Social Media
പുതിയ ലുക്കിൽ നസ്രിയ; മേക്കോവറിന് പിന്നിലെ കാരണം തിരക്കി ആരാധകർ!
പുതിയ ലുക്കിൽ നസ്രിയ; മേക്കോവറിന് പിന്നിലെ കാരണം തിരക്കി ആരാധകർ!
Published on
വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെത്തുകയായിരുന്നു നസ്രിയ. സോഷ്യൽ മീഡിയയിൽ സജീവമായ നസ്രിയയുടെ പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്
ഇപ്പോൾ ഇതാ പുതിയ ഗെറ്റപ്പിലുളള നസ്രിയയുടെ ഫൊട്ടോ താരത്തിന്റെ പേജിലുളള ട്വിറ്റര്‍ പേജിലാണ് പോസ്റ്റ് ചെയ്തിട്ടുളളത്. ഹെയര്‍ സ്റ്റൈല്‍ ചെയ്യുന്നതിനായി ഇരിക്കുന്ന നസ്രിയയെയാണ് ചിത്രത്തില്‍ കാണാനാവുക. അതേസമയം, താരത്തിന്റെ പുതിയ ലുക്കിലുളള ഫൊട്ടോ ഇതുവരെ പുറത്തുവന്നിട്ടില്ല. അധികം വൈകാതെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പുതിയ സിനിമയ്ക്കു വേണ്ടിയാണോ ഈ മേക്കോവറെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
സിനിമയില്‍ വീണ്ടും സജീവമായ നസ്രിയ ഭര്‍ത്താവ് ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സിലാണ് അവസാനം വേഷമിട്ടത്. സിനിമയിലെ നസ്രിയയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ അടക്കം വളരെ ശ്രദ്ധ നേടിയിരുന്നു
Continue Reading
You may also like...
Related Topics:nasriya
