Connect with us

കുറെ കാലമായി വീട്ടിൽ അമ്മയും സന്ധ്യാമ്മയും തരുന്ന പാക്ക്; തന്റെ ചർമ്മ സംരക്ഷണ രഹസ്യം വെളിപ്പെടുത്തി നവ്യ നായർ

Malayalam

കുറെ കാലമായി വീട്ടിൽ അമ്മയും സന്ധ്യാമ്മയും തരുന്ന പാക്ക്; തന്റെ ചർമ്മ സംരക്ഷണ രഹസ്യം വെളിപ്പെടുത്തി നവ്യ നായർ

കുറെ കാലമായി വീട്ടിൽ അമ്മയും സന്ധ്യാമ്മയും തരുന്ന പാക്ക്; തന്റെ ചർമ്മ സംരക്ഷണ രഹസ്യം വെളിപ്പെടുത്തി നവ്യ നായർ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ തന്റെ ചർമ്മ സംരക്ഷണ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നവ്യ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. മുഖത്ത് തേയ്ക്കാൻ ഉപയോഗിക്കുന്ന ഫേസ് പാക്ക് തയ്യാറാക്കുന്നതും നവ്യ കാണിക്കുന്നുണ്ട്. വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന വളരെ ലളിതമായ ഫേസ് പാക്കാണ് താരം പങ്കുവെയ്ക്കുന്നത്.

രാവിലെ ഷൂട്ടിന് പോയി. കുറച്ച് വെയിലൊക്കെ കൊണ്ടു. ഉച്ചയ്ക്ക് ക്ലാസ് ഉണ്ടായിരുന്നു. ക്ലാസൊക്കെ എടുത്തു. കുറച്ച് നേരം ഉറങ്ങി. ഭയങ്കര ഗ്ലൂമി അവസ്ഥ. ചെറുതായൊന്ന് ഫ്രഷ് ആകാമെന്ന് വിചാരിച്ചു. ഫ്രഷ് ആകാൻ വേണ്ടി ഞാൻ ചെയ്യുന്ന പാക്കും ചെയ്യുന്ന കാര്യങ്ങളും കാണിക്കാമെന്ന് വെച്ചു. ഇത് ഭയങ്കര വ്യത്യസ്തമാണെന്നോ നിങ്ങളാരും ജീവിതത്തിൽ ചെയ്യാത്തതാണോ എന്ന് എനിക്കറിയില്ല.

ഞാൻ ഇങ്ങനത്തെ കണ്ടന്റ്‌സ് ഒന്നും അങ്ങനെ കണ്ടിട്ടില്ല. ഇത് ഞങ്ങൾ കുറെ കാലമായി വീട്ടിൽ അമ്മയും സന്ധ്യാമ്മയും തരുന്ന പാക്കാണ്. വളരെ ഈസിയായിട്ടുള്ള പാക്കാണ്. ഒരു സ്‌ക്രബും മാസാജിംഗും ഫേസ്പാക്കുമൊക്കെ ചേർന്നിട്ടുള്ളതാണ്. ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടുമായിരിക്കും എന്നാണ് നവ്യ നായർ പറയുന്നത്.

കറ്റാർവാഴയിൽ നിന്ന് കറ നീക്കുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം കഷ്ണങ്ങളാക്കുന്നു. അതിൽ നിന്നും ജെൽ വേർതിരക്കുന്നു. ജെൽ മിക്‌സിയിൽ ഇട്ട് അടിച്ച ശേഷം,തുണിയിൽ പിഴിഞ്ഞ് എടുക്കും, പൾപ്പ് മാത്രം എടുത്ത് ഐസ്‌ക്യൂബ് വെയ്ക്കുന്ന ട്രേയിൽ വെച്ച് ക്യൂബുകളാക്കും. ശേഷം ഒരു ബൗൾ എടുത്ത് പകുതി ചെറുനാരങ്ങ, പഞ്ചസാര, കോഫി പൗഡർ എന്നിവ ചേർത്ത് മിക്‌സ് ചെയ്യുന്നു. അതിന് ശേഷം ഫേയ്‌സിൽ സ്‌ക്രബ് ചെയ്യുന്നു.

ഒരു മിനിറ്റ് സ്‌ക്രബ് ചെയ്യുന്നുണ്ട്. ശേഷം കഴുക്കി കളയുന്നു. സ്‌ക്രബ് ചെയ്തതിന് ശേഷം കറ്റാർവാഴ ജെല്ല് കൊണ്ട് തയ്യാറാക്കിയ ഐസ്‌ക്യൂബ് എടുക്കുന്നു. ഫേസിൽ ഐസ്‌ക്യൂബ് കൊണ്ട് സ്‌ക്രബ് ചെയ്യുന്നു. പിന്നീട് ഫേസ്പാക്ക് ചെയ്യുന്നതാണ് കാണിക്കുന്നത്. കടലമാവും കോഫി പൊടിയും തേനും കസ്തൂരി മഞ്ഞളും തൈരും ചേർത്തുള്ള ഫേസ് പാക്കാണ് താരം തയ്യാറാക്കുന്നത്.

മുഖം കഴുകിയ ശേഷം ഫേസ് പാക്ക് മുഖത്ത് തേയ്ക്കുന്നു. ഫേസ് പാക്ക് ഉണങ്ങിയ ശേഷം പാക്ക് കഴുകി കളയുന്നു. അതിന് ശേഷം ബീറ്റ് റൂട്ട് പാലിൽ മുക്കി മുഖത്ത് മസാജ് ചെയ്യുന്നു. രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞാണ് കഴുകുന്നത്. 15 മിനിട്ട്‌സ് കൊണ്ട് എല്ലാ ഘട്ടങ്ങും കഴിയുമെന്നും ചെലവ് കുറവാണെന്നും താരം പറയുന്നു.

അതേസമയം, കഴിഞ്ഞ കുറേ നാളുകളായി വിശേഷ ദിവസങ്ങളിൽ നവ്യയ്ക്കൊപ്പം ഭർത്താവിനെ കാണാറില്ല. ഇത് പല അഭ്യൂഹങ്ങൾക്കും കാരണമായിരുന്നു. നവ്യയും ഭർത്താവും വേർപിരിഞ്ഞു. രണ്ടാളും പിണക്കത്തിലാണ്, വേർപിരിഞ്ഞത് രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്ന് തുടങ്ങി നിരവധി അഭ്യൂഹങ്ങളാണ് പലരും പറഞ്ഞ് പരത്തിയത്.

എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ അതിര് കടക്കുമ്പോഴും നവ്യ മൗനം പാലിക്കാറാണ് പതിവ്. ഇത്തരത്തിലുള്ള കമന്റുകളോടൊന്നും നവ്യ പ്രതികരിക്കാറില്ല. മുംബൈയിലാണ് സന്തോഷ് മേനോന്റെ ജോലി. നവ്യ സിനിമയും നൃത്തവുമെല്ലാമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലാണുള്ളത്.

Continue Reading
You may also like...

More in Malayalam

Trending