Connect with us

ചെമ്പരത്തി ചായ കുടിക്കുന്നത് നല്ലതാണെന്ന് നയൻതാര, വിമർശനവുമായി മലയാളി ഡോക്ടർ; വിഡ്ഢികളോട് തർക്കിക്കരുത് എന്ന് മറുപടിയുമായി നയൻതാര

Actress

ചെമ്പരത്തി ചായ കുടിക്കുന്നത് നല്ലതാണെന്ന് നയൻതാര, വിമർശനവുമായി മലയാളി ഡോക്ടർ; വിഡ്ഢികളോട് തർക്കിക്കരുത് എന്ന് മറുപടിയുമായി നയൻതാര

ചെമ്പരത്തി ചായ കുടിക്കുന്നത് നല്ലതാണെന്ന് നയൻതാര, വിമർശനവുമായി മലയാളി ഡോക്ടർ; വിഡ്ഢികളോട് തർക്കിക്കരുത് എന്ന് മറുപടിയുമായി നയൻതാര

ലിവർ ഡോക്ടർ എന്ന പേരിൽ പ്രശസ്തനായ മലയാളി ഡോക്ടർ ആണ് ഡോക്ടർ സിറിയക് ആബി ഫിലിപ്സ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം തന്നെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ നടി സാമന്തയ്ക്ക് പിന്നാലെ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഡോക്ടർ.

കുറച്ചി ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹിബിസ്‍കസ് ചായയുടെ, അതായത് ചെമ്പരത്തി ചായയുടെ ഗുണങ്ങളെക്കുറിച്ച് നയൻതാര സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. തനിക്കേറ്റവും ഏറ്റവും പ്രിയപ്പെട്ട പാനീയമാണ് ഹിബിസ്കസ് ടി അഥവാ ചെമ്പരത്തി ചായയെന്നും പ്രമേഹം, കൊളസ്‍ട്രോൾ, രക്ത സമ്മർദ്ദം തുടങ്ങിയവയ്‍ക്ക് മികച്ച പ്രതിവിധിയാണെന്നും താരം കുറിച്ചിരുന്നു. കൂടാതെ ഇതുസംബന്ധിച്ച കൂടുതൽ അറിയാൻ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് മുൻമുൻ ഗനേരിവാളിനെ സമീപിക്കാം എന്ന തരത്തിൽ ഗനേരിവാളിനെ പോസ്റ്റിൽ പരാമർശിക്കുകയും ചെയ്തിരുന്നു.

ഈ പോസ്റ്റാണ് വിവാദങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. നയൻ‌താര പ്രചരിപ്പിക്കുന്ന ഹിബിസ്കസ് ചായ ഗുണത്തേക്കാളേറെ ദോഷങ്ങളുണ്ടാക്കുമെന്നായിരുന്നു ഡോക്ടർ സിറിയക് ആബി ഫിലിപ്സ് പറഞ്ഞത്. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു സിറിയകിന്റെ വിമർശനം.

80 ലക്ഷത്തിലധികം ഫോളേവേഴ്സിനെ തെറ്റിധരിപ്പിച്ചാണ് സിനിമാതാരം നയൻതാര പോസ്റ്റ് പങ്കുവച്ചിരിക്കുന്നതെന്നും താരത്തിൻറെ പോസ്റ്റിൽ പറയുന്നതെല്ലാം തെറ്റാണെന്നുമായിരുന്നു ഡോക്ടറുടെ വാദം. താരം പറഞ്ഞ രോഗങ്ങൾ പരിഹരിക്കാൻ ചെമ്പരത്തി ചായക്ക് കഴിയുമെന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആരോഗ്യകാര്യത്തിൽ ഉത്തരവാദിത്ത ബോധമില്ലാതെ ഇങ്ങനെ താരങ്ങൾ ഇടപെടുന്നത് ശരിയല്ലെന്നും ഡോക്ടർ എക്സിൽ കുറിച്ചു. ദിവസവും ചെമ്പരത്തി ചായ കുടിക്കരുതെന്നും ഡോക്ടർ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.‌‌‌

ആരോഗ്യകാര്യത്തിൽ ഉത്തരവാദിത്ത ബോധമില്ലാതെ ഇങ്ങനെ താരങ്ങൾ ഇടപെടുന്നത് ശരിയല്ലെന്നാണ് ഡോക്ടർ പറയുന്നത്. മുൻപ് നടി സാമന്ത റൂത്ത് പ്രഭു ഇത്തരത്തിൽ ആരാധകർക്ക് ആരോഗ്യകരമായ സന്ദേശങ്ങൾ നൽകുന്നതിനെ ഡോക്ടർ ആബി ഫിലിപ്സ് രൂക്ഷമായി വിമർശിച്ചത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

അതേസമയം, നിരവധി വിമർശനങ്ങളും വിവാദങ്ങളുമൊക്കെ വന്നിട്ടും അതിനെയെല്ലാം ഒഴിവാക്കി തന്റെ മക്കൾക്കൊപ്പം ചെലവഴിക്കുകയാണ് നയൻസ് ഇപ്പോൾ. അവരുടെ സന്തോഷം കഴിഞ്ഞിട്ടെ സിനിമ പോലും നയൻതാരയ്ക്കുള്ളു. സെലിബ്രിറ്റി ജാഡകളൊന്നുമില്ലാതെ തന്റെ മാതൃത്വം ആഘോഷമാക്കുന്ന നയൻസിനെ അടുത്തിടെയായി വിഘ്‌നേഷ് പങ്കുവെക്കുന്ന ചിത്രങ്ങളിലും വ!ീഡിയോകളിലുമെല്ലാം കാണാം.

വിവാഹശേഷം കുടുംബത്തിനാണ് നയൻതാര ഏറ്റവും കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. മക്കൾ കൂടി വന്നതോടെ അവർക്കൊപ്പം സമയം ചിലവഴിക്കുന്നതിനാലാണ് നയൻതാര സന്തോഷം കണ്ടെത്തുന്നത്. അതിനാൽ സിനിമകളുടെ കാര്യത്തിൽ പോലും നയൻതാര സെലക്ടീവാണ്. മക്കളുടെ കാര്യങ്ങൾ മറ്റാരെയും ഏൽപ്പിക്കാതെ പറ്റുന്നതെല്ലാം ചെയ്യാൻ നയൻതാര ശ്രമിക്കാറുണ്ട്. കൂടാതെ എവിടെ യാത്ര പോയാലും മക്കളേയും ഒപ്പം കൂട്ടും.

വിഘ്‌നേഷ് ശിവനും അതുപോലെ തന്നെയാണ്. മക്കൾ പിറക്കുന്നതിന് മുമ്പുള്ള ജീവിതം എങ്ങനെയായിരുന്നുവെന്ന് ഓർക്കുന്നുപോലുമില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ വിഘ്‌നേഷ് ശിവൻ പറഞ്ഞത്. കുഞ്ഞുങ്ങൾ വളരെ വേഗത്തിൽ വളരുമെന്നതിനാലാണ് ഈ സമയം നയൻസും വിക്കിയും കഴിവതും അവർക്കൊപ്പം തന്നെ ചിലവഴിക്കുന്നത്. അന്നപൂരണിയാണ് അവസാനമായി തിയേറ്ററുകളിലെത്തിയ നയൻതാരയുടെ സിനിമ. എസ്. ശശികാന്തിന്റെ ടെസ്റ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോൾ.

Continue Reading
You may also like...

More in Actress

Trending