Connect with us

മുൻഷിയായി ശ്രദ്ധ നേടിയ നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു

Malayalam

മുൻഷിയായി ശ്രദ്ധ നേടിയ നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു

മുൻഷിയായി ശ്രദ്ധ നേടിയ നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു

കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ ദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു. 77 വയസായിരുന്നു. കഴിഞ്ഞ നാല് ദിവസമായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെ 2.30ഓടെ മരണൺ സംഭവിക്കുകയായിരുന്നു.

മുൻഷി എന്ന പരിപാടിയിൽ മുൻഷിയായി ശ്രദ്ധ നേടിയ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശിയാണ്. കഴിഞ്ഞ നാല് വർഷമായി മുൻഷിയായി വേഷമിട്ടിരുന്നു. കഥകളിക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കീഴ്പടം കുമാരൻ നായരായിരുന്നു ​ഗുരു.

വിദേശികളായ നിരവധി പേർ നരിപ്പറ്റയിലൂടെ കഥകളിയിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളിൽ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് 4ന് കാറൽമണ്ണ നരിക്കാട്ടിരി മന വളപ്പിൽ നടക്കും.

More in Malayalam

Trending