Actress
സഹോദരനും മകനുമൊപ്പം ഇത്തവണത്തെ ഓണം ആഘോഷമാക്കി നവ്യ നായർ, ഭർത്താവ് എവിടെയെന്ന് സോഷ്യൽ മീഡിയ
സഹോദരനും മകനുമൊപ്പം ഇത്തവണത്തെ ഓണം ആഘോഷമാക്കി നവ്യ നായർ, ഭർത്താവ് എവിടെയെന്ന് സോഷ്യൽ മീഡിയ
മലയാള സിനിമയിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. പ്രേക്ഷകർക്ക് ഇന്നും അതിലെ കഥാപാത്രമായ ബാലാമണിയാണ് നവ്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
കഴിഞ്ഞ ദിവസം നിരവധി താരങ്ങളാണ് തങ്ങളുടെ ഓണാഘോഷത്തിന്റെ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരുന്നത്. ഇതിൽ നടി നവ്യ നായരും ഉണ്ടായിരുന്നു. ഇത്തവണത്തെ നവ്യയുടെ ഓണം ആഘോഷം തന്റെ സ്വന്തം വീടായ നന്ദനത്തിൽ വെച്ചായിരുന്നു. മകനും സഹോദരനുമനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.
ഇത്തവണയും നവ്യക്കൊപ്പം ഭർത്താവ് സന്തോഷ് മേനോനെ കാണാത്തതിൽ ആരാധകർ സംശയവുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു. താൻ ജനിച്ചുവളർന്ന വീട്ടിൽ അമ്മയ്ക്കും പെങ്ങൾക്കും ഒപ്പം ആണ് സന്തോഷ് ഇത്തവണ ഓണം ആഘോഷിച്ചത്. ഏറെ വർഷങ്ങൾക്കു ശേഷം ബന്ധുക്കളെല്ലാം ഒത്തു ചേർന്ന സന്തോഷവും സന്തോഷ് പങ്കിട്ടിരുന്നു. നവ്യയും സന്തോഷും രണ്ടു വീട്ടിലായിട്ടാണ് ഓണം ആഘോഷിച്ചത്.
ഓണത്തിന് മുമ്പ് വിദേശത്തായിരുന്നു നവ്യയുടെ അനുജൻ. ചേച്ചിയ്ക്കൊപ്പം ഓണം കൂടാൻ നേരത്തെ തന്നെ നാട്ടിൽ എത്തുകയായിരുന്നു. ബംഗ്ലാവുകൾ, കടൽക്കരയിൽ ഫ്ലാറ്റുകൾ ഒക്കെയുണ്ടെങ്കിലും പെരുന്നയിലെ വീട് ആണ് തന്റെ ഏറ്റവും വലിയ രാജാവ് എന്നാണ് സന്തോഷ് മേനോൻ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇത്തവണ ഓണാഘോഷവും പെരുന്നയിലെ വീട്ടിൽ വെച്ചായിരുന്നു.
അതേസമയം, നവ്യയും ഭർത്താവും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയാറുള്ളത്. പൊതുവേദികളിലും ഫോട്ടോകളിലും ഭർത്താവ് സന്തോഷിന്റെ സാന്നിധ്യം ഇല്ലാതാവുകയും ചെയ്തതോടെ നവ്യയും ഭർത്താവും വേർപിരിഞ്ഞുവെന്നാണ് ഭൂരിഭാഗം പേരും കരുതിയത്.
നവ്യ കുടുംബ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ഏറ്റവും കൂടുതൽ ലഭിക്കുന്ന കമന്റ് ഭർത്താവ് സന്തോഷിനെ ഉപേക്ഷിച്ചോ എന്നതാണ്. അത്തരത്തിൽ പരിഹസിച്ച് നിരവധി കമന്റുകൾ വരാറുണ്ടെങ്കിലും നവ്യ എല്ലാത്തിനോടും മൗനം പാലിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ കഴിഞ്ഞ വർഷം അടുത്തിടെ മകന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നവ്യ ആ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടിരുന്നു.
അതിനു പിന്നാലെ നവ്യയുടെ ഡാൻസ് സ്‌കൂളിന്റെ ഉദ്ഘാടനത്തിന് സാന്നിധ്യമായും സന്തോഷ് ശ്രദ്ധ നേടിയിരുന്നു. പിന്നാലെ നവ്യയെ കുറിച്ച് സന്തോഷും കുടുംബവും പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. ‘ഒരുപാട് സന്തോഷം ഉണ്ട്, നവ്യയെ തിരിച്ചു മലയാള സിനിമയിൽ എത്തിച്ചതിന് എന്ന് അവതാരക പറയുമ്പോൾ അതിനു മറുപടി നൽകുകയാണ് സന്തോഷ്. ‘
എന്തുകൊണ്ടാണ് നവ്യയെ പോലെ ഒരു വ്യക്തിയെ അഭിനയിക്കാൻ വിടാത്തത് എന്ന് പലരും എന്നോട്‌ചോദിച്ചിരുന്നു. അപ്പോൾ ഞാൻ അഭിനയിക്കാനുള്ള സാഹചര്യം വരുമ്പോൾ അഭിനയിക്കും എന്നാണ്. ഞാനും കഥ കേട്ടിരുന്നു, കഥ ഇഷ്ടം ആയപ്പോഴാണ് രണ്ടാംവരവിന് വന്നതെന്നുമാണ് സന്തോഷ് പറയുന്നത്.
കുഞ്ഞിന്റെ കാര്യം നോക്കാൻ ആന്റിയുണ്ട്. ഇവൾ ഇല്ലാത്തപ്പോൾ വാവയുടെ കാര്യം പ്രത്യേകം നോക്കണമെന്ന് ആന്റിയോട് ഞാൻ നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് വന്നതാണെങ്കിലും ‘ഷി ഈസ് പെർഫെക്ട്’ എന്നാണ് അഭിമുഖത്തിൽ സന്തോഷ് നവ്യയെ കുറിച്ച് പറയുന്നത്.
സന്തോഷിന്റെ അമ്മയും നവ്യയെ കുറിച്ച് സംസാരിച്ചിരുന്നു. മോളെ എനിക്ക് കല്യാണത്തിന് മുൻപ് തന്നെ അറിയാമായിരുന്നു. മോളുടെ ഡാൻസ് പല തവണ കണ്ടിട്ടുണ്ട്. അങ്ങനെ ആണ് മോളുടെ ആലോചന വന്നപ്പോൾ ഇഷ്ടപെട്ടതും കാണാൻ വേണ്ടി വന്നതും. ഒഫീഷ്യൽ ആയി ബ്രോക്കർ വഴി വന്ന ആലോചന ആയിരുന്നു. ആദ്യം കണ്ട അന്ന് മുതൽ ഇന്ന് വരെ മോളുടെ പെരുമാറ്റം ഒരേ പോലെയാണ് എന്നും അമ്മ പറഞ്ഞിരുന്നു.