Connect with us

നയൻതാരയ്ക്ക് മിന്നുകെട്ട്.

Malayalam Breaking News

നയൻതാരയ്ക്ക് മിന്നുകെട്ട്.

നയൻതാരയ്ക്ക് മിന്നുകെട്ട്.

ഒടുവില്‍ നയന്‍താര പറഞ്ഞു: താന്‍ വിവാഹിതയാകുന്നു. പ്രതിശുദ്ധ വരന്‍ ആരാണെന്നു വെളിപെ്പടുത്തുന്നില്ലെങ്കിലും എല്ലാവര്‍ക്കും വ്യക്തം, അത് വിഘ്‌നേശ് ശിവന്‍ തന്നെ. സന്തോഷത്തിലും സന്താപത്തിലും പരസ്പരം ചേര്‍ത്തു പിടിക്കുന്നവര്‍, വിരല്‍ കോര്‍ത്തു നടക്കുന്നവര്‍. ഇനി എന്നാണ് വിഘ്‌നേശ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തുക എന്നു മാത്രം അറിഞ്ഞാല്‍ മതി. അങ്ങനെ മറ്റൊരു മലയാളി സുന്ദരി കൂടി തമിഴ് നാടിന്റെ മരുമകളാകുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ സംഘര്‍ഷ കാലത്തിനു ശേഷമുള്ള രണ്ടാം വരവിലാണ് നയന്‍താരയ്ക്ക് വിഘ്‌നേശ് പ്രിയപെ്പട്ടവനാകുന്നത്. നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍ താരയെ നായികയാക്കുകയെന്ന ലക്ഷ്യവുമായി അവരോട് കഥ പറയാന്‍ പോയതാണ് വിഘ്‌നേശ്. അതിനു മുന്‍പ് പോടാ പോടി എന്ന സിനിമ ശിവ സംവിധാനം ചെയ്തിരുന്നെങ്കിലും വിജയമായില്ല. അതുകൊണ്ടു തന്നെ രണ്ടാം സിനിമ വന്‍ താരങ്ങളുടെ പിന്‍ബലമുള്ള വിപണി വിജയമാകണമെന്ന ആഗ്രഹത്തിലായിരുന്നു അദ്ദേഹം.

നയന്‍താരയെ അടുത്തു കാണുക എന്നതായിരുന്നു കഥ പറച്ചിലിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നെന്നും അവര്‍ കഥ കേട്ട് അഭിനയിക്കാം എന്നു സമ്മതിക്കുമെന്നതില്‍ യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്‌ളന്നും വിഘ്‌നേശ് പിന്നീട് പറഞ്ഞിട്ടുണ്ട്. എന്തായാലും കഥ ഇഷ്ടമായ നയന്‍ ചിത്രവുമായി സഹകരിച്ചു. പ്രണയ ഹാസ്യ ചിത്രമായിരുന്നു നാനും റൗഡി താന്‍. ബധിരയായ നായിക കഥാപാത്രമായി നയന്‍സിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. 

നാനും റൗഡി താനിന്റെ ചിത്രീകരണത്തിനിടേയാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. അത് പിന്നീട് അടുപ്പമായും പ്രണയമായും വളര്‍ന്നു. ചിത്രം വന്‍ വിജയമായി. അതിനിടേ നയന്‍താരതെ വട്ടമിട്ടു പറന്ന പാപ്പരാസികള്‍ ഈ പ്രണയ കഥ വാര്‍ത്തയാക്കി. എക്കാലവും പ്രണയ വിവാദങ്ങളളിലെ ദുരന്ത നായികയായിരുന്ന നയന്‍ ഇതിനോട് പ്രതികരിച്ചില്‌ളതേയില്ല. വിഘ്‌നേശും നിശബ്ദനായിരുന്നു. പക്ഷേ ഏറെക്കാലം ഈ രഹസ്യം ഇരുവരും മറച്ചു വച്ചില്ല. ഒരുമിച്ച് പൊതു ചടങ്ങുകളില്‍ പങ്കെടുത്തും , യാത്രകള്‍ പോയും അവര്‍ പ്രണയകാലം ആഘോഷമാക്കി. നാനും റൗഡി താന് ഇരുവര്‍ക്കും ലഭിച്ച മിക്ക പുരസ്‌ക്കാരങ്ങളും ഒരുമിച്ച് പോയാണ് നയനും വിഘ്‌നേശും ഏറ്റുവാങ്ങിയത്. വേണ്ടയിടങ്ങളില്‍ മറയില്ലാതെ ഇരുവരും പ്രണയം പ്രകടിപ്പിക്കുകയും ചെയ്തു. 

വിവാഹം കഴിഞ്ഞാലും നയന്‍താര അഭിനയരംഗത്തുണ്ടാകുമോ എന്നതാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. നിലവിലെ അവസ്ഥയില്‍ ഉടന്‍ വിവാഹം കഴിഞ്ഞാലും നയന്‍സിന് അഭിനയം നിര്‍ത്തുക സാധ്യമല്ല. വന്‍ താരങ്ങളുടെതുള്‍പ്പടെ പത്തോളം സിനിമകള്‍ പല ഭാഷകളിലായി അവര്‍ കരാറുറപ്പിച്ചിരിക്കുന്നു

More in Malayalam Breaking News

Trending