Actress
തന്റെ നൃത്ത വിദ്യാലയം അവർക്ക് വിലങ്ങുതടിയായി മാറാൻ സാധ്യതയുണ്ട് എന്നും പറഞ്ഞ് നാട്ടുകാർ സ്റ്റേ ഓർഡർ വാങ്ങി; നവ്യ നായർ
തന്റെ നൃത്ത വിദ്യാലയം അവർക്ക് വിലങ്ങുതടിയായി മാറാൻ സാധ്യതയുണ്ട് എന്നും പറഞ്ഞ് നാട്ടുകാർ സ്റ്റേ ഓർഡർ വാങ്ങി; നവ്യ നായർ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
അടുത്തിടെയായിരുന്നു നടി ‘മാതംഗി’ എന്ന നൃത്തവിദ്യാലയം കൊച്ചിയിൽ ആരംഭിച്ചത്. നവ്യ നായരുടെ വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം. എന്നാൽ തന്റെ ഈ സ്വപ്‌നം യാഥാർഥ്യമാകുന്നതിനിടെ കോടതിയുടെ സ്‌റ്റേ അടക്കം പലതും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നവ്യ ഇപ്പോൾ.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നവ്യ ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം മാതംഗിയിലെ കാഴ്ചകളും നവ്യ ആരാധകർക്കായി പരിചയപ്പെടുത്തുന്നുണ്ട്. നൃത്ത വിദ്യാലയം ആരംഭിക്കാൻ പ്ലാൻ ഇട്ടപ്പോഴേ, നാട്ടിൽ നിന്നും കഴിയുന്നത്ര പേർ വരട്ടെ എന്ന് കരുതി ആ വിവരം എല്ലാവരോടുമായി പറഞ്ഞു.
എന്നാൽ പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ല. മാത്രമല്ല, അപ്രതീക്ഷിതമായി പലതും സംഭവിക്കുകയും ചെയ്തു. ആ മേഖലയിലെ താമസക്കാർ പലരും മുതിർന്ന പൗരന്മാരാണെന്നും, അവരുടെ സ്വര്യ ജീവിതത്തിന് വിലങ്ങുതടിയായി നൃത്ത വിദ്യാലയം മാറാൻ സാധ്യതയുണ്ട് എന്നും ആരോപിച്ച് നാട്ടുകാർ സ്റ്റേ ഓർഡർ വാങ്ങി.
അകമഴിഞ്ഞ ഗുരുവായൂരപ്പൻ ഭക്തയാണ് താൻ. എന്ത് പ്രശ്മുണ്ടായാലും പ്രാർത്ഥന മുടക്കില്ല. പ്ലോട്ടിന്റെ മറ്റൊരു വശത്ത് കൂടി പോകുന്ന റോഡിലേയ്ക്ക് വീടിന്റെ ദിശമാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്നും ആർക്കും ഒരു ശല്യമുണ്ടാകാതെ മാതംഗി പ്രവർത്തിക്കുന്നുണ്ട് എന്നാണ് നവ്യ പറയുന്നത്.
അതേസമയം, സ്‌കൂളിൽ പഠിക്കുന്ന നാളുകളിൽ നല്ലൊരു നർത്തകിയായി അറിയപ്പെട്ടു തുടങ്ങിയ നവ്യ കലോത്സവ വേദികളിലൂടെയാണ് നവ്യ സിനിമായിലേയ്ക്ക് എത്തുന്നത്. സംസ്ഥാന കലോത്സവത്തിൽ കലാതിലകം നഷ്ടപ്പെട്ടതിന് പിന്നാലെ സങ്കടത്തിൽ പൊട്ടിക്കരയുന്ന നവ്യ നായരുടെ വീഡിയോയും ചിത്രങ്ങളും അക്കാലത്ത് തരംഗമായി മാറിയിരുന്നു. ഇന്നും ആ വീഡിയോ യൂട്യൂബിലടക്കം ലഭ്യമാണ്. ഇടയ്ക്കിടെ വൈറലാകാറുമുണ്ട്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു നവ്യക്ക് ഏറെ പ്രതീക്ഷിച്ച കലാതിലകം നഷ്ടമായത്. നവ്യയ്‌ക്കൊപ്പം അന്ന് മത്സരിച്ചിരുന്ന നടി അമ്പിളി ദേവി ആയിരുന്നു ആ നേട്ടം സ്വന്തമാക്കിയത്. സിനിമയുമായി ബന്ധമുള്ളതിനാലാണ് അമ്പിളിക്ക് കൊടുത്തതെന്നും തനിക്കും അർഹതയുണ്ടെന്നുമൊക്കെ പറഞ്ഞ് മത്സരത്തിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരയുകയായിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ് സി.ബി.എസ്.സി സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ന്യ ഈ സംഭവത്തെ കുറിച്ചും പറയുകയുണ്ടായി.
പങ്കെടുത്ത മത്സരങ്ങളിലെല്ലാം സമ്മാനം വാങ്ങി തിളങ്ങി നിൽക്കുന്നതിനിടെ മോണോ ആക്ടിൽ ബി ഗ്രേഡ് മാത്രം കിട്ടിയതാണ് കലാതിലകപ്പട്ടം കൈവിട്ടതിനെക്കാൾ അന്നു സങ്കടപ്പെടുത്തിയത്. ആ വിഷമത്തിൽ നിൽക്കുമ്പോഴാണ് മാധ്യമങ്ങൾ എന്റെയടുത്തേക്ക് വന്നത്.
ആ പതിനഞ്ച് വയസ്സുള്ള ഞാൻ പൊട്ടിക്കരഞ്ഞുപോയി. അറിയാതെ ചില കുറ്റപ്പെടുത്തലുകളും നടത്തി. തോറ്റ വിഷമത്തിൽ മത്സരത്തിൽ ജയിച്ച കുട്ടി ഒന്നും ചെയ്തില്ല എന്നു ഞാൻ വിളിച്ചു പറയുകയും ചെയ്തു. സത്യത്തിൽ ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് ഞാൻ അങ്ങനെ വിളിച്ചു പറഞ്ഞത്. ആ കുട്ടി ഇന്നെന്റെ സുഹൃത്താണ് എന്നുമാണ് നവ്യ പറഞ്ഞത്. അതേസമയം ഇപ്പോൾ സിനിമകളിൽ സജീവമായി നിൽക്കുകയാണ് താരം.
