ഞാൻ കാല് വച്ചതിൻറെ കുഴപ്പമാണോ, അദ്ദേഹത്തിൻറെ ആയുസ് എത്തിയതാണോ എന്ന് അറിയില്ല; കല്യാണ വീട് മരണ വീടായി ; നസീര്‍ സംക്രാന്തി പറയുന്നു!
മലയാളികൾക്ക് പ്രേത്യകം പരിചയപെടുത്തലിന്റെ ആവശ്യമില്ലാത്ത താരമാണ് നസീര്‍ സംക്രാന്തി, മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നസീർ സംക്രാന്തി. പരമ്പരയിലെ കമാലസന് ആരാധകർ നിരവധിയാണ്. വര്‍ഷങ്ങളായി കോമഡി ഷോകളിലൂടേയും മറ്റും മലയാളികള്‍ക്ക് പരിചിതനാണ് നസീര്‍. എല്ലാവരേയും ചിരിപ്പിക്കുന്ന ഹാസ്യകലാകാരന്മാരില്‍ പലരും സ്വന്തം ജീവിതം കയ്‌പ്പേറിയതായിരിക്കുമെന്ന് നമ്മള്‍ കണ്ടിട്ടുണ്ട്. നസീറിന്റെ ജീവിതവും അത്തരത്തിലൊന്നാണ്.
ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നസീര്‍ സംക്രാന്തി. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും വാപ്പയുടെ മരണത്തെ തുടര്‍ന്ന് കുടുംബം നേരിട്ട ദാരിദ്ര്യത്തെക്കുറിച്ചുമാക്കെ നസീര്‍ മനസ് തുറക്കുന്നുണ്ട്. തന്റെ കല്യാണ ദിവസം പോലും നസീറിന് സത്യത്തില്‍ നല്‍കിയത് വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്.
കല്യാണ ദിവസം തന്നെ സംഭവിച്ച ഏറ്റവും വലിയ ഒരു നഷ്ടത്തെ കുറിച്ചും നസീര്‍ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ മനസ് തുറന്നിരിക്കുകയാണ്. തന്റെ തനത് ശൈലിയില്‍ തമാശരൂപേണയായിരുന്നു നസീര്‍ സംസാരിച്ചത്.പക്ഷെ താരത്തിന്റെ വാക്കുകള്‍ക്ക് പിന്നിലെ വേദന ആര്‍ക്കും വായിച്ചെടുക്കാനാകും. കല്യാണം കഴിഞ്ഞിട്ട് ആദ്യരാത്രി നടത്താന്‍ കഴിയാതെ പോയ ഒരു കഥയുണ്ടല്ലോ എന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു. പിന്നാലെ നസീര്‍ തന്റെ തന്റെ കല്യാണ ദിവസം നടന്ന ദുരന്തത്തെ കുറിച്ച് മനസ് തുറക്കുകയായിരുന്നു.
കല്യാണം കഴിഞ്ഞുവെങ്കിലും ആദ്യ രാത്രി കഴിഞ്ഞത് നാല്‍പത് ദിവസം കഴിഞ്ഞാണെന്നാണ് നസീര്‍ പറയുന്നത്. ഇപ്പോഴത് പറയുമ്പോള്‍ കോമഡിയാണെങ്കിലും അന്നത് വലിയൊരു ദുരന്തമായിരുന്നുവെന്ന് നസീര്‍ പറയുന്നത്. ഭാര്യ ജസീനയുടെ വാപ്പയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളുടെ കല്യാണം. എന്നാല്‍ കല്യാണ സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യം തീരെ മോശവും ആയിരുന്നു. അതിനാല്‍ എത്രയും പെട്ടന്ന് കല്യാണം നടത്തണം എന്ന് അദ്ദേഹം പറഞ്ഞു. കല്യാണത്തിനായി നേരത്തെ ഒരു ഡേറ്റ് ആദ്യം കണ്ടിരുന്നു. പക്ഷെ അത് പറ്റില്ലെന്നും കുറച്ച് കൂടെ നേരത്തെ ആക്കണം എന്ന് വാപ്പ പറഞ്ഞു. അത് അനുസരിച്ച് ആണ് ഏപ്രില്‍ 4 ന് കല്യാണം തീരുമാനിക്കുകയായിരുന്നുവെന്ന് നസീര്‍ പറയുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ ആയുസിന്റെ ബലക്കുറവാണോ, ഞാന്‍ കാല് വച്ചതിന്റെ കുഴപ്പമാണോ എന്ന് അറിയില്ല കല്യാണ വീട് മരണ വീടായി എന്നാണ് നസീര്‍ പറയുന്നത്. അതിനാല്‍ നാല്‍പത് ദിവസം കഴിഞ്ഞാണ് ആദ്യ രാത്രി നടത്തിയതെന്നാണ് നസീര്‍ പറയുന്നത്. അതിനാല്‍ അതുവരെ ഞാന്‍ കോഴിക്കടയ്ക്ക് മുന്നിലെ പൂച്ചയെ പോലെയായിരുന്നു താന്‍ എന്നും നസീര്‍ തമാശരൂപേണ പറയുന്നുണ്ട്.
ഏപ്രില്‍ നാലിന് പന്ത്രണ്ട് മണിയോടെ കല്യാണം കഴിഞ്ഞു. വീട്ടില്‍ പെണ്ണും ചെറുക്കനും കയറി രണ്ട് മണിയോടെയാണ് ആശുപത്രിയില്‍ നിന്ന് വിവരം വരുന്നത്, വാപ്പയ്ക്ക് തീരെ വയ്യ പെണ്ണിനെയും ചെറുക്കനെയും കാണണം എന്ന്. കല്യാണ വേഷത്തോടെ തന്നെ പോയി വാപ്പയെ കണ്ടുവെന്നും പക്ഷെ അന്ന് തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നുവെന്നും നസീര്‍ പറയുന്നുണ്ട്.
തന്റെ വാപ്പയുടെ മരണശേഷം അനാഥാലയത്തില്‍ കഴിയേണ്ടി വന്ന അനുഭവവും നസീര്‍ പങ്കുവെക്കുന്നുണ്ട്. പലരും ഉപേക്ഷിച്ച ഭക്ഷണ സാധനം പെറുക്കിയെടുത്ത് കഴിക്കേണ്ടി വന്നിരുന്നുവെന്നും കുട്ടിക്കാലത്ത് ഭിക്ഷയെടുക്കേണ്ടി വന്നിട്ടുണ്ടെന്നും നസീര്‍ പറയുന്നു. തനിക്ക് ഏഴ് വയസുള്ളപ്പോഴാണ് വാപ്പ മരിക്കുന്നതെന്നാണ് നസീര്‍ പറയുന്നത്. ജീവിക്കാനായി മീന്‍ കച്ചവടം, ലോട്ടറി വില്‍പ്പന, പത്രം ഇടല്‍, ഹോട്ടല്‍ ജോലി, തുടങ്ങിയ ജോലികളെല്ലാം ചെയ്തിട്ടുണ്ടെന്നും നസീര്‍ പറയുന്നു.
