Interviews
ജീവിതം എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് രഞ്ജിനി ചേച്ചിയാണ് !! തുറന്നു പറഞ്ഞ് നസ്രിയ
ജീവിതം എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് രഞ്ജിനി ചേച്ചിയാണ് !! തുറന്നു പറഞ്ഞ് നസ്രിയ
ജീവിതം എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് രഞ്ജിനി ചേച്ചിയാണ് !! തുറന്നു പറഞ്ഞ് നസ്രിയ
ടി.വി ഷോകളിൽ ആങ്കറായ ശേഷം സിനിമയിലേക്കെത്തിയ താരമാണ് നസ്രിയ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്ന നസ്രിയ തിരിച്ചെത്തിയ അഞ്‌ജലി മേനോൻ ചിത്രം ‘കൂടെ’ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ഇതിനിടെ ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആങ്കറായ രഞ്ജിനിയെ കുറിച്ച് നസ്രിയ ചില വെളിപ്പെടുത്തലുകൾ നടത്തിയത്.
ആങ്കറായ സമയത്ത് കൂടെയുണ്ടായിരുന്നവർ ആരൊക്കെയായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമായായിരുന്നു നസ്രിയയുടെ ഈ വെളിപ്പെടുത്തൽ. രഞ്ജിനി ചേച്ചി ആ സമയത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും, ജീവിതത്തിലെ ചില സാഹചര്യങ്ങൾ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് രഞ്ജിനി ചേച്ചിയാണെന്നും നസ്രിയ പറഞ്ഞു.
ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ഫഹദുമായുള്ള വിവാഹമായിരുന്നുവെന്ന് തുറന്നു പറഞ്ഞ നസ്രിയ താൻ ഇപ്പോൾ വളരെ സന്തോഷവതിയാണെന്ന് അഭിമുഖത്തിനിടെ പറയുകയുണ്ടായി. ഒരു നിർമ്മാതാവിന്റെ ഉത്തരവാദിത്വം കൂടി ഈയിടെ ഏറ്റെടുത്തിട്ടുണ്ടെങ്കിലും എല്ലാം ഞാൻ ആസ്വദിച്ചാണ് ചെയ്യുന്നതെന്നായിരുന്നു നസ്രിയ പറഞ്ഞത്.
Nasriya about Ranjini Haridas