Connect with us

അവന് പോലും ഞങ്ങളുടെ പെരുമാറ്റം കണ്ട് ട്യൂണ്‍ ചെയ്യാന്‍ നോക്കുകയാണെന്ന് മനസിലായി, അങ്ങനെയാണ് വാട്‌സ് ആപ്പ്ഗ്രൂപ്പിന് ആ പേര് വന്നത്; നമിത പ്രമോദ്

Malayalam

അവന് പോലും ഞങ്ങളുടെ പെരുമാറ്റം കണ്ട് ട്യൂണ്‍ ചെയ്യാന്‍ നോക്കുകയാണെന്ന് മനസിലായി, അങ്ങനെയാണ് വാട്‌സ് ആപ്പ്ഗ്രൂപ്പിന് ആ പേര് വന്നത്; നമിത പ്രമോദ്

അവന് പോലും ഞങ്ങളുടെ പെരുമാറ്റം കണ്ട് ട്യൂണ്‍ ചെയ്യാന്‍ നോക്കുകയാണെന്ന് മനസിലായി, അങ്ങനെയാണ് വാട്‌സ് ആപ്പ്ഗ്രൂപ്പിന് ആ പേര് വന്നത്; നമിത പ്രമോദ്

മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിന്‍ പോളി നായകനായ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിരുന്നു.

രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഈശോ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് നമിത. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയില്‍ ജയസൂര്യ ആണ് നായകന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കാളിദാസ് ജയറാം നായകനായ രജനിയാണ് നമിതയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ.

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് മാക്‌സിന് നല്‍കിയ നമിതയുടെ അഭിമുഖമാണ് വൈറലാകുന്നത്. തന്റെ സുഹൃത്തുക്കളെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചുമെല്ലാം അഭിമുഖത്തില്‍ നമിത സംസാരിച്ചു. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ താന്‍ ഒരു സോഷ്യോളജി പ്രൊഫസറാകുമായിരുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് നമിത സംസാരിച്ച് തുടങ്ങിയത്.

‘എന്റെ സുഹൃത്തുക്കള്‍ ഞാന്‍ മെസേജ് ചെയ്യുമ്പോള്‍ അത് കണ്ടിട്ടും മറുപടി തരാതെ പോകുന്നത് എന്നില്‍ വളരെ ഏറെ ഇറിറ്റേഷന്‍ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ആ ദേഷ്യം കൊണ്ട് പിന്നീട് അവര്‍ എനിക്ക് മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്താല്‍ ഞാന്‍ തിരിച്ച് അതുപോലെ പെരുമാറും. പൊറോട്ടയും ചില്ലി ചിക്കനുമാണ് എന്റെ ഏറ്റവും ഇഷ്ട വിഭവം.’

‘ചെറുപ്പം മുതല്‍ ഞാന്‍ കല്യാണം കഴിക്കില്ലെന്നത് കൂട്ടുകാരോട് പറയുമായിരുന്നു. മാത്രമല്ല കൂട്ടുകാരോട് നിര്‍ബന്ധമായും വിവാഹം കഴിക്കണമെന്ന് പറയുകയും ചെയ്യുമായിരുന്നു. അത് മറ്റൊന്നിനും വേണ്ടിയല്ല… സുഹൃത്തിന്റെ വിവാഹമാകുമ്പോള്‍ പുത്തന്‍ ഡ്രസ്സൊക്കെ ഇട്ട് പോയി ഡാന്‍സൊക്കെ കളിക്കാമല്ലോ അത് തന്നെയാണ് ഉദ്ദേശം. ഞാന്‍ ജാഡക്കാരിയാണ് ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്.’

‘മാത്രമല്ല പണ്ടെക്കെ ഞാന്‍ വളരെ മിതമായി മാത്രമെ സംസാരിക്കുമായിരുന്നുള്ളു. പോരാത്തതിന് സിനിമയിലാണെന്ന് പറയുമ്പോള്‍ തന്നെ ഇവള്‍ ജാഡയാണെന്ന് തോന്നും ആളുകള്‍ക്ക് ഓട്ടോമാറ്റിക്കായി തോന്നും. ഞാന്‍ പോലും അടുത്ത് പരിചയപ്പെടും മുമ്പ് പലരേയും കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ട്. എന്റെ ഫ്രണ്ട്‌സ് സര്‍ക്കിള്‍ വളരെ ചെറുതാണ്.’ ‘സിനിമാ സുഹൃത്തുക്കളുമായി ചേര്‍ന്ന് പാര്‍ട്ടിയിലൊന്നും ഞാന്‍ പങ്കെടുക്കാറില്ല. ഞാനും മീനാക്ഷിയും ഖദീജയും ആയിഷയും മാത്രമുള്ള ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ട്.

