Malayalam
ലാൻഡ് റൈഡിന് പോയപ്പോൾ വലിയൊരു അപകടമുണ്ടായി, ലോക്കൽ പോലീസിനെ വരെ വിളിച്ചു. ഫസ്റ്റ് എയിഡ് പോലും കിട്ടിയത് അരമണിക്കൂറോളം കഴിഞ്ഞ്; നവ്യ നായർ
ലാൻഡ് റൈഡിന് പോയപ്പോൾ വലിയൊരു അപകടമുണ്ടായി, ലോക്കൽ പോലീസിനെ വരെ വിളിച്ചു. ഫസ്റ്റ് എയിഡ് പോലും കിട്ടിയത് അരമണിക്കൂറോളം കഴിഞ്ഞ്; നവ്യ നായർ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.
ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു നവ്യാ നായർ. സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ കുടുംബത്തിനൊപ്പം മലേഷ്യയിലേയ്ക്ക് യാത്ര പോയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. മകൻ സായിയുടെ നിർദ്ദേശപ്രകാരം അവൻ തീരുമാനിച്ച സ്ഥലങ്ങളിലേയ്ക്ക് ആയിരുന്നു ഇത്തവണ തങ്ങളുടെ യാത്രയെന്ന് നടി പറഞ്ഞിരുന്നു. എന്നാൽ ഇതിനിടെ അപ്രതീക്ഷിതമായി ഒരു ദുരന്തം തങ്ങൾക്ക് സംഭവിച്ചെന്ന് പറയുകയാണ് നടി.
കിടിലൻ റൈഡുകളിലൊക്കെ കയറി അടിപൊളി ആയിരുന്നു. എന്നാൽ ലാൻഡ് റൈഡിന് പോയപ്പോൾ വലിയൊരു അപകടമുണ്ടായെന്നാണ് നവ്യ പറയുന്നത്. ആ സമയത്ത് താനാകെ ഷോക്ക് ആയി പോയെന്നും അതുകൊണ്ടാണ് പിന്നീട് വീഡിയോ ഒന്നും ചെയ്യാത്തതെന്നുമാണ് നവ്യ പറഞ്ഞത്.
സിപ് ലൈനിലൂടെ ഒത്തിരി ഞാൻ പോയിട്ടുണ്ട്. ഒന്നര കിലോമീറ്റർ വരെ ചെയ്തിട്ടുണ്ട്. പക്ഷേ സിപ് കോസ്റ്റർ എന്ന് പറഞ്ഞൊരു റൈഡുണ്ട്. സിപ് ലൈനിലൂടെ വന്നതിന് ശേഷം വട്ടം ചുറ്റുകയാണ്. ഒരു ടീം പോയി തിരിച്ചത്തിയതിന് ശേഷമേ നമ്മളെ കയറ്റി വിടാൻ പാടുള്ളു. പക്ഷേ നമുക്ക് അതറിയാൻ പാടില്ലായിരുന്നു. ഞങ്ങൾക്ക് മുൻപ് പോയ രണ്ട് സ്ത്രീകൾ അവിടെ സ്റ്റക്ക് ആയി കിടക്കുകയായിരുന്നു.
നല്ല ഉയരത്തിൽ നിന്നുമാണ് ഞാനും മകൻ സായിയും ഒരുമിച്ച് താഴേയ്ക്ക് വരുന്നത്. മുന്നിൽ ഞാനാണ്. എന്റെ കാർട്ട് ആ സ്ത്രീകളെ ഇടിക്കാൻ പോയി. ഞാൻ വേഗം കാല് നീട്ടി ചവിട്ടി, ഇല്ലായിരുന്നെങ്കിൽ എന്റെ കാലിന്റെ മുട്ടൊക്കെ പൊളിയുമായിരുന്നു. എന്നിട്ടും കാലൊക്കെ ഇടിച്ച് മുറിയുകയൊക്കെ ചെയ്തു. സായിയുടെ കാലും ദേഹവുമൊക്കെ പരിക്കുകളുണ്ടായി.
അവിടം മുതൽ അത് അവസാനിക്കുന്നത് വരെ എനിക്ക് കാല് കൊണ്ട് പുഷ് ചെയ്യേണ്ടതായി വന്നു. ഭയങ്കരമായി പേടിച്ച് പോയി. ഒരിക്കലും അങ്ങനൊരു സാഹചര്യം പ്രതീക്ഷിച്ചില്ല. അപകടമൊക്കെ പെട്ടെന്ന് സംഭവിക്കുന്നതാണല്ലോ. ഇതുപക്ഷേ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി പോയി.
ഹെൽപ് ഹെൽപ് എന്നൊക്കെ പറഞ്ഞിട്ടും ആർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇതൊരു കാടിന്റെ നടുവിലായിരുന്നു. പിന്നെ അവിടെ ക്യാമറയോ വേണ്ടത്ര സെക്യൂരിറ്റിയോ ഇല്ലെന്ന് അവസാനമാണ് മനസിലായത്. പുറത്തിറങ്ങിയ ശേഷം അവരോട് കംപ്ലെയിന്റ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. ലോക്കൽ പോലീസിനെ വരെ വിളിച്ചു. ഫസ്റ്റ് എയിഡ് പോലും കിട്ടിയത് അരമണിക്കൂറോളം കഴിഞ്ഞിട്ടാണ്.
ആദ്യമൊക്കെ ഞങ്ങളെ സഹായിച്ചു എന്ന രീതിയിലാണ് നിന്നതെങ്കിലും പിന്നീട് അവരുടെ സ്വഭാവം മാറി. ഇങ്ങനൊന്ന് നടന്നു എന്നതിന്റെ റിപ്പോർട്ട് എഴുതി തരാൻ പറഞ്ഞിട്ട് പോലും തന്നില്ല. ഇതൊരു നിസാരപ്രശ്‌നമാണെന്ന രീതിയിലാണ് അവർ കണ്ടത്. എനിക്ക് മേജറായി അപകടമൊന്നും പറ്റിയില്ല. പക്ഷേ അവിടെ ഇനിയും അങ്ങനൊന്ന് നടന്നേക്കാം. അതാണ് ഞാനിതൊരു ഇഷ്യൂ ഉണ്ടാക്കാൻ കാരണമെന്നും നവ്യ പറഞ്ഞു.