Connect with us

മരണ ശേഷം തേടിയെത്തിയ പുരസ്കാരം!

Malayalam

മരണ ശേഷം തേടിയെത്തിയ പുരസ്കാരം!

മരണ ശേഷം തേടിയെത്തിയ പുരസ്കാരം!

അറുപത്തി ആറാമത് ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ മലയാള സിനിമ. മികച്ച അഞ്ച് പുരസ്കാരങ്ങളാണ് ഇക്കുറി മലയാള സിനിമയെ തേടി എത്തിയിരിക്കുന്നത്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷ് മികച്ച നടിയായപ്പോൾ ജോസഫിലെ പ്രകടനം ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

മലയാള സിനിമയിൽ മികച്ച ഫ്രെയിമുകൾ എംജെ രാധാകൃഷ്ണൻ പോയ വർഷത്തെ മികച്ച ഛായാഗ്രാഹകൻ. ഷാജി എൻ കരുണൻ സംവിധാനം ചെയ്ത ഓൾ എന്ന ചിത്രത്തിലെ ദൃശ്യാവിഷ്കാരത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. മരണ ശേഷം ലഭിക്കുന്ന പുരസ്കാരമാണിത്. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏഴ് തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. ദേശാടനം (1996), കരുണം (1999), അടയാളങ്ങള്‍ (2007), ബയോസ്‌കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടുപൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങളാണു പുരസ്‌കാരം നേടിയത്.

മികച്ച ദേശീയ ഗ്രന്ഥത്തിനുള്ള പുരസ്കാരം എസ് ജയചന്ദ്രൻ നായരുടെ മൗനപ്രാർഥന പോലെ പുരസ്കാരം നേടി. സംവിധായകൻ അരവിന്ദനെക്കുറിച്ചുള്ള പുസ്തകമാണിത്. അരവിന്ദൻ എന്ന കലാകാരനെ ജനങ്ങൾക്ക് മുന്നിൽ പുനഃസൃഷ്ടിക്കുകയായിരുന്നു ഈ പുസ്തകത്തിലൂടെ. സംസ്ഥാന ചലച്ചിത്ര അക്കാദിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

national film awards 2019 mj radhakrishnan best cinematographer

More in Malayalam

Trending

Recent

To Top