Connect with us

അയൽവാസികളോടും ഡെലിവറി ബോയ്സിനോടും ദേഷ്യപ്പെടും, സിനിമാ പ്രമോഷന് വരില്ല, സ്വന്തം ബിസിനസിന്റെ കാര്യം വന്നപ്പോൾ മീഡിയകൾക്ക് മുന്നിലെത്തി; വിവാദങ്ങളിൽ മുങ്ങി നയ്ൻസ്!

Actress

അയൽവാസികളോടും ഡെലിവറി ബോയ്സിനോടും ദേഷ്യപ്പെടും, സിനിമാ പ്രമോഷന് വരില്ല, സ്വന്തം ബിസിനസിന്റെ കാര്യം വന്നപ്പോൾ മീഡിയകൾക്ക് മുന്നിലെത്തി; വിവാദങ്ങളിൽ മുങ്ങി നയ്ൻസ്!

അയൽവാസികളോടും ഡെലിവറി ബോയ്സിനോടും ദേഷ്യപ്പെടും, സിനിമാ പ്രമോഷന് വരില്ല, സ്വന്തം ബിസിനസിന്റെ കാര്യം വന്നപ്പോൾ മീഡിയകൾക്ക് മുന്നിലെത്തി; വിവാദങ്ങളിൽ മുങ്ങി നയ്ൻസ്!

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ നയൻതാര സജീവമല്ലെങ്കിലും അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരുന്നു.

ഇടയ്ക്കിടെ ഇപ്പോൾ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നടിയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് വളരെ സജീവമാണ്. അദ്ദേഹമാണ് വിവരങ്ങളെല്ലാം പങ്കുവെച്ച് എത്തുന്നത്. സിനിമ പോലെ തന്നെ നയൻതാരയുടെ വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

അതേസമയം, ഈ വർഷം നയൻതാരയ്ക്ക് അത്ര നല്ല വർഷമല്ലായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. വിവാദങ്ങളും സൈബർ ആക്രമണവും കടുത്ത രീതിയിലായിരുന്നു നയൻതാരയെ ബാധിച്ചത്. നടിയുടെ ചില കടുംപിടുത്തങ്ങളിൽ സിനിമാ ലോകം തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, വലിയ ഹിറ്റുകളും ഈ വർഷം നയൻസിനില്ലായിരുന്നു.

സിനിമയുടെ പ്രൊമോഷനുകളിൽ വരില്ലാ എന്ന് ശാഠ്യമുള്ള നടിയാണ് നയൻതാര. ഇത് നേരത്തെ തന്നെ പ്രൊഡ്യൂസർമാരോടും സംവിധായകരോടും നടി പറയാറുമുണ്ട്. എന്നാൽ ഈ വർഷം തന്റെ സ്കിൻ കെയർ ബ്രാൻഡിന് നയൻതാര തുടക്കം കുറിച്ചിരുന്നു. മാത്രമല്ല, ഈ പ്രൊഡക്ടിന്റെ മാർക്കറ്റിം​ഗുമായി ബന്ധപ്പെട്ട് നടി സോഷ്യൽ മീഡിയയിലും ഇവന്റുകളിലും സജീവമായെത്തി. സ്വന്തം ബിസിനസിന്റെ കാര്യം വന്നപ്പോൾ മീഡിയകൾക്ക് മുന്നിലെത്തിയല്ലോ എന്നാണ് അന്ന് പലരും പറഞ്ഞിരുന്നത്.

പിന്നാലെ നയൻതാരയ്ക്ക് ഷൂട്ടിം​ഗ് സെറ്റിലുള്ള നിബന്ധനകളും ചർച്ചയായിരുന്നു. 9 മണിക്ക് വന്ന് ആറ് മണിക്ക് ഷൂട്ട് തീർത്ത് മടങ്ങുന്നതാണ് നയൻതാരയുടെ രീതി. എന്നാൽ മക്കളായ ശേഷം ഈ സമയത്തിൽ വീണ്ടും മാറ്റം വന്നെന്നും ലൊക്കേഷനിലേക്ക് കൂടുതൽ ദൂരമുണ്ടെങ്കിൽ നടി അധികം പ്രതിഫലം ആവശ്യപ്പെടുമെന്നുമായിരുന്നു ഫിലിം ജേർണലിസ്റ്റ് അനന്തൻ്റെ ആരോപണം.

സെറ്റിൽ മക്കളുടെ ആയമാരുടെ ചെലവും താമസ സൗകര്യവുമെല്ലാം നയൻതാരയല്ല പ്രൊഡ്യൂസർമാരാണെന്നും അന്തൻ പറഞ്ഞു. മാത്രമല്ല, നയൻതാരയ്ക്ക് വലിയ പിടിവാശിയാണെന്നും താമസിച്ചിരുന്ന അപാർട്മെന്റിലെ അയൽവാസികളുമായി നയൻതാരയ്ക്ക് പ്രശ്നങ്ങളുണ്ടെന്നും അയൽവാസികളോടും ഡെലിവറി ബോയ്സിനോടും ദേഷ്യപ്പെട്ടെന്നും ഇയാൾ പറഞ്ഞിരുന്നു.

പിന്നാലെ ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നടി മംമ്ത മോഹൻദാസ് നയൻതാരയുടെ പേരെടുത്ത് പറയാതെ നടിയിൽ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് സംസാരുന്നു. നേരത്തെയും മംമ്ത ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ നേരത്തെ തന്നെ നയൻതാരയെ കുറിച്ച് സംസാരങ്ങൾ നടക്കുന്നതിനാൽ മംമ്തയുടെ വാക്കുകളും വൈറലായി മാറുകയും ഒരു കൂട്ടം നയൻതാരയ്ക്കെതിരെ തിരിയുകയും ചെയ്തു.

കുസേലൻ എന്ന സിനിമയിലെ ​ഗാന രം​ഗത്തിൽ അഭിനയിക്കാൻ താനെത്തിയപ്പോൾ നായിക നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നും നടി ഷൂട്ടിനെത്താതായതോടെ തന്റെ സീനുകളിൽ ഭൂരിഭാ​ഗവും ഒഴിവാക്കിയെന്നുമാണ് മംമ്ത വെളിപ്പെടുത്തിയത്. പലകോണിൽ നിന്നും നിരന്തരം കുറ്റപ്പെടുത്തലുകൾ വന്ന് കൊണ്ടിരിക്കെയാണ് നയൻ‌താര: ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ​ഡോക്യുമെന്ററി ഇറങ്ങിയത്.

പിന്നാലെ ധനുഷിനെതിരെ നടി പരസ്യമായി രം​ഗത്തെത്തിയതും വാർത്തയായിരുന്നു. ഈ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടായിരുന്നു നടി രം​ഗത്തെത്തിയത്. നാനും റൗഡി താൻ എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങൾ‌ ഉപയോ​ഗിച്ചതിന് സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻ‌താര രം​ഗത്ത് മൂന്ന് പേജുള്ള കത്തിലൂടെ നടനെതിരെ രം​ഗത്തെത്തിയിരുന്നത്. എന്നാൽ തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ ധനുഷ് ഒരുക്കമായിരുന്നില്ല.

സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്. 3 സെക്കൻഡ് വീഡിയോ ഉൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസ് അയച്ചത്.

Continue Reading
You may also like...

More in Actress

Trending