Malayalam
താങ്കൾ ഒരു അമൂല്യരത്നമാണ്; അജിത്തിന്റെ പിറന്നാൾ ദിനത്തിൽ നസ്രിയ
താങ്കൾ ഒരു അമൂല്യരത്നമാണ്; അജിത്തിന്റെ പിറന്നാൾ ദിനത്തിൽ നസ്രിയ
തെന്നിന്ത്യൻ താരം അജിത്തിന്റെ പിറന്നാളാണ്ഇന്ന്. നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. താരത്തിന് പിറന്നാളാശംസകളുമായി നസ്രിയ
ലോകത്തിന് താങ്കളുടെ മാതാപിതാക്കള്‍ നൽകിയിരിക്കുന്നത് ഒരു അമൂല്യരത്നമാണ് എന്നതിൽ അവർക്ക് അഭിമാനിക്കാം. ലോകത്ത് മറ്റ് രാജ്യങ്ങളോടൊപ്പം നമ്മുടെ രാജ്യത്തിന് അഭിമാനിക്കാനാകുന്നതുപോലെ. ഹാപ്പി ബെർത്ഡേ മൈ ഫേവറേറ്റ്. തല അജിത് കുമാർ സർ എന്ന് നസ്രിയ ഇന്നലെ ട്വീറ്റ് ചെയ്യുകയുണ്ടായി.
അജിത്തിന്റെ വാനോളം പുകഴ്ത്തിയാണ് നസ്രിയയുടെ ട്വീറ്റ്.
ആത്മാര്‍ത്ഥതയുടേയും കഠിന പരിശ്രമത്തിന്‍റേയും പിൻബലത്തിൽ തെന്നിന്ത്യയുടെ ഏറെ ആരാധ്യനായ താരമായി മാറിയ വ്യക്തിത്വുമാണ് അജിത്തിന്‍റേത്. മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്ന ശാലിനിയെയാണ് താരം ജീവിതസഖിയാക്കി കൂടെകൂട്ടിയതും. ഫാൻ ഗേള്‍ മൊമന്‍റ് എന്നുപറഞ്ഞാണ് തലയ്ക്ക് ജന്മദിനാശംസകളുമായി നസ്രിയ എത്തിയത്
തന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി തല അജിത്ത് എത്തിയിരുന്നു . ട്വിറ്ററിലൂടെ താരത്തിന്റെ വക്താക്കളായ നടന്‍ ശന്തനു ഭാഗ്യരാജും ആധവ് കണ്ണദാസനുമാണ് കാര്യം അറിയിച്ച് എത്തിയിരിക്കുന്നത്
ACTOR AJITH
