Connect with us

പുതിയ വീട് വാങ്ങിയതിന് പിന്നാലെ പുതിയ വിശേഷവും പങ്കുവെച്ച് താരദമ്പതിമാര്‍; ആശംസകളുമായി ആരാധകര്‍

News

പുതിയ വീട് വാങ്ങിയതിന് പിന്നാലെ പുതിയ വിശേഷവും പങ്കുവെച്ച് താരദമ്പതിമാര്‍; ആശംസകളുമായി ആരാധകര്‍

പുതിയ വീട് വാങ്ങിയതിന് പിന്നാലെ പുതിയ വിശേഷവും പങ്കുവെച്ച് താരദമ്പതിമാര്‍; ആശംസകളുമായി ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവര്‍ക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാ വിശേഷവും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ വന്‍വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒരുപോലെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം അപൂര്‍വമായേ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങള്‍ നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഇരുവരുടയും വിവാഹം കഴിഞ്ഞു ഇത്രയും വര്ഷമായിട്ട് കുഞ്ഞുങ്ങള്‍ ഇല്ലാതെ കഴിയുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ നസ്രിയുടെ പിറന്നാള്‍ ദിവസം ആ സര്‍െ്രെപസ് പുറത്തുവന്നിരിക്കുകയാണ്. നസ്രിയ നാല് മാസം ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇരുവരുടയും കുടുംബത്തില്‍ നിന്നുമാണ് ഇങ്ങനൊരു വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. ഇരുവരും പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു ഈ സര്‍െ്രെപസ് പൊളിച്ചെതെന്നും പറയുന്നു.

ഈ ഒരു സന്തോഷ വാര്‍ത്ത വളരെ സന്തോഷത്തോടെ ആണ് ആരാധകര്‍ പങ്കിടുന്നത്, ഈ അടുത്തിടയില്‍ ആയിരുന്നു ഇരുവരും കൊച്ചിയില്‍ ഒരു ഫ്‌ലാറ്റ് സ്വന്തംമാക്കിയത് ,അതിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആകുകയും ചെയ്യ്തു. അതുപോലെ ആ ഫഌറ്റില്‍ നിന്നുമാണ് ഈ ഒരു സന്തോഷ വാര്‍ത്തയു0 പങ്കുവെച്ചിരിക്കുന്നത്. തങ്ങളുട കുടുംബക്കാര്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നതും.

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇരുവരുടയും പ്രണയവും , വിവാഹവുമെല്ലാം, എന്നാല്‍ വിവാഹത്തിന് ശേഷം ഇരുവര്‍ക്കും ഒരു കുഞ്ഞില്ലാത്ത സങ്കടം ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു, വിവാഹത്തിന് ശേഷവും നസ്രിയയും, ഫഹദ് സിനിമയില്‍ സജീവമായി തന്നെ തുടര്‍ന്നിരുന്നു, ഇപ്പോള്‍ താരങ്ങള്‍ പങ്കുവെച്ച ഈ വാര്‍ത്തക്ക് നിരവധി ആരാധകര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യ്തു.

സിനിമയിലും അല്ലാതെയും ഈ ക്യൂട്ട് കപ്പിള്‍സിന് ആരാധകര്‍ ഏറെയാണ്. ചെറുപ്പം മുതല്‍ വീട്ടില്‍ കണ്ടിട്ടുള്ള അമ്മയെപ്പോലെയാണ് ഭാര്യ. എന്നെ നന്നായി നോക്കും, കെയര്‍ ചെയ്യും. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുമുണ്ട്. പഴയത് പോലെ ദേഷ്യപ്പെടാറില്ല, വഴക്കുണ്ടാക്കാറില്ല, കുറച്ചൂടെ പീസ്ഫുളാണ്. ഭക്ഷണം ഉണ്ടാക്കിത്തരുന്നത് കൊണ്ടല്ല അവള്‍ നല്ല ഭാര്യയാണ് എന്ന് പറയുന്നത്. എനിക്ക് വേറെവിടെയും കിട്ടാത്ത കംഫര്‍ട്ട് നസ്രിയയ്‌ക്കൊപ്പം ഇരിക്കുമ്പോള്‍ കിട്ടാറുണ്ട്. അത് തന്നെയാണ് എന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യം.

കുറേക്കൂടി സെക്യുയേര്‍ഡായി തോന്നാറുണ്ട്. ഞാന്‍ നല്ലൊരു ഫ്രണ്ടാണ്, ഭര്‍ത്താവാണോയെന്ന് എനിക്കറിയില്ല. ഡൊമിനേറ്റിങ് ക്യാരക്ടറൊന്നുമല്ല എന്റേത്. കാര്യങ്ങള്‍ കേള്‍ക്കാനും തുറന്ന് സംസാരിക്കാനുമൊക്കെ തയ്യാറാവാറുണ്ട്. അങ്ങനെയൊക്കെ ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണെന്നുമായിരുന്നു ഫഹദ് പറഞ്ഞത്. ഫഹദിന്റെ ജീവിതത്തിലേക്ക് വന്നതോടെയാണ് താന്‍ നായപ്പേടി മാറ്റിയതെന്നായിരുന്നു ഇടയ്ക്ക് നസ്രിയ പറഞ്ഞത്. ഫഹദ് തന്ന സമ്മാനങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഓറിയോയെന്നും നസ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അല്ലു അര്‍ജുനോടൊപ്പം പുഷ്പ 2 എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചിരിക്കുന്നത് എന്നാണ് വിവരം. മികച്ച പ്രിതികരണങ്ങളായിരുന്നു ഇതിന്റെ ആദ്യ ഭാഗത്തില്‍ ഫഹദിന് ലഭിച്ചത്. അണിയറയില്‍ നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായി ഒരുങ്ങുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് കുറച്ചുനാള്‍ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുകയുമുണ്ടായി.

മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴില്‍ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. നിവിന്‍ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുല്‍ഖര്‍ നിവിന്‍ ഒരുമിച്ച ബാംഗ്ലൂര്‍ ഡെയ്‌സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരയായത്.

More in News

Trending