Connect with us

നൻ പകൽ നേരത്ത് മയക്കം, മമ്മൂട്ടിയെ എത്തിച്ചത് ആ സിഖ് പയ്യൻ! വമ്പൻ രഹസ്യം പുറത്ത്

Malayalam

നൻ പകൽ നേരത്ത് മയക്കം, മമ്മൂട്ടിയെ എത്തിച്ചത് ആ സിഖ് പയ്യൻ! വമ്പൻ രഹസ്യം പുറത്ത്

നൻ പകൽ നേരത്ത് മയക്കം, മമ്മൂട്ടിയെ എത്തിച്ചത് ആ സിഖ് പയ്യൻ! വമ്പൻ രഹസ്യം പുറത്ത്

ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരുമില്ല , ഉണർന്നെഴുന്നേറ്റാലും ചില സ്വപ്നങ്ങൾ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. മാറ്റ് ചിലവ നമ്മൾക്ക് ഓർമകാണില്ല .. സ്വപ്നങ്ങളെക്കുറിച്ച്‌ സാമാന്യമായി പറയുന്നത് , രാത്രിയിലെ ഗാഢമായ ഉറക്കത്തിന് തൊട്ട് മുൻപ് ഉണ്ടാകുന്നത് എന്നാണ് . സ്വപ്നങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളിൽ ഫ്രോയിഡും ഇത്തരം സ്വപ്നങ്ങളെയാണ് പ്രധാനമായും പ്രതിപാദിക്കുന്നത്. രാത്രി സ്വപ്‌നങ്ങൾ കൂടാതെ നമ്മൾ പകൽസ്വപ്നങ്ങൾ കാണാറുണ്ട്. സ്വപ്നങ്ങളെന്ന് പൂർണമായും വിളിക്കാൻ കഴിയില്ലെങ്കിലും സ്വപ്നങ്ങളുടെ സ്വഭാവമുള്ള ചിന്തകളാണ് പലപ്പോഴും ദിവാസ്വപ്നങ്ങൾ.

രാത്രിസ്വപ്‌നങ്ങൾ പോലെയല്ല ദിവാസ്വപ്നങ്ങളെന്നും, പകലുണ്ടാകുന്നത് യാഥാർഥ്യത്തോട് കൂടുതൽ അടുത്ത് നിൽക്കുന്ന ബോധമനസ്സിന് സംഭവിക്കുന്ന മയക്കമാണ് എന്നും, ദിവാസ്വപ്നങ്ങൾക്ക് മനുഷ്യന്റെ ബോധമനസ്സും ചിന്തകളുമായി കുറച്ചുകൂടി അടുപ്പമുണ്ടെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റും, മൈസൂർ ജെ എസ് എസ് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അഭിരാം എം അജയ് പറയുന്നു. അത്തരം ചിന്തകൾക്ക് ഒരു സ്വപ്നത്തിന്റേതിന് സമാനായ രീതിയിൽ ദൃശ്യങ്ങൾ ലഭിക്കുന്നു. ശരിക്കുമത് സ്വപ്നമല്ല, മറിച്ച് ആ മനുഷ്യന്റെ ഉള്ളിൽ രൂപപ്പെടുന്ന ചിന്തകളാണ്. അങ്ങനെ ആണെങ്കിൽ ആ ചിന്തകൾക്ക് ദൃശ്യഭാഷ നൽകുകയാണ് പകൽമയക്കം ചെയ്യുന്നത്.അത് തന്നെയാണ് നന്‍ പകല്‍ നേരത്ത് മയക്കം എന്ന സിനിമയും

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തിയ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വേളാങ്കണ്ണി തീര്‍ത്ഥാടന യാത്രക്ക് ശേഷം തിരികെ നാട്ടിലേക്കുള്ള യാത്രക്കിടയില്‍ ജെയിംസ് എന്ന വ്യക്തിക്ക് സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

യാത്രയുടെ പകുതിവഴിയിൽ കഥാപാത്രങ്ങളെല്ലാം നിദ്രയിലേക്ക് മയങ്ങി വീഴുന്നിടത്ത് നിന്നാണ് ‘നൻ പകൽ നേരത്ത് മയക്കം’ ആരംഭിക്കുന്നത്..

നന്‍ പകല്‍ ചെയ്യാന്‍ ലിജോയ്ക്ക് പ്രചോദനമായ പരസ്യ ചിത്രം എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ ഒരു പരസ്യം ഇപ്പോള്‍ വൈറലാവുന്നുണ്ട് . മാതാപിതാക്കള്‍ക്കൊപ്പം ബസില്‍ സഞ്ചരിക്കുന്ന ഒരു സിഖ് ബാലനിലൂടെയാണ് പരസ്യം തുടങ്ങുന്നത്. യാത്രക്കിടയില്‍ വെച്ച് ഒരു തമിഴ് വീട് കാണുമ്പോള്‍ അവന്റെ മട്ടും ഭാവവും മാറുന്നു. സിഖ് ഭാഷ സംസാരിച്ചുകൊണ്ടിരുന്ന അവന്‍ തമിഴില്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നു. എന്റെ വീട് എന്ന് പറഞ്ഞ് അകത്തേക്ക് പ്രവേശിക്കുന്ന ബാലന്‍ അവിടുത്തെ മരിച്ചുപോയ വല്യപ്പന്റെ ചാരുകസേരയില്‍ കയറി കിടക്കുന്നു. തന്റെ ഭര്‍ത്താവിന്റെ അതേ ശരീര ഭാഷയില്‍ പെരുമാറുന്ന ബാലന്റെ സമീപത്തേക്ക് സാമി എന്ന് വിളിച്ച് വീട്ടിലെ വല്യമ്മ ചെല്ലുന്നിടത്താണ് പരസ്യം തീരുന്നത്.

