നയൻതാര പ്രതിഫലം കുറയ്ക്കുന്നു
തമിഴിലും തെലുങ്കിലും ഗംഭീര സ്വീകരണമാണ് നയന്‍സിന് ലഭിക്കുന്നത്
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര . മനസ്സിനക്കരെയെന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ കയറിപ്പറ്റിയതാണ് ഈ തിരുവല്ലക്കാരി…തമിഴിലും തെലുങ്കിലും ഗംഭീര സ്വീകരണമാണ് നയന്‍സിന് ലഭിക്കുന്നത്
ഗ്ലാമറസ് പ്രകടനം മാത്രമല്ല സീരിയസ് സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. സിനിമ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റ് വിഷയങ്ങളിലായാലും സ്വന്തമായ നിലപാടുകളുള്ള നടിയാണ് നയൻതാര എന്ന് പൊതുവെ അഭിപ്രായമുണ്ട്.
തെന്നിന്ത്യന്‍ നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആൾ കൂടിയാണ് നയൻതാര. ..ഇപ്പോഴും താരത്തിന്റെ ഡേറ്റിനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ താരത്തിനായി കാത്തിരിക്കുന്നുണ്ട്
സാധാരണ ഷൂട്ടിംഗ് കഴിഞ്ഞാൽ തന്റെ ജോലി തീർന്നെന്നമട്ടിൽ പിന്നീട് ചിത്രത്തിൻറെ പ്രൊമോഷൻ വർക്കുകളിലൊന്നും നയൻതാര ശ്രദ്ധകൊടുക്കാറില്ല. എന്നാല്‍ സ്വന്തമായി നിര്‍മ്മിച്ച സിനിമയുടെ പ്രമോഷനായി താരം സജീവമായതിനെച്ചൊല്ലി കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്.
അന്യഭാഷയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. വന്‍വിജയമായി മാറാറുണ്ട് താരത്തിന്റെ ചിത്രങ്ങള്‍. എന്നാല്‍ അടുത്തിടെയായി അത്ര നല്ല അനുഭവമല്ല താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നയന്‍സ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്
നയന്‍താര തന്റെ പ്രതിഫലം വെട്ടിക്കുറച്ചുവെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അടുത്തിടെയായി പുറത്തിറങ്ങുന്ന സിനിമകളൊന്നും വിചാരിച്ചത്ര പോലെ വിജയിക്കാത്തതില്‍ താരം അസ്വസ്ഥയാണെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
6 കോടി രൂപ വരെയാണ് നയൻതാര പ്രതിഫലമായി വാങ്ങുന്നത്.
വിശ്വാസം, മിസ്റ്റര്‍ ലോക്കല്‍ തുടങ്ങിയ സിനിമകളുടെ പരാജയത്തെത്തുടര്‍ന്നാണ് നയന്‍സ് പ്രതിഫലം കുറയ്ക്കാന്‍ തീരുമാനിച്ചതെന്നു പറയുന്നു ..
അജിത്തും ശിവകാര്‍ത്തികേയനുമായിരുന്നു ചിത്രത്തിലെ നായകന്മാര്. മിസ്റ്റര്‍ ലോക്കല്‍ പരാജമായി മാറിയതിനെത്തുടര്‍ന്ന് ഇനി താരത്തിനൊപ്പമില്ലെന്ന നിലപാടിലാണ് ശിവകാര്ത്തികേയനെന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു.
പതിവില്‍ നിന്നും വ്യത്യസ്തമായ നിലപാടുമായാണ് നയന്‍സ് ഇത്തവണ എത്തിയതെന്നും തികച്ചും മാതൃകാപരമാണ് താരത്തിന്റെ നിലപാടെന്നുമുള്ള അഭിപ്രയങ്ങളുണ്ട് ..അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിക്കുന്നതെങ്കില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണ് താനെന്നുള്ള നിലപാടിലാണ് താരം. മികച്ച കഥയും തിരക്കഥയുമുണ്ടെങ്കില്‍ പ്രതിഫലത്തില്‍ ഇനി കടുംപിടുത്തമില്ലെന്നാണ് നയന്‍സ് പറയുന്നത്
സേറാ നരസിംഹറെഡ്ഡിയില്‍ അഭിനയിക്കുന്നതിനായി 6 കോടി രൂപയാണ് പ്രതിഫലമായി നയന്‍താര വാങ്ങിയത്. തെന്നിന്ത്യന്‍ നായികമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ ഏറ്റവും കൂടിയ തുകയാണ് ഇത്.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ലവ് ആക്ഷന്‍ ഡ്രാമയിലൂടെ നയന്‍താര മലയാളത്തിലേക്ക് എത്തുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്. വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്ന് ധ്യാന്‍ ശ്രീനിവാസന് പറഞ്ഞിരുന്നു.
തളത്തില്‍ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല.ശ്രീനിവാസന്,അജു വര്‍ഗീസ്, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
തളത്തില്‍ ദിനേശനും ശോഭയുമായാണ് നിവിനും നയന്‍താരയും എത്തുന്നത്. അജു വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനീതിന് പിന്നാലെയായി സംവിധാനത്തില്‍ ചുവടുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലും നയന്‍താര അഭിനയിക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിക്രമും ഐശ്വര്യ റായിയുമാണ് ചിത്രത്തില്‍ നായികനായകന്മാരായി എത്തുന്നത്. വന്താരനിരയിലൊരുക്കുന്ന ചിത്രത്തിനായി വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിലേക്ക് നയന്സുമുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
Nayanthara
