Malayalam Breaking News
ഞെട്ടിപ്പോയി, വെറുപ്പ് തോന്നുന്നു, ദേഷ്യവും.. ശരിക്കും തകര്‍ന്നുപോയി ..നമുക്കെല്ലാവര്‍ക്കും നാണക്കേട് ! – നയൻതാര
ഞെട്ടിപ്പോയി, വെറുപ്പ് തോന്നുന്നു, ദേഷ്യവും.. ശരിക്കും തകര്‍ന്നുപോയി ..നമുക്കെല്ലാവര്‍ക്കും നാണക്കേട് ! – നയൻതാര
By
കുഴൽക്കിണറിൽ വീണു മരണപ്പെട്ട സുജിത്ത് ഒരു പുതിയ കാഴ്ചയല്ല . തമിഴ്നാട്ടിൽ ഒട്ടേറെ മരണങ്ങൾ ഇത്തരത്തിൽ നടന്നിട്ടിട്ടുണ്ട് . ഈ പ്രമേയത്തിൽ തമിഴിൽ ഇറങ്ങിയ ചിത്രമായിരുന്നു അറം . നയൻതാര ആയിരുന്നു സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തിയത് . സുജിത്തിന്റെ മരണത്തിൽ രോഷാകുലയായി പ്രതികരിക്കുകയാണ് നയൻതാര ഇപ്പോൾ .
സുജിത്തിനെ രക്ഷിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ അങ്ങേയറ്റം നിരാശപ്പെടുത്തിയെന്ന് നയന്‍താര ഫേസ്ബുക്കില്‍ കുറിച്ചു.
നയന്‍താരയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഞെട്ടിപ്പോയി, വെറുപ്പ് തോന്നുന്നു, ദേഷ്യവും ശരിക്കും തകര്‍ന്നുപോയി ……സുജിത്തിനെ രക്ഷിക്കാത്തതില്‍ ഭയങ്കര നിരാശ. നമുക്കെല്ലാവര്‍ക്കും നാണക്കേട് !!!. ക്ഷമിക്കണം എന്റെ കുട്ടീ. തീര്‍ച്ചയായും നീയിപ്പോള്‍ നല്ല സ്ഥലത്താണ്.
മറ്റൊരു മരണവാര്‍ത്ത ഞങ്ങളെ വീണ്ടും കേള്‍പ്പിക്കരുത്. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുക. ഇത് എല്ലാവരുടെയും ഹൃദയത്തില്‍ ഒരു മുറിവാകട്ടെ. എല്ലാ കുഴല്‍ക്കിണറുകളും അടയ്ക്കുക. ഇനി ഒരിക്കലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ആദരാഞ്ജലികള്‍.
nayanthara about borewell death of sujith
