Connect with us

ശബരിമലയില്‍ പോകണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ചെറുപ്പക്കാരായ സ്ത്രീകളുണ്ടെങ്കില്‍ അവര്‍ പോകട്ടെ… പോയി അനുഭവിക്കട്ടെ… – നെടുമുടി വേണു

Malayalam Breaking News

ശബരിമലയിലെ സ്ത്രീ പ്രവേശനം കേരളത്തെ ഒന്നടങ്കം പിടിച്ചുലച്ചിരിക്കുകയാണ്. പലർക്കും പല അഭിപ്രായങ്ങളാണ് വിഷയത്തിലുള്ളത്. സുപ്രീം കോടതിവിധിയും ആക്ടിവിസ്റ്റുകളുടെ പ്രതിഷേധ മലകയറ്റവുമെല്ലാം ചർച്ചയാകുന്നു സാഹചര്യത്തിൽ നടൻ നെടുമുടി വേണു തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ്.

ശബരിമല ഒരു പുണ്യഭൂമിയാണ്. പൂങ്കാവനമാണ്. അവിടുത്തെ നിഷ്ഠകള്‍ പാലിക്കേണ്ടിയിരിക്കുന്നു.സുപ്രീംകോടതി വിധി വന്നത് ശരി. കോടതിക്ക് അങ്ങനെയെ കാണാന്‍ കഴിയൂ. പുരുഷന്മാരും സ്ത്രീകളും ശബരിമല കയറുന്നതില്‍ വേര്‍തിരിവോടെ കോടതിക്ക് നില്‍ക്കാനാവില്ല.ശബരിമല കാലക്രമേണ കാടുകള്‍ നശിച്ച ഒരു നഗരമായി മാറുകയും വന്‍കിട ഹോട്ടലുകളും കെട്ടിട സമുച്ചയങ്ങളും ഉണ്ടാകുകയും ആണായാലും പെണ്ണായാലും ആളുകള്‍ അടിച്ചുപൊളിച്ച് ജീവിക്കാനുള്ള ഒരു സ്ഥലമായും മാറും.

ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ അതായിരിക്കും സംഭവിക്കാന്‍ പോകുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് നടുവില്‍ ശബരിമല. പതിനെട്ടാം പടി വളരെ വീതി കുറഞ്ഞിട്ടുള്ളതാണ്. അതുവഴി സ്ത്രീകള്‍ക്കൊപ്പം കയറുക പ്രയാസമായിരിക്കും. കൊച്ചുകുട്ടികള്‍ക്കും 50 വയസ്സുകഴിഞ്ഞവര്‍ക്കും ശബരിമലയില്‍ കയറാമല്ലോ. ആ പ്രായം വരെ കാത്തിരിക്കാന്‍ സ്ത്രീകള്‍ എന്തിന് മടിക്കണം?

പണ്ടുകാലങ്ങളില്‍ ഓരോ വീടുകളില്‍ നിന്നും അയ്യപ്പഭക്തര്‍ ശബരിമലയ്ക്കുപോകുമ്പോള്‍ അവര്‍ തിരിച്ച് വീട്ടിലെത്തുംവരെ പ്രാര്‍ത്ഥനയുമായി കാത്തിരിക്കുന്നവരായിരുന്നു സ്ത്രീകള്‍. കാലം മാറിയതോടെ അതെല്ലാം മാറിയിരിക്കുന്നു.ശബരിമലയില്‍ പോകണമെന്ന് നിര്‍ബന്ധംപിടിക്കുന്ന ചെറുപ്പക്കാരായ സ്ത്രീകളുണ്ടെങ്കില്‍ അവര്‍ പോകട്ടെ… പോയി അനുഭവിക്കട്ടെ… അല്ലാതെന്ത് പറയാന്‍…? – നെടുമുടി വേണു ചോദിക്കുന്നു .

naedumudi venu’s opinion on sabarimala issue

More in Malayalam Breaking News

Trending

Recent

To Top