടെയാണ്.
തെന്നിന്ത്യയിലെ മുന്‍നിര നായിക നടിയാകാനുള്ള ആരാധകവൃന്ദം ചുരുങ്ങിയ കാലം കൊണ്ട് നസ്രിയക്ക് ലഭിച്ചു. എന്നാല്‍ സിനിമാ കരിയറിന് നസ്രിയ പ്രഥമ പരിഗണന നല്‍കിയിരുന്നില്ല. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19ാം വയസ്സില്‍ നടി വിവാഹിതയാകുന്നത്. നടി പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറളായി മാരുന്നത്.
ഇപ്പോഴിതാ നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നസ്രിയ. ‘അവസാനം, എല്ലാ സ്‌നേഹത്തോടെയും. എന്താണ് ഈ ദിവസത്തിനായി ഞങ്ങള്‍ക്ക് ഇത്രയും സമയം എടുത്തത്.’ എന്ന അടിക്കുറിപ്പിലാണ് നസ്രിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒരു പതിറ്റാണ്ടിനു ശേഷം എന്ന ഹാഷ്ടാഗും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.
ഇതിനൊപ്പം ഫഹദ് ഫാസില്‍, വിഘ്‌നേഷ് ശിവന്‍ എന്നിവരും ഉണ്ടായിരുന്നു. നിമിഷ നേരം കൊണ്ടാണ് ചി്തരം വൈറലായി മാരിയിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നതും.
2013ല്‍ റിലീസ് ചെയ്ത രാജ റാണിയിലാണ് നയന്‍താരയും നസ്രിയയും ഒന്നിച്ച് അഭിനയിച്ചത്. ഇരുവരേയും ഒന്നിച്ചു കണ്ടപ്പോള്‍ കീര്‍ത്തനയേയും റെജീനയേയും ഓര്‍മ വരുന്നു എന്നായിരുന്നു ചിലരുടെ കമന്റുകള്‍.
ഇരുവരേയും ഒന്നിച്ച് ഇനി എന്നാണ് കാണാനാവുക എന്ന് ചോദിക്കുന്നവരുമുണ്ട്.
നസ്രിയയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇത്രയധികം ജനപ്രീതിയുള്ള നടി എന്തുകൊണ്ടാണ് കരിയറില്‍ സജീവമല്ലാത്തതെന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം നിര്‍മാണ രംഗത്ത് ഭര്‍ത്താവ് ഫഹദിനൊപ്പം നസ്രിയ സാന്നിധ്യം അറിയിക്കുന്നുണ്ട്.