Connect with us

ദുബായിലേയ്ക്ക് വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി നസ്രിയ; സ്‌കൈ ഡൈവിംഗിന്റെ ചിത്രങ്ങളുമായി നസ്രിയ

News

ദുബായിലേയ്ക്ക് വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി നസ്രിയ; സ്‌കൈ ഡൈവിംഗിന്റെ ചിത്രങ്ങളുമായി നസ്രിയ

ദുബായിലേയ്ക്ക് വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി നസ്രിയ; സ്‌കൈ ഡൈവിംഗിന്റെ ചിത്രങ്ങളുമായി നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നസ്രിയ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നസ്രിയ പങ്കുവെച്ചിരിക്കുന്ന സ്‌കൈ ഡൈവിംഗിന്റെ ഫോട്ടോകളാണ് വൈറലാകുന്നത്. ദുബായിലേയ്ക്ക് വിമാനത്തില്‍ നിന്ന് ചാടിയിറങ്ങിയെന്നാണ് നസ്രിയ എഴുതിയിരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ സ്വപ്നം യാഥാര്‍ഥ്യമായി എന്നും നസ്രിയ എഴുതിയിരിക്കുന്നു.

അതേസമയം, അണ്ടേ സുന്ദരാനികി’ എന്ന ചിത്രമായിരുന്നു നസ്രിയയുടേതായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം. വിവേക അത്രയയാണ് ചിത്രം സംവിധാനം ചെയ്തത്. ജൂണ്‍ 10ന് ആയിരുന്നു തിയറ്ററില്‍ റിലീസ് ചെയ്തത്. നാനിയായിരുന്നു നായകന്‍. നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്. മൈത്രി മൂവി മേക്കേഴ്!സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിച്ചു. ‘ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് നസ്രിയ ‘അണ്ടേ സുന്ദരാനികി’യില്‍ അവതരിപ്പിച്ചത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

നദിയ മൊയ്തു, ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്!ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. ‘ട്രാന്‍സ്’ ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്!ത ചിത്രമായ ‘ട്രാന്‍സില്‍’ ഫഹദായിരുന്നു നായകനായി എത്തിയത്.

More in News

Trending