Malayalam
സന്തോഷം പങ്കുവെച്ച് നസ്രിയയും ഫഹദും; സ്നേഹ ചുംബനം!
സന്തോഷം പങ്കുവെച്ച് നസ്രിയയും ഫഹദും; സ്നേഹ ചുംബനം!
മലയാള സിനിമയ്ക്ക് നിരവധി താര ദമ്പതിമാരുണ്ട്.എന്നാൽ വിവാഹത്തിന് ശേഷം ഒരുപോലെ സിനിമയിൽ സജീവമായുള്ള താരദമ്പതിമാർ ചുരുക്കമാണ്.അവരിൽ ഒരാളാണ് നസ്രിയയും ഫഹദ് ഫാസിലും.താരങ്ങൾ തങ്ങളുടെ കുടുംബ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ നസ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ചിത്രത്തിൽ ഫഹദ് നസ്‌റിയയുടെ കവിളിൽ ചുംബിക്കുന്നത് കാണാം.തന്റെ പേഴ്സണല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് താരം പോസ്റ്റ് ചെയ്തത്.
ട്രാന്‍സിലൂടെ ഇരുവരും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാണം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സ് തന്നെയാണ്.കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്.
ചിത്രത്തില്‍ഫഹദ് ഫാസില്‍,നസ്രിയ എന്നിവരെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്.
nasriya fahad instagram photo