Connect with us

സിനിമയിൽ അഭിനയിക്കാൻ നിനക്ക് ദുൽഖറിനെ പോലെ സൗന്ദര്യവും കഴിവും ഉണ്ടോ എന്ന് ചോദിച്ചവർക്ക് നവനീത് മറുപടി കൊടുത്തത് ദുൽഖറിന്റെ ചെറുപ്പകാലം അഭിനയിച്ച് !!!

Malayalam

സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി ഒരുപാട് ചെറുപ്പക്കാർ അലഞ്ഞു തിരിഞ്ഞു നടക്കാറുണ്ട്. ദുൽഖർ സൽമാൻ നായകനായി മികച്ച വിജയം കൈവരിച്ച ചിത്രം ഒരു യമണ്ടൻ പ്രേമകഥയിലുമുണ്ട് അത്തരമൊരാൾ. തുടർച്ചയായി അഞ്ചു വർഷത്തോളം അവസരം ചോദിച്ചു നടന്നും 44 ഓഡിഷനുകളിൽ പങ്കെടുത്തുമാണ് നവനീത് എന്ന ചെറുപ്പക്കാരൻ ആദ്യമായി ഈ സിനിമയിൽ എത്തിയത്. സിനിമയിൽ അഭിനയിക്കാൻ നിനക്ക് ദുൽഖറിനെ പോലെ സൗന്ദര്യവും കഴിവും ഉണ്ടോ എന്ന് ചോദിച്ചു കളിയാക്കിയവർക്ക് ദുൽഖറിന്റെ  തന്നെ കൗമാര കാലം അവതരിപ്പിച്ചു കൊണ്ട് മറുപടി കൊടുത്തിരിക്കുകയാണ് നവനീത് എന്ന ഈ ചെറുപ്പക്കാരൻ.

ഒന്ന് രണ്ടു സീനുകളിൽ മാത്രം ആണ് പ്രത്യക്ഷപ്പെടുന്നുള്ളു എങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ഈ യുവ നടന് സാധിച്ചു എന്ന് പറയാം. സിനിമ സ്വപ്നം കണ്ടു നടക്കുന്നവർക്കും ഒന്നും രണ്ടും ഓഡിഷനുകൾ കഴിഞ്ഞു നിരാശരായി പിന്മാറുന്നവർക്കും ഒരു പ്രചോദനം തന്നെയാണ് നവനീത് . അടങ്ങാത്ത ആവേശത്തോടെയും ആഗ്രഹത്തോടെയും ഈ യുവാവ്  നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോൾ നേടുന്ന ഈ കയ്യടി.

വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ്. സൗബിൻ ഷാഹിർ, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ, ഡിലീസ് പോത്തൻ, ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി. ഹാരിഷ് കണാരൻ, നിഖില വിമൽ, സംയുക്ത മേനോൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗം ആണ് . 

navaneeth as dulquer

More in Malayalam

Trending