“ഓൾടെ മൊഞ്ചൊന്നും അങ്ങനെ പോയി പോവൂല്ല സാറേ”.. പരിപാടിയിൽ കുറുമ്പ് കാട്ടി നസ്രിയ താരമായി. വൈറൽ വീഡിയോ.
ശ്യാം പുഷ്‌കരന്റെ തിരകഥയില്‍ നവാഗതനായ മധു സി. നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, നസ്റിയ നസീം എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാല് സഹോദരങ്ങളുടെ ഇഴമുറിയാത്ത ബന്ധങ്ങളുടെയും, അതിനപ്പുറത്ത് കുടുംബ ബന്ധങ്ങളിലെ രാഷ്ട്രീയവും ചര്‍ച്ച ചെയ്ത ചിത്രം തിയേറ്റില്‍ പുത്തന്‍ അനുഭവമാണ് പ്രേക്ഷകന് നൽകിയത്. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ ലഭിച്ച സിനിമ ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.
ഈ കൊല്ലമാദ്യം റിലീസ് ചെയ്ത ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. റിയലിസ്റ്റിക് രീതിയിലുളള അവതരണ മികവ് കൊണ്ടും അഭിനേതാക്കളുടെ അവിസ്മരണീയ പ്രകടനം കൊണ്ടുമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത സിനിമ കഴിഞ്ഞയാഴ്ച ആയിരുന്നു നൂറ് ദിവസം പിന്നിട്ടത്. ചിത്രന്തിന്റെ നൂറാം ദിനം അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്ന് ആഘോഷിച്ചിരുന്നു. ദിലീഷ് പോത്തന്‍ ആയിരുന്നു പരിപാടിയുടെ അവതാരകന്‍ ആയി എത്തിയത്. സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ കുമ്പളങ്ങിയില്‍ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളെല്ലാം തന്നെ എത്തിച്ചേരുകയുണ്ടായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിജയാഘോഷ ചടങ്ങിനിടെ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് നസ്രിയയെയും ഫഹദിനെയും ആയിരുന്നു.
സിനിമയുടെ ഭാഗമായ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എല്ലാം പങ്കായത്തിന്റെ ഷേപ്പില്‍ ഉള്ള മൊമന്റോയാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. എന്നാല്‍ ഫഹദ് ഫാസിലിനു മൊമന്റോ നല്‍കാന്‍ ഭാര്യയായ നസ്രിയയെ ക്ഷണിച്ചപ്പോള്‍ ആ പങ്കായം വെച്ച് ഫഹദിനെ നസ്രിയ തല്ലാനോങ്ങുകയായിരുന്നു. ഇത് പരിപാടിയില്‍ എത്തിചേര്‍ന്ന എല്ലാവരിലും ചിരി പടര്‍ത്തി.ഏറെ കാലത്തിന് ശേഷം നസ്രിയയെ കണ്ട സന്തോഷത്തില്‍ ആണ് ആരാധകര്‍. ഫഹദിന് ഒപ്പം ഇരുന്നു കുറുമ്പ് കാട്ടുന്ന നസ്രിയയുടെ ഒരു വീഡിയോക്ക് നാലു ദിവസം കൊണ്ട് രണ്ടര ലക്ഷത്തില്‍ പരം വ്യൂസ് ആണ് ലഭിച്ചത്.
Naughty Nasriya…
