Connect with us

വലിയ വീടൊക്കെ ഉണ്ടാക്കിയിട്ടിട്ടുണ്ട് എങ്കിലും തറയിൽ ബെഡ് ഷീറ്റ് വിരിച്ച് അതില്‍ മാത്രമേ അവന്‍ കിടന്ന് ഉറങ്ങാറും ഉള്ളൂ നസീറിനെ കുറിച്ച് ഉമ്മ അയിഷ ബീവി പറഞ്ഞത്

Malayalam

വലിയ വീടൊക്കെ ഉണ്ടാക്കിയിട്ടിട്ടുണ്ട് എങ്കിലും തറയിൽ ബെഡ് ഷീറ്റ് വിരിച്ച് അതില്‍ മാത്രമേ അവന്‍ കിടന്ന് ഉറങ്ങാറും ഉള്ളൂ നസീറിനെ കുറിച്ച് ഉമ്മ അയിഷ ബീവി പറഞ്ഞത്

വലിയ വീടൊക്കെ ഉണ്ടാക്കിയിട്ടിട്ടുണ്ട് എങ്കിലും തറയിൽ ബെഡ് ഷീറ്റ് വിരിച്ച് അതില്‍ മാത്രമേ അവന്‍ കിടന്ന് ഉറങ്ങാറും ഉള്ളൂ നസീറിനെ കുറിച്ച് ഉമ്മ അയിഷ ബീവി പറഞ്ഞത്

മൂന്നു പതിറ്റാണ്ടിലേറയായി നസീർ സംക്രാന്തി മലയാളികളെ ചിരിപ്പിക്കുന്നു. നാട്ടിലെ വേദികളിൽ തുടങ്ങിയ നസീറിന്റെ ജീവിതം ഇന്ന് ബിഗ്‌സ്‌ക്രീനിൽ വരെ എത്തിനിൽക്കുന്നു. മീന്‍ കച്ചവടം, ആക്രി പെറുക്കല്‍, എന്നിങ്ങനെ പലതും കുട്ടിക്കാലത്ത് ചെയ്താണ് ജീവിച്ചിരുന്നത് എന്നാണ് നസീര്‍ സംക്രാന്തി പറയുന്നത്. കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ നിന്നുമാണ് ഇപ്പോൾ കരകയറിയതെന്ന് താരം പറയുന്നു.

മഴവില്‍ മനോരമയില്‍ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ കിട്ടിയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി. ഹാസ്യത്തില്‍ നല്ല കഴിവുള്ള ഒരുപാട് കലാകാരന്മാര്‍ ഷോയിലൂടെ പുതിയ ജീവിത മാര്‍ഗ്ഗം കണ്ടെത്തി. ബംബര്‍ ചിരിയിലൂടെ ഷോയുടെ അവതാരകനെയും വിധികര്‍ത്താക്കളെയും എല്ലാം പ്രേക്ഷകര്‍ പഴയതിലും കൂടുതല്‍ ഇഷ്ടപ്പെടാനും തുടങ്ങി. കാര്‍ത്തിക് സൂര്യ അവതാരകനായി എത്തുന്ന ഷോയില്‍ മഞ്ജു പിള്ള, സാബുമോന്‍, നസീര്‍ സംക്രാന്തി എന്നിവരാണ് വിധികര്‍ത്താക്കളായി എത്തുന്നത്.

മത്സരിക്കാനെത്തുന്നവരുടെ പ്രകടനം കണ്ട് വിധികര്‍ത്താക്കളില്‍ ഒരാള്‍ ചിരിച്ചാല്‍ അയ്യായിരവും രണ്ട് പേര്‍ ചിരിച്ചാല്‍ പതിനഞ്ചായിരവും കിട്ടും. മൂന്ന് പേരും ചിരിച്ചാല്‍ അന്‍പതിനായിരം ആണ് സമ്മാനം . ഇനി പരിധി കടന്ന് ചിരിച്ചാല്‍ ഗോള്‍ഡന്‍ ബംബറിലൂടെ ഒരു ലക്ഷം രൂപയും സ്വന്തമാക്കാം. മഞ്ജുപിള്ള പെട്ടന്ന് ചിരിക്കും. അത്യാവശ്യം നല്ല കണ്ടന്റുകള്‍ ഒക്കെ വന്നാല്‍ സാബുവും ചിരിച്ച് പ്രോത്സാഹിപ്പിയ്ക്കും. പക്ഷെ നസീര്‍ സംക്രാന്തി ചിരിക്കാന്‍ അല്പം പ്രയാസമാണ്.

