Malayalam
കല്യാണത്തിന് മുന്നേ നയന്‍താര ഗര്‍ഭിണി ആയിരുന്നെങ്കില്‍ ഇവിടെ ആര്‍ക്കാണ് പ്രശ്‌നം?; വൈറലായി കുറിപ്പ്
കല്യാണത്തിന് മുന്നേ നയന്‍താര ഗര്‍ഭിണി ആയിരുന്നെങ്കില്‍ ഇവിടെ ആര്‍ക്കാണ് പ്രശ്‌നം?; വൈറലായി കുറിപ്പ്
കഴിഞ്ഞ ദിവസമായിരുന്നു നയന്‍താര – വിഘ്‌നേഷ് ശിവന്‍ ദമ്പതികള്‍ തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ച സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുഞ്ഞുങ്ങള്‍ക്ക് ഒപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് വിഘ്‌നേഷ് ആണ് സന്തോഷം അറിയിക്കുന്നത്. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ താര ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്ത് വരുകയായിരുന്നു. ഈ അവസരത്തില്‍ ഇരുവര്‍ക്കും ആശംസ അറിയിച്ച് കൊണ്ട് യുവ എഴുത്തുകാരി ശ്രീ പാര്‍വതി കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം;
‘നയൻതാര – വിഘ്നേഷ് അവരുടെ ഇരട്ട കുട്ടികൾ. കല്യാണത്തിന് മുന്നേ നയൻതാര ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം? അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്? Pls step back from someone’s personal space. Anyways wishes to both stars’, എന്ന് ശ്രീ പാർവതി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.
ഏഴ് വര്‍ഷക്കാലം നീണ്ട പ്രണയത്തിന് ഒടുവില്‍ ജൂണ്‍ 9ന് ആണ് നയന്‍താര -വിഘ്‌നേഷ് ശിവന്‍ വിവാഹം നടക്കുന്നത്. മഹാബലിപുരത്തു വച്ച് നടന്ന വിവാഹ ചടങ്ങില്‍ പ്രമുഖരായ ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ നിരവധി സിനിമാ താരങ്ങളാണ് പങ്കെടുക്കുന്നത്.
നയന്‍താരയും വിഘ്‌നേഷും കണ്ടുമുട്ടുന്നത്, നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു. തുടര്‍ന്ന് ഇരുവരുടേതുമായി പുറത്തുവന്ന വീഡിയോകളും ചിത്രങ്ങളും സമൂമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ് ഉണ്ടായത്. മഹാബലിപുരത്ത് വെച്ച് ആഘോഷ പൂര്‍ണമായാണ് നയന്‍താരവിഘനേശ് ശിവന്‍ വിവാഹം നടന്നത്. ബോളിവുഡിലേയും കോളിവുഡിലേയും നടീനടന്മാര്‍ ഒഴുകിയെത്തിയിരുന്നു. സൂപ്പര്‍താരങ്ങളെ കൊണ്ടു നിറഞ്ഞു.
പക്ഷേ മലയാളത്തിലെ സൂപ്പര്‍താരങ്ങളൊന്നും വിവാഹത്തിന് എത്തിയില്ല. മലയാളിയാണ് നയന്‍താര. അതുകൊണ്ടാണ് മലയാളി താരങ്ങളുടെ അസാന്നിധ്യം ചര്‍ച്ചയായതും. നയന്‍താരവിഘ്‌നേശ് ശിവന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപ് മാത്രമാണ് കൊച്ചിയില്‍ നിന്ന് എത്തിയത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടന്നത്.