Connect with us

ഷൂട്ടിങ്ങിനിടയിൽ വീണു പരിക്ക് പറ്റിയിരുന്നു. മൂന്ന് മാസത്തോളം എനിക്ക് നല്ല വേദനയുണ്ടായിരുന്നു – നരെയ്ൻ

Malayalam Breaking News

ഷൂട്ടിങ്ങിനിടയിൽ വീണു പരിക്ക് പറ്റിയിരുന്നു. മൂന്ന് മാസത്തോളം എനിക്ക് നല്ല വേദനയുണ്ടായിരുന്നു – നരെയ്ൻ

ഷൂട്ടിങ്ങിനിടയിൽ വീണു പരിക്ക് പറ്റിയിരുന്നു. മൂന്ന് മാസത്തോളം എനിക്ക് നല്ല വേദനയുണ്ടായിരുന്നു – നരെയ്ൻ

കാർത്തിയുടെ കൈദി ഹിറ്റായി പ്രദർശനം തുടരുകയാണ് . ചിത്രത്തിൽ മലയാളി താരം നരേനും ഉണ്ട് . ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്കു വച്ച് നരെയ്ൻ എത്തിയിരിക്കുകയാണ്.

കൈദിക്ക് വേണ്ടി എന്നെ വിളിക്കുന്നത് കാര്‍ത്തിയാണ്. കാര്‍ത്തിയും ഞാനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഞങ്ങള്‍ സിനിമയെക്കുറിച്ച് ധാരാളം സംസാരിക്കാറുണ്ട്. വ്യത്യസ്തമായ ഒരു വാണിജ്യ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് കഥ കേട്ടപ്പോള്‍ കാര്‍ത്തി എന്നെ വിളിച്ച് കാര്യം പറയുന്നത്. ഒരു സോളോ ഹീറോ സബ്ജകറ്റ് അല്ല എന്നും രണ്ടാമത്തെ കഥാപാത്രത്തിനായി സംവിധായകന്‍ എന്നെ പരിഗണിക്കുന്നുവെന്നും മനസ്സിലായപ്പോള്‍ കാര്‍ത്തി നേരിട്ടു തന്നെ എന്നെ വിളിക്കുകയായിരുന്നു. എന്നോട് കഥ കേള്‍ക്കാന്‍ പറഞ്ഞു, കാര്‍ത്തിക്ക് എന്റെ താല്‍പര്യങ്ങള്‍ നന്നായി അറിയാം. അതുകൊണ്ടു തന്നെ കഥ എനിക്ക് ഇഷ്ടമാകും എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. കഥ കേട്ടപ്പോള്‍ എനിക്ക് വല്ലാതെ ഇഷ്ടമായി.

വളരെ ദുര്‍ഘടമായിരുന്നു ഷൂട്ടിങ്. രാത്രി മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സിനിമ കണ്ടവര്‍ക്ക് മനസ്സിലാകും. ഒരു രാത്രി നടക്കുന്ന സംഭവമാണ്. ഒരു കോസ്റ്റിയൂം മാത്രമേയുള്ളൂ. അങ്ങനെ അന്‍പത് ദിവസത്തിന് മേലേ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചു. ചിത്രീകരണത്തിനിടെ സ്വിമ്മിങ് പൂളിനടുത്തു വീണ് ചെറുതായി പരിക്ക് പറ്റിയിരുന്നു. മൂന്ന് മാസത്തോളം എനിക്ക് നല്ല വേദനയുണ്ടായിരുന്നു. സിനിമയില്‍ ഞാന്‍ പരിക്ക് പറ്റിയ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കയ്യില്‍ ബാന്‍ഡേജ് ധരിച്ചാണ് ആ സിനിമയില്‍ മുഴുവന്‍ ഞാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സെറ്റില്‍ എല്ലാവര്‍ക്കും നല്ല സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാലും കിട്ടുന്ന സമയം സംസാരിച്ചും തമാശയുമായി ഷൂട്ടിങ് രസകരമാക്കി. വളരെ ലൈവായ ഒരു സെറ്റ് ആയിരുന്നു. എല്ലാവരും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചത്. എടുത്തു പറയുകയാണെങ്കില്‍ സിനിമയുടെ സംവിധായകനും ക്യാമറമാനും. അവര്‍ വല്ലാത്ത വര്‍ക്ക്ഹോളിക് ആണ്. നന്നായി ആസ്വദിച്ച് ചെയ്ത സിനിമയാണ്. കാരണം കാത്തിരുന്ന് കിട്ടിയ ഒരു നല്ല പ്രൊജക്ടടാണത്. നന്നായി വരുമെന്ന് വിശ്വാസമുണ്ടായിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം ഒരുപാട് പേര്‍ അഭിനന്ദിച്ചു. നരേൻ പറയുന്നു.

naren about kaidi shooting

More in Malayalam Breaking News

Trending

Recent

To Top