Connect with us

മൂന്നു ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു ! ഗതികെട്ട് പുതിയ തീരുമാനവുമായി നയൻതാര !

Tamil

മൂന്നു ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു ! ഗതികെട്ട് പുതിയ തീരുമാനവുമായി നയൻതാര !

മൂന്നു ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു ! ഗതികെട്ട് പുതിയ തീരുമാനവുമായി നയൻതാര !

തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര . സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിൽ മാത്രമേ ഇവർ അഭിനയിക്കാറുള്ളു. തുടര്‍ച്ചയായി മൂന്നു ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ തന്റെ പ്രതിഫലത്തുക കുറയ്ക്കാന്‍ നടി തീരുമാനിച്ചെന്നാണ് ഒരു തമിഴ് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ഇറങ്ങിയ വിശ്വാസം സൂപ്പര്‍ ഹിറ്റായിരുന്നെങ്കിലും തുടര്‍ന്നുവന്ന ഐര, മി. ലോക്കല്‍, കൊലൈയുതിര്‍ക്കാലം എന്നിവ പരാജയപ്പെട്ടിരുന്നു.

മൂന്നു ചിത്രങ്ങള്‍ വിജയമാവാതെ പോയതോടെയാണത്രേ നയന്‍സ് അങ്ങനെയൊരു തീരുമാനമെടുത്തത്. അജിത്തായിരുന്നു വിശ്വാസത്തിലെ നായകന്‍. രണ്ട് ചിത്രങ്ങള്‍ നയന്‍താര പ്രധാന റോളിലും മി. ലോക്കലില്‍ ശിവകാര്‍ത്തികേയന്റെ നായികയായുമാണ് താരം എത്തിയത്.

നിലവില്‍ ആറു കോടി രൂപാ വരെയാണ് നയന്‍സ് പ്രതിഫലമായി വാങ്ങുന്നത്. താരത്തിന്റെ ഡേറ്റിനായി നിര്‍മ്മാതാക്കളും സംവിധായകരും കാത്തു നില്‍ക്കുമ്ബോഴാണ് നയന്‍താരയുടെ മാതൃകാപരമായ തീരുമാനം. മികച്ച കഥയും തിരക്കഥയുമുണ്ടെങ്കില്‍ താന്‍ പ്രതിഫല കാര്യത്തില്‍ ഒട്ടും കടുംപിടിത്തം നടത്തില്ലെന്ന് താരം അറിയിച്ചതായും വാര്‍ത്തയില്‍ പറയുന്നു.

ചിരഞ്ജീവി നായകനാകുന്ന സേ റാ നരസിംഹ റെഡ്ഡിയില്‍ അഭിനയിക്കുന്നതിനായാണ് നയന്‍താര ആറു കോടി രൂപ പ്രതിഫലമായി വാങ്ങിയത്. ഒരു ദക്ഷിണേന്ത്യന്‍ നായികയ്ക്ക് ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലമാണിത്. നിവിന്‍ പോളിയുടെ നായികയായി ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയാണ് നയന്‍സിന്റേതായി ഉടന്‍ റിലീസാകുന്ന ചിത്രം.

nayanthara’s new decision

Continue Reading

More in Tamil

Trending

Recent

To Top