Connect with us

അമ്പത് അറുപത് റിജക്ഷൻ ; ചെന്നൈയിൽ ചാൻസ് അന്വേഷിച്ചുള്ള നടത്തം; നായകനാക്കാം, പക്ഷെ അഞ്ച് ലക്ഷം തരണം; മൗനരാഗം സീരിയൽ താരം നലീഫ്!

serial news

അമ്പത് അറുപത് റിജക്ഷൻ ; ചെന്നൈയിൽ ചാൻസ് അന്വേഷിച്ചുള്ള നടത്തം; നായകനാക്കാം, പക്ഷെ അഞ്ച് ലക്ഷം തരണം; മൗനരാഗം സീരിയൽ താരം നലീഫ്!

അമ്പത് അറുപത് റിജക്ഷൻ ; ചെന്നൈയിൽ ചാൻസ് അന്വേഷിച്ചുള്ള നടത്തം; നായകനാക്കാം, പക്ഷെ അഞ്ച് ലക്ഷം തരണം; മൗനരാഗം സീരിയൽ താരം നലീഫ്!

അന്യഭാഷയിൽ നിന്നും മലയാള കുടുംബ പ്രേക്ഷകർക്കിടയിൽ മികച്ച അഭിനേതാവായി മാറിയിരിക്കുകയാണ് നലീഫ് ജിയ. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ മൗനരാഗത്തിലെ നായകന്‍ കിരണിനെയാണ് നലീഫ് അവതരിപ്പിക്കുന്നത്.

പുതുമുഖം ആയിട്ടാണ് ആദ്യമെത്തിയതെങ്കിലും ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നലീഫ്. അതിലുപരിയായി കുടുംബ പ്രേക്ഷകര്‍ക്ക് അവരുടെ വീട്ടിലെ ഒരംഗമാണ് കിരണ്‍. എന്നാൽ കരിയറില്‍ ഒരുപാട് തവണ റിജക്ഷന്‍ നേരിട്ടി്ട്ടുണ്ട്. ഒന്നും രണ്ടും തവണയൊന്നുമല്ല അമ്പതും അറുപതും തവണ. ഇപ്പോഴിതാ തന്റെ ഓഡിഷന്‍ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നലീഫ്.

ഒരു പ്രമുഖ ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സില്‍ മികച്ച പുതുമുഖത്തിനുള്ള അവാര്‍ഡ് നേടിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നലീഫ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ പറ്റുമെന്ന് പോലും ചിന്തിച്ചിട്ടില്ല. അവാര്‍ഡൊന്നും മനസിലേ ഉണ്ടായിരുന്നില്ല. മനസിലുണ്ടായിരുന്നത് എനിക്ക് തന്ന ജോലി കൃത്യമായിട്ട് ചെയ്യുക എന്നതാണ്. കാശുണ്ടാക്കുക എന്നതൊരു കാര്യമായിരുന്നു. പക്ഷെ എന്ത് ചെയ്താലും ആളുകളെ രസിപ്പിക്കുക എന്നതാണ് പ്രധാന കാര്യം. ഒരു എന്റര്‍ടെയ്‌നര്‍ ആകണം. ഞാന്‍ എന്റെ കാര്യം ചെയ്തു പോയി. ദൈവവും ഏഷ്യാനെറ്റ് ടീമും ഒപ്പം നിന്നത് കൊണ്ട് അവാര്‍ഡ് കിട്ടി” എന്നാണ് താരം പറയുന്നത്.

ഞാനെന്റെ ജീവിതത്തില്‍ ചെയ്യുന്ന ആദ്യത്തെ വര്‍ക്കാണ് മൗനരാഗം. അതിന് മുമ്പ് ഒരുപാട് ഓഡിഷനുകൡ പങ്കെടുത്തിട്ടുണ്ട്. അമ്പത് അറുപത് ഓഡിഷനുകളില്‍ പങ്കെടുത്ത് റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയില്‍ കുറേനാള്‍ ചാന്‍സ് അന്വേഷിച്ച് നടന്നിട്ടുണ്ട്. അപ്പോഴൊന്നും നായകനാകണമെന്നില്ലായിരുന്നു. നടനാകണം പെര്‍ഫോമര്‍ ആകണം എന്നേ ഉണ്ടായിരുന്നുള്ളൂവെന്നും നലീഫ് പറയുന്നു.

കാണുമ്പോള്‍ ആളുകള്‍ പറയും, നല്ല ബോഡിയാണ്. നല്ല മുഖമാണ്. എന്റെ അടുത്ത പടത്തില്‍ നീയാണ് നായകന്‍ എന്ന്. പക്ഷെ അഡ്വാന്‍സായി ഒരു അഞ്ച് ലക്ഷം തരണം. സിനിമ തീരുമ്പോള്‍ അഞ്ച് ലക്ഷം തിരിച്ചു തരികയും ചെയ്യാം നിനക്ക് അവസരവും കിട്ടുമെന്ന്. അതൊക്കെ ഉഡായിപ്പാണ്. അപ്പോഴറിയില്ലായിരിക്കും. കാശ് കൊടുക്കാനുള്ള താല്‍പര്യവുമില്ലായിരുന്നു. ഇപ്പോള്‍ നടക്കുന്നത് തീര്‍ത്തും വ്യത്യസ്തമാണ് എന്നെ സംബന്ധിച്ചെന്നും നലീഫ് പറയുന്നുണ്ട്.

എല്ലാവരേയും പോലെ സിനിമ തന്നെയാണ് എന്റെയും സ്വപ്നം. സീരിയല്‍ ഷെഡ്യൂള്‍ നല്ല ടൈറ്റാണ്. സിനിമയക്ക് വേണ്ടത്ര സമയം കൊടുക്കാന്‍ പറ്റുന്നില്ല. എന്നാലും എത്രയും വേഗം ഞാന്‍ സിനിമ ചെയ്യും എന്നും നലീഫ് പറഞ്ഞിട്ടുണ്ട്. പരമ്പര കാരണം ആരാധകരില്‍ നിന്നും ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ചും നലീഫ് സംസാരിക്കുന്നുണ്ട്. മലയാളികള്‍ തന്നെ കാണുന്നത് അവരുടെ വീട്ടിലെ ഒരാളെ പോലെയാണെന്നാണ് നലീഫ് പറയുന്നത്.

”കഴിഞ്ഞ ദിവസം മാളില്‍ പോയപ്പോള്‍ ഒരു അമ്മൂമ്മ വന്ന് കെട്ടിപ്പിടിച്ച് മുഖത്തൊക്കെ ഉമ്മ വച്ചു. അവര്‍ക്ക് ഞാന്‍ കിരണാണ്. അവരുടെ വീട്ടിലെ പയ്യനാണ്. അവരുടെ കൂടെ മകളും കൊച്ചുമകളുമുണ്ടായിരുന്നു. മകളുടെ കല്യാണം മെയിലായിരുന്നു. ആ സമയത്ത് എങ്ങനെയുള്ള പയ്യനെയാണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ മകള്‍ പറഞ്ഞത് മൗനരാഗത്തിലെ കിരണിനെ പോലെയുള്ള ആളെയാണെന്നായിരുന്നു. അത് കേട്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ അവരുടെ ഭര്‍ത്താവ് അവിടെ നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു. ചേട്ടാ നിങ്ങള്‍ എന്നെ പോലെ സൂപ്പര്‍ ആണെന്ന് പറഞ്ഞു” എന്നാണ് താരം പറയുന്നത്.

about mounaragam fame nelaeef

More in serial news

Trending

Recent

To Top