Malayalam
സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി
സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി
മലയാള സിനിമയുടെ സീൻ തന്നെ മാറ്റിയ സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും അടുത്ത കുറച്ച് സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഫഹദ് ഫാസിൽ, നസ്രിയ, ജയറാമും കുടംബവും, സംഗീത സംവിധായകൻ ദീപക്ക് ദേവ്, ഉണ്ണിമായ, തിരക്കഥകൃത്ത് ശ്യാം പുഷ്കർ തുടങ്ങി വളരെ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്.
ജയറാമിൻറെ മകൾ മാളവികയുടെ വിവാഹത്തിൽ സുഷിൻ ഉത്തരയെ പരിചയപ്പെടുത്തിയിരുന്നു. വിവാഹ വാർത്തയ്ക്ക് പിന്നാലെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇതിനോടകം പുറത്തെത്തിയ വിവാഹ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം, അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ‘ബോഗയ്ൻവില്ല’ എന്ന ചിത്രത്തിലാണ് സുഷിൻ അവസാനം സംഗീതം നൽകിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് താരം പറഞ്ഞിരുന്നു. ഈ വർഷത്തെ തന്റെ അവസാന ചിത്രം ഇതായിരിക്കും. അടുത്ത വർഷമായിരിക്കും താൻ ഇനി ഒരു സിനിമയുമായി വരിക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് തനിക്ക് ആഗ്രഹമുണ്ട് എന്നാണ് സുഷിൻ പറഞ്ഞത്.
അതേസമയം, 2024ൽ സുഷിൻ സംഗീതം നൽകിയ ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ബെസ്റ്റ് കോംപിലേഷൻ ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്‌കോർ സൗണ്ട്ട്രാക്ക് ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് അയച്ചിരിക്കുന്നത്.