Connect with us

ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചു വേദന; സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍ അന്തരിച്ചു

general

ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചു വേദന; സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍ അന്തരിച്ചു

ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചു വേദന; സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവുമായിരുന്ന എന്‍പി പ്രഭാകരന്‍ അന്തരിച്ചു. 76 വയസായിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. സംസ്‌കാരം നാളെ രണ്ടിന് കോട്ടയത്ത് ലാളത്തുള്ള കുടുംബ ശ്മശാനത്തില്‍ വച്ച് നടക്കും.

തേഞ്ഞിപ്പലത്തെ വസതിയില്‍ വ്യാഴാഴ്ച ചെലവഴിച്ച ശേഷം രാത്രി തിരുവനന്തപുരത്തേയ്ക്കു ട്രെയിനില്‍ പുറപ്പെട്ടതായിരുന്നു അദ്ദേഹം. തൃശൂരിനു സമീപത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നാലെ വിവരമറിഞ്ഞെത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു സെക്ഷന്‍ ഓഫിസറായി വിരമിച്ചിരുന്നു. സര്‍വീസ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പ്രഭാകരന്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. സിത്താര കൃഷ്ണകുമാര്‍ അടക്കം ഒട്ടേറെപ്പേര്‍ക്ക് സംഗീത ലോകത്തേക്കു വഴികാട്ടിയത് അദ്ദേഹമാണ്.

കെ.ജെ. യേശുദാസിന്റെ തരംഗിണി ഉത്സവ ഗാനങ്ങള്‍ക്കും നൂറോളം നാടകഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. പൂനിലാവ്, അളകനന്ദ, ആനപ്പാറ അച്ചാമ്മ, ഇവള്‍ ദ്രൗപദി, അനുയാത്ര തുടങ്ങിയ സിനിമകള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. തരംഗിണിയുടെ ഓണഗാനങ്ങള്‍ അടക്കം നിരവധി ആല്‍ബങ്ങള്‍ക്കും ടിവി പരമ്പരകള്‍ക്കും നാടകങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. യേശുദാസ്, പി.ജയചന്ദ്രന്‍, എസ്. ജാനകി, എം.ജി.ശ്രീകുമാര്‍, ഉണ്ണി മേനോന്‍, സുജാത തുടങ്ങിയ ഗായകര്‍ പാടിയ ആ ഗാനങ്ങളില്‍ പലതും ശ്രോതാക്കള്‍ ഏറ്റെടുത്തിരുന്നു.

More in general

Trending