Connect with us

തന്റെ 14 വർഷത്തെ വിവാഹജീവിതത്തിലെ സുന്ദര നിമിഷങ്ങൾ കോർത്തിണക്കി നവ്യ നായർ; വൈറലായി വീഡിയോ

Actress

തന്റെ 14 വർഷത്തെ വിവാഹജീവിതത്തിലെ സുന്ദര നിമിഷങ്ങൾ കോർത്തിണക്കി നവ്യ നായർ; വൈറലായി വീഡിയോ

തന്റെ 14 വർഷത്തെ വിവാഹജീവിതത്തിലെ സുന്ദര നിമിഷങ്ങൾ കോർത്തിണക്കി നവ്യ നായർ; വൈറലായി വീഡിയോ

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. പ്രേക്ഷകർക്ക് ഇന്നും അതിലെ കഥാപാത്രമായ ബാലാമണിയാണ് നവ്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. തന്റെ 14 വർഷത്തെ വിവാഹജീവിതത്തിലെ സുന്ദര നിമിഷങ്ങളും തന്റെ മകന്റെ നൂല് കെട്ട് ചടങ്ങ് മുതൽ പതിനാല് വയസായത് വരെയുള്ള ചിത്രങ്ങളുൾപ്പെടെയാണ് നവ്യയുടെ പുതിയ പോസ്റ്റ്. സായി കൃഷ്ണ എന്നാണ് നവ്യയുടെ മകന്റെ പേര്.

2010 ജനുവരി 21-ന് ബിസിനസുകാരനായ സന്തോഷ് മേനോനെ നവ്യ വിവാഹം കഴിച്ചത്. 2010 നവംബർ 22-ന് ആണ്സായ് കൃഷ്ണയുടെ ജനനം. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എല്ലാവരും ചോദിച്ചുന്നത് ഭർത്താവ് സന്തോഷിനെ കുറിച്ച് തന്നെയാണ്. പണ്ടത്തെ ഫോട്ടോകളിലെല്ലാം സന്തോഷ് നിറഞ്ഞ് നിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ മാത്രം എന്താണ് ചിത്രങ്ങളിലൊന്നും കാണാത്തത്.

രണ്ടാളും വേർപിരിഞ്ഞോ, പതിന്നാല് വർഷമായി അല്ലേ, എന്നും പ്രിയപ്പെട്ട നടിയും നർത്തകിയും എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം, ഭർത്താവുമായി വേർപിരിഞ്ഞുവെന്നുള്ള വാർത്തയും ശരിയല്ലെന്നാണ് ആരാധകർ പറയുന്നത്. വേർപിരിഞ്ഞുവെങ്കിൽ ഇത്തരത്തിലുള്ള ചിത്രം പങ്കുവെയ്ക്കില്ലായിരുന്നുവെന്നും ഇപ്പോഴും നവ്യയും ഭർത്താവും സന്തോഷത്തിലാണെന്നും പ്രേക്ഷകർ പറയുന്നു.

അതേസമയം, സായുടെ പിറന്നാൾ ദിനത്തിൽ നടി പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. പിറന്നാളിനോടനുബന്ധിച്ച് 25,000 രൂപ മകന് നൽകിയിരുന്നു. ഈ പണം മകൻ എന്തൊക്കെ വാങ്ങാൻ ചെലവഴിക്കുന്നു എന്ന് നോക്കാമെന്നും ഇത് വാങ്ങുമോ എന്ന് തന്നെ അറിയില്ലെന്ന് പറ‍ഞ്ഞുകൊണ്ടാണ് നവ്യ വീഡിയോ തുടങ്ങുന്നത് തന്നെ.

ഇവൻ എന്റെ കൂ‌ടെയല്ലാതെ ഒരു സ്ഥലത്തും ഒരു സാധനവും വാങ്ങാൻ അവൻ പോയിട്ടില്ല. ഇത്രയും വലിയ തുക അവന് കൈകാര്യം ചെയ്ത് അവന് പരിചയമില്ല. കൈയിലുള്ള പൈസയിലും കൂടുതലും വാങ്ങുമോ എന്നറിയില്ല. ഒറ്റയ്ക്ക് ഒരു സ്ഥലത്തും പോകില്ല. ഷോപ്പിംഗിന് പോകാൻ ഇഷ്ടമല്ല. പോകാൻ പറഞ്ഞാൽ അമ്മേ, അമ്മയും കൂടെ വരുമോ എന്ന് പറയും. അത് മാറണമല്ലോ. ഇപ്പോൾ തന്നെ അവൻ വലിയ കുട്ടിയായി. രാത്രിയിൽ ദുസ്വപ്നം കണ്ട് പേടിക്കുമ്പോൾ സായ് കുട്ടനാണ് എനിക്ക് കൂട്ട് കിടക്കുന്നത്.

അവനടുത്തുണ്ടെങ്കിൽ ഞാൻ നന്നായി ഉറങ്ങും. ഇനി അവന് ഒരു വ്യക്തിയെന്ന നിലയിൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ ചെയ്യേണ്ടതുണ്ട്. അതിന്റെ ആദ്യ സ്റ്റെപ് ആകട്ടെ ഇതെന്നും നവ്യ നായർ പറഞ്ഞു. നല്ല മനുഷ്യനായി, എല്ലാവരുടെയും വേദന കണ്ടാൽ മനസിലാക്കാൻ പറ്റുന്ന മനസലിവുള്ള മനുഷ്യനായി നീ വളരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. വേറെ ആഗ്രഹങ്ങളൊന്നും അമ്മയ്ക്കില്ല. എന്റെ മകനായതിന് ഒരുപാട് നന്ദി. എന്റെ ജീവിതത്തിലെ വഴികാട്ടിയും വലിയ തീരുമാനങ്ങൾക്കും കാരണക്കാരനായ എന്റെ വാവയ്ക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നെന്ന് പറഞ്ഞാണ് നവ്യ വീഡിയോ അവസാനിപ്പിക്കുന്നത്.

ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്ന് എന്റെ മകനാണ്. ഞാൻ ഈ മൊമന്റിൽ എന്തായിരിക്കുന്നുവോ അതിന് പിന്നിൽ എന്റെ മകന്റെ പിന്തുണയാണ്. അതൊരു വലിയ കഥയാണ്. ഒരിക്കൽ ഞാൻ അത് എല്ലാവരോടും പറയും. മറ്റൊന്ന് സഹാനുഭൂതിയാണ്. മറ്റുള്ളവരുടെ വിഷമം എനിക്ക് മനസിലാക്കാൻ കഴിയും എന്നും നവ്യ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actress

Trending