Connect with us

ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും!; രണ്ടിടത്തും മമ്മൂട്ടി ഫെെനലിൽ, കടുത്ത മത്സരം

Malayalam

ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും!; രണ്ടിടത്തും മമ്മൂട്ടി ഫെെനലിൽ, കടുത്ത മത്സരം

ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും!; രണ്ടിടത്തും മമ്മൂട്ടി ഫെെനലിൽ, കടുത്ത മത്സരം

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് ഓഗസ്റ്റ് 16 വൈകിട്ട് പ്രഖ്യാപിക്കും. 2022 ലെ ചിത്രങ്ങൾക്കാണ് അവാർഡ്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാകും ഫലങ്ങൾ പുറത്ത് വരിക. അതോെടൊപ്പം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും. 12 മണിയോടെയാകും പ്രഖ്യാപനം.

മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിക്കുക. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് മികച്ച അഭിനേതാക്കളെയും ചിത്രത്തെയും സാങ്കേതിക വിദഗ്ധരെയും തിരഞ്ഞെടുത്തിരിക്കുന്നത്. ബ്ലെസിയുടെ ആട് ജീവിതം, ജിയോ ബേബിയുടെ കാതൽ, ജൂഡ് ആന്തണി ജോസഫിന്റെ 2018,ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്നീ സിനിമകളാണ് മുൻപന്തിയിൽ.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മികച്ച നടനുള്ള പോരാട്ടത്തിൽ ദേശീയ-സംസ്ഥാന തലത്തിൽ മമ്മൂട്ടി ഫെെനൽ റൗണ്ടിലെത്തിയിട്ടുണ്ട്. രണ്ടിടത്തും മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഒരേദിവസം മികച്ച നടനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കുന്ന താരമെന്ന അപൂർവ നേട്ടം താരം സ്വന്തമാക്കും.

നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്ന മമ്മൂട്ടിയ്ക്കെതിരെ മത്സരിക്കുന്നത് കന്നഡ താരം റിഷഭ് ഷെട്ടിയാണ്. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റിഷഭ് ഷെട്ടി മത്സരിക്കുന്നത്.

മികച്ച നടനുള്ള പുരസ്‌കാരത്തിന് കണ്ണൂർ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മിൽ കടുത്ത മത്സരം നടക്കുന്നത്. ആദ്യഘട്ടത്തിൽ നൂറ്ററുപതിലേറെ ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തിൽ അമ്പതിൽ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തിൽ പരിഗണിച്ചിട്ടുണ്ട്.

More in Malayalam

Trending