അതിന്റെ പേര് സഹലിന്റെ പെങ്ങമ്മാര്‍ എന്നാണ്. ഞങ്ങള്‍ ഒരുമിച്ച് ഒരു വിമാന യാത്ര നടത്തിയപ്പോള്‍ ആ വിമാനത്തിലുണ്ടായിരുന്ന ക്യാബിന്‍ ക്രൂവില്‍ ഒരാളാണ് സഹല്‍. വളരെ സുന്ദരനായിരുന്നു അവന്‍ എന്നതുകൊണ്ട് തന്നെ ഞങ്ങള്‍ നാലുപേരും ഇടയ്ക്കിടെ അവനെ കാണാനായി ഒരോ ആവശ്യങ്ങള്‍ പറഞ്ഞ് വിളിപ്പിക്കും. അവസാനം അവന് പോലും ഞങ്ങളുടെ പെരുമാറ്റം കണ്ട് ട്യൂണ്‍ ചെയ്യാന്‍ നോക്കുകയാണെന്ന് മനസിലായി.

അങ്ങനെയാണ് വാട്‌സ് ആപ്പ്ഗ്രൂപ്പിന് ആ പേര് വന്നത്. സോന നായര്‍ ചേച്ചിയുടെയും എന്റെയും ശബ്ദത്തിന് വളരെ അധികം സാമ്യതയുള്ളതായി പലരും പറഞ്ഞിട്ടുണ്ട്. എന്റെ മാനസപുത്രിയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഓണ്‍സ്‌ക്രീനിലെ ആദ്യത്തെ അമ്മയായതുകൊണ്ട് ആ ഒരു സ്‌നേഹം ചേച്ചിയോട് എപ്പോഴുമുണ്ടെന്നും’, നമിത പറഞ്ഞു. അഭിമുഖത്തിനിടെ സോന നായരുടെ സര്‍െ്രെപസ് കോള്‍ നമിതയെ തേടി എത്തുകയും ചെയ്തു. സീരിയലില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തന്നെ നമിതയില്‍ തങ്ങള്‍ക്ക് വലിയ പ്രതീക്ഷ തോന്നിയിരുന്നുവെന്നും സോന പറഞ്ഞു. ഒരു കുട്ടി സുമലതയാണ് നമിതയെന്ന് പറഞ്ഞാണ് സോന നായര്‍ കോള്‍ കട്ട് ചെയ്തത്.

നടി എന്നതിനപ്പുറത്തേക്ക് ഒരു ബിസിനസ് സംരഭക കൂടി ആയിരിക്കുകയാണ് നമിത. തന്റെ 26ാം വയസ്സിലാണ് നമിത ഒരു കഫേ തുടങ്ങിയിരിക്കുന്നത്. താരങ്ങളെല്ലാം വന്നാ ഉദ്ഘാടന ദിവസം ആയിരുന്നതിനാല്‍ കഫേ ജനശ്രദ്ധ ആകര്‍ഷിച്ചു. നടന്‍ മമ്മൂട്ടി ഉള്‍പ്പെടെ നമിതയുടെ കഫേ സന്ദര്‍ശിക്കാന്‍ എത്തി. ടെലിവിഷന്‍ രംഗത്ത് നിന്നുമാണ് നമിത സിനിമാ രംഗത്തേക്ക് കടക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ നായികയായി തുടക്കം കുറിച്ച നമിത വളരെ പെട്ടെന്ന് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു.

ട്രാഫിക് എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ ആയിരുന്നു തുടക്കം. പിന്നീട് പുതിയ തീരങ്ങള്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, സൗണ്ട് തോമ, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ സിനിമകളില്‍ നമിത വേഷമിട്ടു. തുടരെ സിനിമകള്‍ ചെയ്തിരുന്ന നമിതയുടെ കരിയറില്‍ ഇടയ്ക്ക് ഒരു ഇടവേളയും വന്നു. ഇടക്കാലത്ത് നടിയെ സിനിമകളില്‍ കാണാനേ ഇല്ലായിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാവുകയാണ് നടി.

Continue Reading
You may also like...

More in Malayalam

Trending

Malayalam