Tamil
സിനിമാ ഇൻഡസ്ട്രിയിലെ ജീവനക്കാര്‍ക്ക് 20 ലക്ഷം രൂപ നൽകി നയൻതാര
സിനിമാ ഇൻഡസ്ട്രിയിലെ ജീവനക്കാര്‍ക്ക് 20 ലക്ഷം രൂപ നൽകി നയൻതാര
Published on
തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായവുമായി നയൻതാര. 20 ലക്ഷം രൂപയാണ് ഇവർക്കായി മാറ്റിവെച്ചത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി) യ്ക്ക് പണം കൈമാറി
ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യർഥിച്ച് ഫെഫ്‌സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ തമിഴിയിൽ നിന്ന് തന്നെ നിരവധി പേർ സഹായവുമായി എത്തിയിരുന്നു
സൂര്യ. വിജയ് സേതുപതി, രജനികാന്ത് തുടങ്ങിതാരങ്ങൾ എത്തി. കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ചിത്രീകരണമെല്ലാം നിർത്തി വെച്ചിരിക്കുകയായാണ്
ശങ്കർ ചിത്രം ഇന്ത്യൻ 2, വിക്രത്തിന്റെ കോബ്ര, അജിത്തിന്റെ വാലിമൈ എന്നീ ചിത്രങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്
nayanthara
Continue Reading
You may also like...
Related Topics:Nayanthara
