Connect with us

എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല,അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു; പ്രഭുദേവയുമായി പിരിയാനുള്ള കാരണത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തി നയൻതാര

Actress

എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല,അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു; പ്രഭുദേവയുമായി പിരിയാനുള്ള കാരണത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തി നയൻതാര

എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല,അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു; പ്രഭുദേവയുമായി പിരിയാനുള്ള കാരണത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തി നയൻതാര

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്‌നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാര സംവിധായകൻ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്. ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യൻ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും വിവാഹം. താരങ്ങളുടെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്.

എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹം ചെയ്യാൻ ഒരുങ്ങുന്നുവെന്നും നയൻതാര മതം മാറി ഹിന്ദുവാകുന്നുവെന്നെല്ലാം വാർത്തകൾ വന്നിരുന്നു.

പ്രഭുദേവയെ വിവാഹം ചെയ്ത് ജീവിക്കാൻ തീരുമാനിച്ച നയൻതാര സിനിമാ കരിയർ വിടാനും തയ്യാറായി. സീത രാമ രാജ്യം എന്ന തെലുങ്ക് ചിത്രം തന്റെ അവസാന സിനിമയാണെന്ന് നയൻതാര പ്രഖ്യാപിച്ചതുമാണ്. എന്നാൽ പ്രഭുദേവയുമായുള്ള ബന്ധം മുന്നോട്ട് പോയില്ല. മാനസികമായി തകർന്ന നയൻതാര കുറച്ച് കാലം കരിയറിൽ നിന്നും മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവും നടത്തി.

ഇപ്പോഴിതാ പ്രഭുദേവയുമായുള്ള ബന്ധത്തിൽ സംഭവിച്ചതിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുകയാണ് നയൻതാര. ബന്ധത്തിലായ ശേഷം തന്നോട് കരിയർ വിടാൻ പ്രഭുദേവ ആവശ്യപ്പെട്ടെന്ന് നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നത്. ആദ്യമായാണ് നയൻതാര ഇക്കാര്യത്തിൽ മനസ് തുറക്കുന്നത്.

അവസാന ദിവസത്തെ ഷൂട്ടിം​ഗ് എനിക്ക് മറക്കാന‍ാകില്ല. ആ ഇമോഷൻ എനിക്ക് വിശദീകരിക്കാനാകില്ല. ഞാൻ വല്ലാതായി. ഞാൻ പോലുമറിയാതെ കരഞ്ഞു. ഞാൻ ഒരുപാട് സ്നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രൊഫഷൻ വിട്ട് കൊടുക്കേണ്ടി വന്നപ്പോൾ അതിനേക്കാൾ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി. ഞാൻ ഇൻഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്കതൊരു ഓപ്ഷൻ അല്ലായിരുന്നു.

നിനക്കിനി വർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു. എന്ത് തരം ആളുകൾക്കൊപ്പമാണ് നിങ്ങളുള്ളതെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും നിങ്ങൾക്ക് മനസിലാകുക മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ്. അതെന്നെ പൂർണമായും തകർത്തു.

ഞാനല്ല പ്രശ്നമെന്ന് മനസിലാക്കുന്ന ഒരു ദിവസം വരുമെന്ന് അവർ മനസിലാക്കുമെന്ന് താൻ ചിന്തിച്ചെന്നും നയൻതാര വ്യക്തമാക്കി. ജീവിതത്തിൽ പിഴവുകൾ പറ്റുന്നതും അതിൽ ഖേദിക്കുന്നതും ഓക്കെയാണ്. ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ജീവിതത്തിലെ കുറച്ച് വർഷങ്ങൾ നഷ്ടപെടില്ലായിരുന്നു. പക്ഷെ അതിൽ കുഴപ്പമില്ലെന്നും നയൻതാര വ്യക്തമാക്കി.

അതേസമയം, പ്രഭുവേദയുമായി അകന്ന ശേഷം കരിയറിൽ നിന്നും വിട്ട് നിന്ന നയൻ‌താരയ്ക്ക് മുൻനിര നായിക സ്ഥാനവും നഷ്ടമായിരുന്നു. എന്നാൽ രാജറാണി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് താരം നടത്തി. ലേഡി സൂപ്പർസ്റ്റാറായി മാറുന്നതും തിരിച്ച് വരവിലാണ്.

അതേസമയം പ്രഭുദേവ ബന്ധം തകർന്ന ശേഷം ഇതുവരെയും നയൻതാരയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് പ്രഭുദേവ നയൻതാരയുമായി അടുത്തത്. റംലത്ത് എന്നായിരുന്നു ആദ്യ ഭാര്യയുടെ പേര്. അന്ന് നയൻതാരയ്ക്കും പ്രഭുദേവയ്ക്കും എതിരെ റംലത്ത് പരസ്യമായി രം​ഗത്ത് വന്നിട്ടുമുണ്ട്.

Continue Reading
You may also like...

More in Actress

Trending

Recent

To Top