Actress
അവന്റെ സന്തോഷം എനിക്ക് കാണാൻ കഴിയുന്നുണ്ട്, കാരണം അർജന്റീന ജയിച്ചു; സ്റ്റേഡിയത്തിൽ നിൽക്കുന്ന മകന്റെ ചിത്രങ്ങളുമായി നവ്യ
അവന്റെ സന്തോഷം എനിക്ക് കാണാൻ കഴിയുന്നുണ്ട്, കാരണം അർജന്റീന ജയിച്ചു; സ്റ്റേഡിയത്തിൽ നിൽക്കുന്ന മകന്റെ ചിത്രങ്ങളുമായി നവ്യ
നവ്യ നായരുടെ മകൻ സായ് കൃഷ്ണ ഫുഡ്ബോൾ കാണാൻ ഖത്തറിലെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. നവ്യയുടെ അച്ഛനൊപ്പമാണ് മകൻ വേൾഡ് കപ്പ് കാണാനെത്തിയത്
അർജന്റീന ഫാനായ മകന്റെ ചിത്രങ്ങളാണ് നവ്യ പങ്കുവച്ചത്. “അവന്റെ സന്തോഷം എനിക്ക് കാണാൻ കഴിയുന്നുണ്ട്, കാരണം അർജന്റീന ജയിച്ചു” എന്ന് കുറിച്ചു കൊണ്ടാണ് മകൻ സ്റ്റേഡിയത്തിൽ നിൽക്കുന്ന ചിത്രങ്ങൾ നവ്യ ഷെയർ ചെയ്തത്. ഇന്നലെ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ചു കൊണ്ട് അർജന്റീന സെമി ഫൈനൽസിനു യോഗ്യത നേടിയിരുന്നു.
കുറച്ചു ദിവങ്ങൾക്കു മുൻപ് നവ്യ പങ്കുവച്ച മകന്റെ പിറന്നാളാഘോഷ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.ഒരിടവേളയ്ക്ക് ശേഷമാണ് കുടുംബസമേതമുള്ള ചിത്രം നവ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘മാതംഗി’ എന്ന നൃത്ത വിദ്യാലയവും നവ്യ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് നവ്യ ഇപ്പോൾ. പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.
സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ. എസ്.ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോണിആന്റണി,കോട്ടയം നസീര്‍, നന്ദു, ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായർ. മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.
