മക്കള്‍ക്ക് വേണ്ടി മാത്രം മൂന്ന് നഴ്‌സുമാര്‍, വിദേശ യാത്രകള്‍ക്കും അല്ലാതെയും എപ്പോഴും ഇവര്‍ ഒപ്പമുണ്ടാകും; പുറത്ത് വരുന്ന വിവരം ഇങ്ങനെ
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വിവരം പുറം ലോകത്തെ അറിയിച്ചത്. നയന്‍താര വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചപ്പോള്‍ ഇത് വലിയ തോതില്‍ വാര്‍ത്തയായിരുന്നു.
നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ വന്നിട്ടും അതിനെയെല്ലാം ഒഴിവാക്കി തന്റെ മക്കള്‍ക്കൊപ്പം ചെലവഴിക്കുകയാണ് നയന്‍സ് ഇപ്പോള്‍. അവരുടെ സന്തോഷം കഴിഞ്ഞിട്ടെ സിനിമ പോലും നയന്‍താരയ്ക്കുള്ളു. സെലിബ്രിറ്റി ജാഡകളൊന്നുമില്ലാതെ തന്റെ മാതൃത്വം ആഘോഷമാക്കുന്ന നയന്‍സിനെ അടുത്തിടെയായി വിഘ്‌നേഷ് പങ്കുവെക്കുന്ന ചിത്രങ്ങളിലും വ!ീഡിയോകളിലുമെല്ലാം കാണാം.
ഇരട്ടക്കുട്ടികളായ ഉലകിനും ഉയിരിനും ഒപ്പം നയന്‍താര കളിക്കുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. അമ്മയായ നയന്‍താരയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കി കഴിഞ്ഞു ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍. കുടുംബ സമേതം ഇപ്പോള്‍ അവധി ആഘോഷിക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. ഹോങ്കോങിലായിരുന്നു ഇത്തവണ നയന്‍സ് കുടുംബത്തോടൊപ്പം അവധി ആഘോഷിച്ചത്.
അവിടെ നിന്നുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോള്‍ തന്റെ മക്കളോട് നയന്‍സ് കാണിക്കുന്ന കരുതലും സ്‌നേഹവുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. എവിടെപ്പോയാലും അതിപ്പോള്‍ ഷൂട്ടിന് പോവുകയാണെങ്കില്‍ കൂടിയും മക്കളെ ഒപ്പം കൂട്ടും താരം. മാത്രമല്ല മക്കള്‍ക്ക് വേണ്ടി മാത്രം മൂന്ന് നഴ്‌സുമാരെയും നയന്‍താര നിയമിച്ചിട്ടുണ്ട്.
വിദേശ യാത്രകള്‍ പോകുമ്പോള്‍ അവരെയും നയന്‍സ് ഒപ്പം കൂട്ടാറുണ്ടത്രെ. വിദേശയാത്രയ്ക്കിടെ കുട്ടികള്‍ക്ക് അസുഖം വന്നാല്‍ അവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനായിട്ടാണ് മൂന്ന് നഴ്‌സുമാരെ താരം കൂടെ കൊണ്ടുപോകാറുള്ളതെന്ന് പറയപ്പെടുന്നു. ഈ മൂന്ന് നഴ്‌സുമാരില്ലാതെ നയന്‍താര എങ്ങും പോകാറില്ലെന്നും പറയപ്പെടുന്നു. മക്കളുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് നയന്‍താര.
ജന്മം നല്‍കുന്നത് മാത്രമല്ല ഒരാളെ നല്ല അമ്മയാക്കുന്നതെന്ന് നയന്‍സ് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഇത്തരം റിപ്പോര്‍ട്ടുകളിലൂടെ. മക്കള്‍ വന്നശേഷം അവര്‍ക്കൊപ്പം സമയം ചിലവിടാനാണ് വിഘ്‌നേഷ് ശിവനും ഏറെ താല്‍പര്യം. ഷൂട്ടിങ് തിരക്ക് കഴിഞ്ഞാല്‍ ഓടി വീട്ടിലെത്താനാണ് ചിന്തിക്കാറുള്ളതെന്ന് വിഘ്‌നേഷ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
അടുത്തിടെ നയന്‍താര വെച്ച പുതിയ നിബന്ധനകളും ചര്‍ച്ചാ വിഷയം ആയിരുന്നു. തമിഴ് സിനിമാ രംഗത്തെ വിവരങ്ങള്‍ പങ്കുവെക്കാറുള്ള അന്തനന്‍ ആണ് ഇതേ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. ‘ഗ്ലാമറസ് വേഷങ്ങള്‍ നയന്‍താര ഇപ്പോള്‍ ചെയ്യാറില്ല. പ്രൊമോഷന്‍ ഇവന്റുകളിലും പങ്കെടുക്കില്ല. തമിഴ് ഇന്റസ്ട്രിയെ സംബന്ധിച്ചിടത്തോളം ഒരു നടിക്ക് കല്യാണമായാല്‍ അവരുടെ മാര്‍ക്കറ്റ് നഷ്ടമാകും. ശമ്പളവും കുറയും. ഈ രീതിയെ മാറ്റി മറിച്ചത് നയന്‍താരയാണ്. വിവാഹശേഷവും വലിയ വലിയ സിനിമകള്‍ അവര്‍ അഭിനയിച്ചു. ചില പടങ്ങള്‍ വേണ്ടെന്ന് പറഞ്ഞതല്ലാതെ അവസരങ്ങള്‍ കുറഞ്ഞില്ല.
പക്ഷേ സിനിമകളൊന്നും ഓടുന്നില്ല. അതിന് കാരണം നയന്‍താര അല്ല. സിനിമകളാണ്. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമകള്‍ ഓടും. 12 കോടിയാണ് നയന്‍താരയുടെ പ്രതിഫലം. എന്തിനാണ് ഇത്ര വലിയ പ്രതിഫലം നല്‍കുന്നത്. തുടരെ സിനിമകള്‍ പരാജയപ്പെടുകയാണല്ലോ എന്ന ചോദ്യങ്ങളും ഉണ്ട്. വീട്ടില്‍ നിന്നും 20 കിലോ മീറ്റര്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഷൂട്ടിംഗ് പറ്റുള്ളൂ.
രാവിലെ 11 മണിക്കേ സെറ്റില്‍ വരൂ. പുറംനാടുകളില്‍ ഷൂട്ട് ഉണ്ടെങ്കില്‍ വേറെ വഴിയില്ലെങ്കില്‍ കുട്ടികളെയും കൊണ്ട് പോകും. കുട്ടികളുടെ കാര്യം നോക്കാന്‍ വേണ്ടിയാണ് ഈ നിബന്ധനകളെന്നും അന്തനന്‍ പറയുന്നുണ്ട്. ഇത്രയും നിബന്ധനകള്‍ ഉണ്ടെങ്കില്‍ പ്രതിഫലം കുറച്ചൂടെ. പതിനൊന്ന് മണിക്ക് വന്ന് അഞ്ച് മണിക്ക് പോകുന്നത് എങ്ങനെ ശരിയാകുമെന്നും ഇന്റസ്ട്രി എങ്ങനെയാണ് ഇത്തരം നിബന്ധനകള്‍ സമ്മതിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നും അന്തനന്‍ പറഞ്ഞു.