Actress
ബാഗുകൾ ചുമക്കാനും കുഞ്ഞിനെ എടുക്കാനുമായി മൂന്നോളം ആയമാർ; ക്യാമറ കണ്ടപ്പോൾ മാത്രമാണ് നയൻതാര കുഞ്ഞിനെ എടുക്കാൻ തയ്യാറായതെന്ന് വിമർശനം
ബാഗുകൾ ചുമക്കാനും കുഞ്ഞിനെ എടുക്കാനുമായി മൂന്നോളം ആയമാർ; ക്യാമറ കണ്ടപ്പോൾ മാത്രമാണ് നയൻതാര കുഞ്ഞിനെ എടുക്കാൻ തയ്യാറായതെന്ന് വിമർശനം
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു.
ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നടിയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്. അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്. സിനിമ പോലെ തന്നെ നയൻതാരയുടെ വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
കഴിഞ്ഞ ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. ഉയിർ, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിലും വലിയ രീതിയിൽ നയൻതാരയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരു വയസ് പിന്നിട്ടശേഷമാണ് മക്കളുടെ ചിത്രങ്ങൾ നയൻതാരയും വിഘ്നേഷ് ശിവനും പുറത്തുവിട്ടത്. മക്കൾ പിറന്ന അടുത്ത മണിക്കൂർ മുതൽ നയൻതാരയും വിഘ്നേഷ് ശിവനും തന്നെയാണ് കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്നതും. എത്ര ഷൂട്ടിങ് തിരക്കുണ്ടെങ്കിലും മക്കൾക്കൊപ്പം സമയം ചിലവഴിക്കാനും ഇരുവരും ശ്രദ്ധിക്കാറുണ്ട്. ഉയിരും ഉലകവുമാണ് വിക്കിയുടെയും നയൻതാരയുടേയും സോഷ്യൽമീഡിയ പേജുകൾ മുഴുവൻ നിറഞ്ഞ് നിൽക്കുന്നത്.
അതേസമയം ഇപ്പോഴിതാ നയൻതാരയുടെ ഒരു പുതിയ വീഡിയോ വലിയ രീതിയിൽ വിമർശനം ഏറ്റ് വാങ്ങുകയാണ്. മക്കൾക്കും ഭർത്താവിനും ഒപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയ നയൻതാരയുടെ വീഡിയോയാണ് വൈറലാകുന്നത്. വെളുത്ത നിറത്തിലുള്ള കുർത്തയും ഹെവി വർക്കുള്ള ദുപ്പട്ടയും ധരിച്ച് സിംപിൾ ഹെയർസ്റ്റൈലിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബാഗുകൾ ചുമക്കാനും കുഞ്ഞിനെ എടുക്കാനുമായി മൂന്നോളം ആയമാരും നയൻതാരയ്ക്കും വിഘ്നേഷിനുമൊപ്പമുണ്ട്. നടി വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോഴാണ് ആയയുടെ കയ്യിലിരുന്ന കുഞ്ഞിനെ എടുത്തത്. അതുവരെ ആയയാണ് ഒരു കയ്യിൽ ബാഗും പിടിച്ച് മറ്റെ കയ്യിൽ നയൻതാരയുടെ ഒരു മകനേയും എടുത്തിരുന്നത്.
മറ്റൊരു മകനെ വിഘ്നേഷ് ശിവനാണ് എടുത്തിരുന്നത്. ക്യാമറ കണ്ടപ്പോൾ മാത്രമാണ് നയൻതാര കുഞ്ഞിനെ എടുക്കാൻ തയ്യാറായതെന്നാണ് വീഡിയോ വൈറലായതോടെ വിമർശിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ ആയമാരെ ഏൽപ്പിക്കാതെ കുഞ്ഞിനെ എടുത്തതിന് ചിലർ വിഘ്നേഷ് ശിവനെ കമന്റ് ബോക്സിൽ അഭിനന്ദിച്ചിട്ടുമുണ്ട്.