Bollywood
ഗജിനിയില്‍ സല്‍മാന്‍ ഖാനെ നായകനാക്കണമെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്; എആര്‍ മുരുഗദോസ്
ഗജിനിയില്‍ സല്‍മാന്‍ ഖാനെ നായകനാക്കണമെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്; എആര്‍ മുരുഗദോസ്
തമിഴിലെ മുന്‍നിര സംവിധായകരിലൊരാളാണ് എആര്‍ മുരുഗദോസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായിരുന്നു 2008ല്‍ പുറത്തിറങ്ങിയ ഗജിനി. മുരുഗദോസിന്റെ ഇതേപേരിലുള്ള തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. ആമിര്‍ ഖാനും അസിനുമായിരുന്നു മുഖ്യവേഷങ്ങളില്‍.
ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള കൗതുകകരമായ ഒരു വെളിപ്പെടുത്തിയിരിക്കുകയാണ് മുരുഗദോസ്. ഗജിനിയുടെ തമിഴ് പതിപ്പ് കണ്ട ആമിര്‍ ഖാന്‍ ഈ ചിത്രത്തിന്റെ റീമേക്കില്‍ സല്‍മാന്‍ ഖാനെ നായകനാക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് മുരുഗദോസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
എന്തുകൊണ്ട് ഈ ചിത്രം ആമിര്‍ തന്നെ ചെയ്യണമെന്ന് എങ്ങനെ അദ്ദേഹത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തെന്നും മുരുഗദോസ് അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. നല്ല പൗരുഷമുള്ള ശരീരമാണ് സല്‍മാന്റേത്. അതില്‍ ടാറ്റൂ ചെയ്യാം, ആ ശരീരം വെച്ച് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാം. ആ സമയത്ത് ആമിര്‍ ചെയ്തിരുന്നത് കുറച്ച് സോഫ്റ്റായ വേഷങ്ങളാണ്.
ഗജിനി സല്‍മാന്‍ ചെയ്തിരുന്നെങ്കില്‍ അത് അദ്ദേഹം അഭിനയിക്കുന്ന വെറും ആക്ഷന്‍ സിനിമ മാത്രമായിപ്പോകുമായിരുന്നു. എന്നാല്‍ ആമിര്‍ ചെയ്താല്‍ പ്രേക്ഷകര്‍ക്ക് അതൊരു സര്‍െ്രെപസ് ആകും. ഇത് കേട്ടതോടെയാണ് ഗജിനി ചെയ്യാമെന്ന് ആമിര്‍ പറഞ്ഞതെന്നും മുരുഗദോസ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി കളക്റ്റ് ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ഗജിനി. ബോളിവുഡിലേക്കുള്ള അസിന്റെ രംഗപ്രവേശം കൂടിയായിരുന്നു ചിത്രം. ക്രിസ്റ്റഫര്‍ നോളന്റെ മെമെന്റോ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മുരുഗദോസ് തമിഴില്‍ ചെയ്ത ചിത്രമായിരുന്നു ഗജിനി.
സൂര്യ, അസിന്‍, നയന്‍താര, റിയാസ് ഖാന്‍ തുടങ്ങിയവരായിരുന്നു മുഖ്യവേഷങ്ങളില്‍. പ്രദീപ് റാവത്ത് അവതരിപ്പിച്ച ഇരട്ട വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹം തന്നെയായിരുന്നു ഹിന്ദി ഗജിനിയിലും വില്ലന്‍. ഇപ്പോഴും ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്.
