Connect with us

കരിങ്കാളിയല്ലേ…റീലുമായി നയൻതാര; നടിയ്ക്കെതിരെ രം​ഗത്തെത്തി ​ഗാനത്തിന്റെ നിർമാതാക്കൾ, നടി കാരണം തങ്ങൾക്കുണ്ടായത് കടുത്ത സാമ്പത്തിക നഷ്ടം

Actress

സോഷ്യ ൽ മീഡിയാ പ്രേക്ഷകർ ഏറ്റെടുത്ത, ട്രെൻഡിം​ങ് ആയിരുന്ന ​ഗാനമായിരുന്നു ‘കരിങ്കാളിയല്ലേ’…. റീലുകൾ ഭരിച്ചിരുന്ന ​ഗാനം ഫഹ​ദ് ഫാസിലിന്റെ ആവേശം എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും ട്രെൻഡിംങ് ആയിരുന്നു. മലയാള സിനിമയിലെയും തെന്നിന്ത്യൻ ഭാഷകളിലെയും നിരവധി പ്രമുഖർ പാട്ടിൻ്റെ പശ്ചാത്തലത്തിൽ റീൽസ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നടി നയൻതാരയും ഈ ​ഗാനമുപയോ​ഗിച്ച റീലുമായി എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ, നടി തന്റെ കമ്പനി പരസ്യത്തിന് അനുമതിയില്ലാതെ ആ ​ഗാനം ഉപയോ​ഗിച്ചുവെന്നാണ് പരാതി. പാട്ടിന്റെ നിർമാതാക്കളാണ് നടിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്‌. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്.

നയൻതാരയുടെ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിനായി ഈ ഗാനം ഉപയോഗിച്ചു എന്നാണ് നിർമാതാക്കളുടെ പരാതി. ഇന്ത്യയിലെ പ്രമുഖ രണ്ട് ബ്രാൻഡുകളുടെ കോൺട്രാക്ട് ഒപ്പിടാൻ ഇരിക്കെയാണ് ഈ പ്രമോഷൻ വീഡിയോ എത്തുന്നതെന്നും ഇതോടെ കമ്പനികൾ കരാറിൽ നിന്നും പിന്തിരിഞ്ഞെന്നും പാട്ടിൻ്റെ യഥാർത്ഥ നിർമാതാക്കൾ പറഞ്ഞു.

മാത്രമല്ല. ഇതുവഴി തങ്ങൾക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും നിർമാതാക്കൾ പറയുന്നു. കണ്ണൻ മംഗലത്തിന്റെ വരികൾക്ക് ഷൈജു അവറാനാണ് സം​ഗീതം നിർവഹിച്ചിരിക്കുന്നത്. ‘എള്ളോളം തരി പൊന്നെന്തിനാ…’ എന്ന ഹിറ്റ് പാട്ട് ഇന്നും ആരും മറന്നിട്ടില്ല. അതേ പാട്ടിനു പിന്നിലുള്ളവർ തന്നെയാണ് ‘കരിങ്കാളി’ക്കും പിന്നിൽ പ്രവർച്ചിരിക്കുന്നത്.

More in Actress

Trending