ഗ്ലീന്‍പ്ലൈ പ്ലൈവുഡിന്റെ ഈ പരസ്യത്തില്‍ നിന്നാണ് തനിക്ക് നന്‍ പകല്‍ ചെയ്യാന്‍ പ്രചോദനം ലഭിച്ചതെന്ന് ഐ.എഫ്.എഫ്.കെ വേദിയില്‍ വെച്ച് ലിജോ പറഞ്ഞിരുന്നുവെന്നും സിനിമയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹം പരസ്യ ചിത്രത്തിന് നന്ദി രേഖപ്പെടുത്തുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ക്കൊപ്പമുള്ള ക്യാപ്ഷനില്‍ പറയുന്നു.

നന്‍ പകലില്‍ ജെയിംസില്‍ നിന്നും പിന്നീട് സുന്ദരമായി മാറുകയാണ് മമ്മൂട്ടി. സുന്ദരത്തിന്റെ വീട്ടില്‍ പോയി അയാളെ പോലെ പെരുമാറുകയും അയാളുടെ വസ്ത്രങ്ങള്‍ അണിഞ്ഞു അയാള്‍ പോകുന്ന വഴിയെയെല്ലാം പോകുന്നുണ്ട് ജെയിംസ്.

മമ്മൂട്ടിയുടെ പ്രകടനത്തെ തന്നെയാണ് ചിത്രം കണ്ട പ്രേക്ഷകരൊന്നാകെ എടുത്ത് പറയുന്നത്. മമ്മൂട്ടിയിലെ നടനെ ലിജോ ഊറ്റിയെടുത്തിട്ടുണ്ടെന്നും സ്വപ്‌നം പോലെ മനോഹരമായ ചിത്രമാണ് നന്‍ പകലെന്നും പ്രേക്ഷകര്‍ പറയുന്നു.

ഒരേ കാലത്തിൽ, വ്യത്യസ്ത നാടുകളിൽ ജീവിക്കുന്ന, ഒരേ പ്രകൃതമുള്ള മനുഷ്യരുടെ ജീവിതമാണ്. നമ്മൾ ഇവിടെ ജീവിക്കുന്നത് പോലെ മറ്റൊരാൾ വേറൊരിടത്ത് ജീവിക്കുന്നു. നമ്മൾ ചായ കുടിക്കും പോലെ, നമ്മൾ മുടിചീകും പോലെ, നമ്മൾ വർത്തമാനം പറയുംപോലെ, നമ്മൾ ചിരിക്കുംപോലെ വേറെ ഒരാൾ, നമുക്കറിയാത്ത നാട്ടിൽ നമുക്കറിയാത്ത ഭാഷയിൽ നമ്മുടേതല്ലാത്ത പേരിൽ ജീവിക്കുന്നത് ആലോചിച്ച് നോക്കുക. നമ്മളും അവരും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കും! യ്യോ…ആലോചിക്കുമ്പോഴേ തല പെരുകുന്നു അല്ലെ … അപ്പോൾ അതനുഭവിക്കേണ്ടി വന്നാലത്തെ അവസ്ഥയോ … വർഷങ്ങളായിട്ടും തിരിച്ചുവരാത്ത ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്ന മനുഷ്യർക്ക് മുന്നിലേക്ക് അയാൾ ഒരു ദിവസം ജീവനോടെ കയറി വന്നാൽ എങ്ങനെയുണ്ടാകും? അയാളിലെ ഭർത്താവിനെ , മകനെ , അച്ഛനെ ,അല്ലെങ്കിൽ കാമുകനെ ഒക്കെ കാത്തിരിക്കുന്ന കുറെ ആളുകൾ …അവർക്കിടയിലേക്ക് ഒരുച്ചയ്ക്ക് ചിരിച്ചു കൊണ്ട് കയറി ചെല്ലാൻ കഴിഞ്ഞാൽ എന്ത് സംഭവിക്കും…?എനിക്കും അറിയില്ല…. നമുക്ക് നൻ പകൽ നേരത്ത് മയക്കം എന്ന സിനിമ കണ്ടതിനു ശേഷം തീരുമാനിക്കാം എന്ത് സംഭവിക്കും എന്ന്

എല്‍.ജെ.പിയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റര്‍. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്. മമ്മൂട്ടി കമ്പനിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് നന്‍ പകല്‍ നേരത്ത് മയക്കം നിര്‍മിച്ചിരിക്കുന്നത്. രമ്യ പാണ്ഡ്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

More in Malayalam

Trending

Recent

To Top