News
‘എന്റെ പേരിന്റെ അര്‍ത്ഥത്തെ ചൊല്ലി പരിഹസിക്കാറുണ്ടായിരുന്നു’;
‘എന്റെ പേരിന്റെ അര്‍ത്ഥത്തെ ചൊല്ലി പരിഹസിക്കാറുണ്ടായിരുന്നു’;
നിരവധി ആരാധകരുള്ള താരമാണ് നാനി. ഇപ്പോള്‍ ‘ദസറ’ എന്ന ചിത്രമാണ് നടന്റേതായി പുറത്തെത്താനുള്ളത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. സ്‌കൂള്‍ കാലഘട്ടങ്ങളില്‍ തന്റെ പേരിനെച്ചൊല്ലി കളിയാക്കലുകള്‍ നേരിട്ടുണ്ടെന്നാണ് നാനി പറയുന്നത്.
തെലുങ്കില്‍ കൊച്ചുകുട്ടികളെയാണ് നാനി എന്ന് വിളിക്കുന്നത്. അതുകൊണ്ട് സഹപാഠികള്‍ തന്നെ നാനി എന്ന് വിളിച്ച് പരിഹസിക്കുമ്പോള്‍ കരഞ്ഞുകൊണ്ടാണ് വീട്ടില്‍ പോയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘എന്റെ പേരിന്റെ അര്‍ത്ഥത്തെ ചൊല്ലി സ്‌കൂളില്‍ കുട്ടികള്‍ ബുള്ളീയിങ് ചെയ്യാറുണ്ടായിരുന്നു. ഈ പേര് കാരണം കുട്ടികള്‍ പരിഹസിക്കുമായിരുന്നു. നാനി എന്ന് പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകളും കുട്ടികളെ വിളിക്കുന്ന ചെല്ലപേരാണ്. ഞാന്‍ പഠിച്ച സ്‌കൂളില്‍ എന്റെ പേര് കോമഡിയായി.
തെലുങ്കില്‍ കുട്ടികളെ അങ്ങനെയാണ് വിളിക്കുക. കുഞ്ഞേ, ചോട്ടു എന്നൊക്കെ വിളിക്കില്ലേ, അതുപോലെയാണ് നാനി എന്ന പേര്. കുട്ടികള്‍ ബുള്ളീയിങ് ചെയ്യുമ്പോള്‍ ഞാന്‍ സഹിക്കാന്‍ പറ്റാതെ വീട്ടില്‍ ചെന്ന് ഭയങ്കര കരച്ചിലായിരുന്നു. ഞാന്‍ ഇനി സ്‌കൂളില്‍ പോകില്ലെന്ന് വരെ കരഞ്ഞു പറയുമായിരുന്നു. അതുകൊണ്ട് എന്റെ പേരിന്റെ അര്‍ത്ഥം ഞാന്‍ ഒരിക്കലും മറക്കില്ല.
എല്ലാവരും എന്നെ നാനി എന്നാണ് വിളിക്കുന്നത്. രജിസ്റ്ററിലൊക്കെയുള്ള എന്റെ പേര് നവീന്‍ എന്നാണ്. പേര് എന്നത് നമ്മളെ തിരിച്ചറിയാനുള്ള ഒരു കാര്യമാണ്. എല്ലാവരും വിളിക്കുന്നത് നാനിയെന്നാണ് അതുകൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നപ്പോഴും ആ പേര് പറഞ്ഞത്.’ നാനി പറഞ്ഞു.