Actor
ആ സംഭവത്തിന് ശേഷം വിജയുമായി മിണ്ടിയിട്ടില്ല, വിജയ് അഭിനയിച്ച ചിത്രങ്ങള്‍ കാണുന്നത് വരെ നിര്‍ത്തി; ഇപ്പോള്‍ പതിനഞ്ച് വര്‍ഷത്തെ പിണക്കം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് നെപ്പോളിയന്‍
ആ സംഭവത്തിന് ശേഷം വിജയുമായി മിണ്ടിയിട്ടില്ല, വിജയ് അഭിനയിച്ച ചിത്രങ്ങള്‍ കാണുന്നത് വരെ നിര്‍ത്തി; ഇപ്പോള്‍ പതിനഞ്ച് വര്‍ഷത്തെ പിണക്കം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് നെപ്പോളിയന്‍
മലയാളികള്‍ക്ക് നെപ്പോളിയന്‍ എന്ന പേരിനേക്കാള്‍ പരിചയം ‘ദേവാസുര’ത്തിലെ മുണ്ടയ്ക്കല്‍ ശേഖരനെയാണ്. വില്ലനായി എത്തി പ്രേക്ഷകരുടെ മനസിലിടം നേടിയ നടനാണ് നെപ്പോളിയന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
നടന്‍ വിജയിയുമായുള്ള പിണക്കത്തേക്കുറിച്ചും അത് അവസാനിപ്പിക്കാന്‍ താനൊരുക്കമാണെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. 2007ല്‍ പോക്കിരി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും അകലാനിടയായ സംഭവം നടന്നത്. ഇതിനു ശേഷം ഇരുവരും തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ശേഷം വിജയ് ചിത്രങ്ങള്‍ കാണുന്നതുപോലും നിര്‍ത്തിയെന്ന് നെപ്പോളിയന്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ വിജയിയുമായുള്ള പിണക്കം അവസാനിപ്പിക്കാന്‍ താന്‍ തയ്യാറാണെന്നും ഒരുമിച്ച് അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. നിലവില്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് നടന്‍. പിണക്കം അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ എന്ന് വിജയിയോട് ചോദിക്കണമെന്നുണ്ട്.
പതിനഞ്ച് വര്‍ഷമായി ഇരുവരും തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്യാതായിട്ട്. ഇത്രയും ഇടവേളയ്ക്കുശേഷം അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറാകുമോ എന്ന് അറിയില്ല. പക്ഷേ സംസാരിക്കാന്‍ ഞാന്‍ റെഡിയാണ് എന്നും നെപ്പോളിയന്‍ വ്യക്തമാക്കി. പിന്നാലെ അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.
വിജയ് മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറുമായും ശോഭാ ചന്ദ്രശേഖറുമായും അനുരഞ്ജനത്തിന് തീരുമാനിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ചും നെപ്പോളിയന്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചു. ‘ഇന്ന്, നഗരം മുഴുവനും ലോകവും ഇതിനെക്കുറിച്ച് സംസാരിക്കുന്നു. അത് സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഈ വാര്‍ത്ത അമേരിക്കയില്‍ വരെ എത്തിയിരിക്കുകയാണ് എന്നും നെപ്പോളിയന്‍ അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ പേര് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നതിനെതിരെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെ 2021ല്‍ വിജയ് ചെന്നൈയില്‍ ഒരു കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യമാണ് നെപ്പോളിയന്‍ അഭിമുഖത്തിനിടെ സൂചിപ്പിച്ചത്. നിലവില്‍ ദളപതി 67 എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് വിജയ്. പൊങ്കല്‍ റിലീസായി നടന്റെ വാരിസ് എന്ന ചിത്രം എത്തിയിരുന്നു.
