Connect with us

നയൻതാരയ്ക്ക് പേരിട്ടത് ജോണ്‍ ടിറ്റോയല്ല; ഡിറ്റോയുടെ വാക്കുളെ നിഷേധിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്..

Malayalam Breaking News

നയൻതാരയ്ക്ക് പേരിട്ടത് ജോണ്‍ ടിറ്റോയല്ല; ഡിറ്റോയുടെ വാക്കുളെ നിഷേധിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്..

നയൻതാരയ്ക്ക് പേരിട്ടത് ജോണ്‍ ടിറ്റോയല്ല; ഡിറ്റോയുടെ വാക്കുളെ നിഷേധിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്..

തമിഴകത്ത് ലേഡീ സൂപ്പര്‍സ്റ്റാറാണ് നയൻ‌താര. മലയാളത്തിലും തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് . കൈരളി ടി.വിയില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് നയൻ‌താര കടന്നു വന്നെങ്കിലും പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ആദ്യം നയന്‍താരയുടെ പേര് ഡയാന എന്നായിരുന്നു.

നയന്‍താരയ്ക്ക് ആ പേരിട്ടത് താനാണെന്ന് വെളിപ്പെടുത്തി സംവിധായകനും എഴുത്തുകാരനുമായ ജോണ്‍ ഡിറ്റോ പി.ആര്‍. ജോണ്‍ എത്തിയിരുന്നു . എന്നാൽ ഇപ്പോൾ ഇതാ ഇദ്ദേഹത്തിന്റെ വാക്കുകളെ നിഷേധിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് . നയൻതാര എന്ന പേര് നിർദേശിച്ചത് ജോണ്‍ ഡിറ്റോയല്ലെന്നും ഞാനും രഞ്ജൻ പ്രമോദും നിർദേശിച്ച പേരാണെന്നും സത്യൻ അന്തിക്കാട് പറയുന്നു

”ഇങ്ങനെയൊരു തർക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാൻ കരുതുന്നില്ല. മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജൻ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകൾ ഒരു ലിസ്റ്റായി എഴുതി നയൻതാരയ്ക്ക് കൊടുത്തു. നയൻതാര തന്നെയാണ് അതിൽ നിന്ന് ഇഷ്ടപ്പെട്ട പേര് തിരഞ്ഞെടുത്തത്,”എന്നും സത്യൻ അന്തിക്കാട് പറഞ്ഞു”.

ജോണ്‍ ടിറ്റോയുടെ കുറിപ്പ്….

2003… തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു.

ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ. ‘ഡിറ്റോ ഒരു പേര് ആലോചിക്ക് ‘സര്‍ നിര്‍ദ്ദേശിച്ചു.

ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍ ചിന്തിച്ചു .. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി….നയന്‍താര…. ഞാന്‍ പറഞ്ഞു: നയന്‍താര ..

സാജന്‍സാര്‍ തലയാട്ടി…സ്വാമിനാഥന്‍ സാറും തലകുലുക്കി. പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ … സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്.. ‘പുതിയ നിയമം’ എന്ന മമ്മൂട്ടിപ്പടം സാജന്‍ സര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എങ്കില്‍ ഈക്കഥ പറയാമായിരുന്നു.

നടി മീരാ ജാസ്മിനെ എനിക്ക് കല്യാണം ആലോചിച്ച കഥ അടുത്ത ലക്കമെഴുതാം… വിടില്ല ഞാന്‍

nayantahara

Continue Reading

More in Malayalam Breaking News

Trending

Recent

To Top