നവ്യ നായരുടെ ആ പുത്തൻ വിശേഷമെത്തി, എല്ലാം നേരിടും ; ഈ സന്തോഷത്തിന് കാരണം അതാണോ? ഞെട്ടിച്ച് നടി
മലയാളികളുടെ പ്രിയങ്കരിയാണ് നവ്യ നായർ. തിരിച്ചുവരവിൽ ഏറെ പിന്തുണ കിട്ടിയ നടിമാരിൽ ഒരാളുകൂടിയത് നവ്യ. വിവാഹശേഷം അധികം വൈകാതെ തന്നെ അമ്മയുമായി. സായി ആണ് ഇവരുടെ ഏകമകൻ. വിവാഹത്തോടെ അഭിനയം നിർത്തിയ നവ്യനായരുടെ തിരിച്ച് വരവ് ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്.
24 ആം വയസ്സിലാണ് നവ്യ നായർ ബിസിനസുകാരനായ സന്തോഷ് മേനോനുമായി വിവാഹിത ആകുന്നത്. 2010 ലാണ് വിവാഹം ചെയ്യുകയും കരിയർ വിടുകയും ചെയ്തു.ലൈം ലൈറ്റിൽ നിന്നും കുറേക്കാലം നവ്യ മാറി നിന്നു. എന്നാൽ വീട്ടമ്മ മാത്രമായി ജീവിക്കാൻ താൽപര്യമില്ലെന്ന് മനസിലാക്കിയ നവ്യ കരിയറിലേക്ക് തിരിച്ച് വരുകയായിരുന്നു.
വിവാഹത്തിന് മുൻപുള്ള നവ്യയെക്കാൾ ഇന്നത്തെ നവ്യയെ ആണ് ഞങ്ങൾക്ക് ഏറെ ഇഷ്ടം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിനു അവരുടെ പേഴ്സണാലിറ്റി തന്നെയാണ് കാരണവും. തങ്ങൾക്ക് പറയാനുള്ളത് എവിടെയും തുറന്നു പറയാനുള്ള ചങ്കൂറ്റം എല്ലാ താരങ്ങൾക്കും പൊതുവെ ഇല്ലാത്ത ഒരു കാര്യമാണ്.
എന്നാൽ മുഖം നോക്കാതെ തനിക്ക് പറയാനുള്ളത് ഉറക്കെ പറയുന്ന ആളാണ് നവ്യ. അതിനു പ്രത്യേകം കൈയ്യടി താരത്തിന് കിട്ടാറുണ്ട്. ഒരുത്തിയിലൂടെയാണ് വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് നവ്യ അഭിനയ രംഗത്തേക്ക് വന്നത്. അന്ന് ഒപ്പം കൂട്ടായി നിന്നതാകട്ടെ ഭർത്താവും കുടുംബവും ആണ്. നാത്തൂൻ ലക്ഷ്മിയുടെ കൈ പിടിച്ചുകൊണ്ട് നവ്യ വന്നത് അന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ നടിയുടെ കഴിഞ്ഞ ദിവസം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. സീരിയസായും, ചിരി നിറച്ചുമായിരുന്നു നവ്യ പോസ് ചെയ്തത്. ”നിങ്ങള്‍ ഇഷ്ടപ്പെടുന്നതിന്റെ ഭംഗി നിങ്ങള്‍ചെയ്യുന്ന കാര്യങ്ങളില്‍ പ്രതിഫലിക്കട്ടെ” എന്ന ക്യാപ്ഷനാണ് നവ്യ ചിത്രങ്ങള്‍ക്ക് നൽകിയത്. മാത്രമല്ല ചിത്രങ്ങൾക്ക് മഞ്ജു വാര്യരടക്കം നിരവധി പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തിട്ടുള്ളത്.
