Connect with us

ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ്;നജീം അർഷാദിനും ഭാര്യ തസ്നി താഹയ്ക്കും കുഞ്ഞ് പിറന്നു!!!

Malayalam Breaking News

ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ്;നജീം അർഷാദിനും ഭാര്യ തസ്നി താഹയ്ക്കും കുഞ്ഞ് പിറന്നു!!!

ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ്;നജീം അർഷാദിനും ഭാര്യ തസ്നി താഹയ്ക്കും കുഞ്ഞ് പിറന്നു!!!

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് നിരവധി ഹിറ്റ് ​ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച യുവ ​ഗായകൻ നജീം അർഷാദിനും ഭാര്യ തസ്നി താഹയ്ക്കും ആൺ കുഞ്ഞ് പിറന്നു. തനിക്കും ഭാര്യ തസ്നി താഹക്കും ആണ്‍കുഞ്ഞു പിറന്നതായി നജീം തന്റെ ആരാധകരുമായി പങ്കുവെച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരം ഇക്കാര്യം പങ്കുവെച്ചത്. ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് എന്ന് കുറിച്ചാണ് നജീം വാർത്ത പുറത്തുവിട്ടത്. 

ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിം​ഗറിലൂടെ മത്സരാർത്ഥിയായെത്തി വിജയകിരീടം ചൂടിയ നജീം പിന്നീട് പിന്നണി ​ഗാനരം​ഗത്ത് ശോഭിക്കുകയായിരുന്നു. മിഷന്‍ 90 ഡെയ്‌സ് എന്ന ചിത്രത്തിനായാണ് ആദ്യമായി നജീം പിന്നണി പാടിയത്. പിന്നീട് പട്ടാളം, ഡോക്ടര്‍ ലവ്, ഡയമണ്ട് നെക്ലസ്, ട്രിവാന്‍ഡ്രം ലോഡ്ജ്, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ നജീം പിന്നണി പാടിയിട്ടുണ്ട്.

najim arshad blessed with a baby boy

More in Malayalam Breaking News

Trending

Recent

To Top