ഷോയില്‍ അല്പം മസില്‍ പിടിച്ച് ഇരിയ്ക്കുന്ന് ആളാണെങ്കിലും വീട്ടില്‍ അതില്‍ നിന്നും നേരെ വിപരീതനാണ് നസീര്‍ എന്ന് താരത്തിന്റെ ഉമ്മ അയിഷ ബീവി പറയുന്നു. നസീര്‍ സക്രാന്തിയ്ക്ക് ഒരു സര്‍പ്രൈസ് ആയിട്ടാണ് കഴിഞ്ഞ എപ്പിസോഡില്‍ ഉമ്മയും ഭാര്യയും കൊച്ചുമകളും വന്നത്. ആദ്യം കണ്ടപ്പോള്‍ നസീര്‍ ഒന്ന് ഞെട്ടി. ഒരുപാട് കഷ്ടപ്പെട്ടാണ് മോന്‍ ഇവിടെ വരെ എത്തിയത്. അതൊക്കെ ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരും. ഇതുവരെ അവന്റെ ഒരു പരിപാടിയും നേരിട്ട് കാണാന്‍ പറ്റിയിട്ടില്ല എന്നൊക്കെ ഉമ്മ പറഞ്ഞു. സംഗതി കുറച്ച് ഇമോഷണലാവാന്‍ പോകുന്നു എന്ന് തോന്നിയപ്പോള്‍ പിന്‍തിരിപ്പിച്ചത് നസീര്‍ തന്നെയാണ്. അത് വേണ്ട കരഞ്ഞ് പോകും എന്ന് നടന്‍ പറഞ്ഞു

എവിടെ പോയാലും രാത്രി വീട്ടിലെത്തുന്ന ആളാണത്രെ നസീര്‍. വീട്ടില്‍ വന്നേ രാത്രിയത്തെ ഭക്ഷണം കഴിക്കൂ. എല്ലാവര്‍ക്കും നല്ല ഭക്ഷണങ്ങള്‍ എല്ലാം വാങ്ങി കൊടുക്കുമെങ്കിലും മോന്‍ ഇപ്പോഴും കഞ്ഞിയും ചമ്മന്തിയും മാത്രമാണ് കഴിക്കാറുള്ളത് എന്ന് ഉമ്മ പറയുന്നു. ഷോ കഴിഞ്ഞ് ഞങ്ങളൊക്കെ എത്ര നിര്‍ബന്ധിച്ചാലും നസീര്‍ ഇക്ക ഹോട്ടലില്‍ തങ്ങാനോ ഭക്ഷണം കഴിക്കാനോ നില്‍ക്കാറില്ല എന്ന് സാബുമോനും പറഞ്ഞു.

എന്റെ ചെറുപ്പത്തില്‍ ആഗ്രഹിച്ച ഭക്ഷണങ്ങളൊന്നും കിട്ടാതെ വളര്‍ന്ന ആളാണ് ഞാന്‍. അന്ന് മുതലേ ആഗ്രഹിച്ചത് ഈ കഞ്ഞിയും ചമ്മന്തിയും തന്നെയാണ്. ഇപ്പോഴും അത് തന്നെ കഴിക്കുന്നതാണ് എന്റെ സന്തോഷം എന്നാണ് നസീര്‍ പറയുന്നത്. വലിയ വീടൊക്കെ ഉണ്ടാക്കിയിട്ടിട്ടുണ്ട് എങ്കിലും തറയിൽ 500 രൂപയുടെ ഒരു ബെഡ് ഷീറ്റ് വിരിച്ച് അതില്‍ മാത്രമേ അവന്‍ കിടന്ന് ഉറങ്ങാറും ഉള്ളൂ എന്ന് ഉമ്മ അയിഷ പറഞ്ഞു.

More in Malayalam

Trending

Recent

To Top